തൈറോയ്ഡ് രോ​ഗമുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം

ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദ്ദം, പാരമ്പര്യം ഇവയെല്ലാം തൈറോയ്ഡ് രോഗങ്ങൾ വർധിക്കാൻ കാരണമാണ്.
chapathi, Thyroid
chapathi, ThyroidMeta AI Image
Updated on
1 min read

രീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോക്സിൻ (T4), ട്രൈയോഡോ തൈറോനിൻ (T3) എന്നീ ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന ​ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇന്ത്യയിൽ എല്ലാ പ്രായക്കാരിലും തൈറോയ്ഡ് രോഗങ്ങള്‍ സർവസാധാരണമാണ്. ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം എന്ന രോഗാവസ്ഥകൾ ആണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്നത്.

തൈറോയ്‌സ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കൂടിയാലോ കുറഞ്ഞാലോ ആണ് രോഗങ്ങൾ ഉണ്ടാകുന്നത്. ഇന്ത്യൻ ജനസംഖ്യയുടെ 11 ശതമാനം പേരെയും ഹൈപ്പോതൈറോയ്ഡിസം ബാധിക്കുന്നതായി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദ്ദം, പാരമ്പര്യം ഇവയെല്ലാം തൈറോയ്ഡ് രോഗങ്ങൾ വർധിക്കാൻ കാരണമാണ്.

ചില തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും ഹൈപ്പോതൈറോയ്‌ഡിസത്തിന്റെ രൂക്ഷത കുറയ്‌ക്കാൻ സഹായിക്കും.

സംസ്കരിച്ച ഭക്ഷണങ്ങള്‍

പ്രോസസ്ഡ് അല്ലെങ്കിൽ അൾട്രോ പ്രോസസ്ഡ് ഭക്ഷണങ്ങൾ ഹൈപ്പോതൈറോയ്ഡിസമുള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്. പായ്‌ക്ക്‌ ചെയ്‌ത പൊട്ടറ്റോ ചിപ്‌സ്‌ പോലുള്ള സ്‌നാക്കുകള്‍, സോഡ, മധുരപാനീയങ്ങള്‍, മധുരം ചേര്‍ന്ന ബ്രേക്ക്‌ഫാസ്റ്റ്‌ സിറിയലുകള്‍, പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയ ഫ്‌ളേവറുള്ള ഗ്രനോള ബാറുകള്‍ എന്നിവയെല്ലാം അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളിൽ പെടുന്നതാണ്.

chapathi, Thyroid
മത്തി വെറും മത്തിയല്ല, പോഷകങ്ങളുടെ കലവറ

ഗ്ലൂട്ടന്‍

ഗോതമ്പ്‌, ബാര്‍ലി പോലുള്ള വിഭവങ്ങളിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ഗ്ലൂട്ടന്‍. സീലിയാക്‌ രോഗമുള്ളവര്‍ ഗ്ലൂട്ടന്‍ ഭക്ഷണം കഴിച്ചാല്‍ ഓട്ടോഇമ്മ്യൂണ്‍ പ്രതികരണം ട്രിഗര്‍ ചെയ്യപ്പെടുകയും ദഹനനാളിക്ക്‌ ക്ഷതമുണ്ടായി, പോഷണങ്ങള്‍ വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ ക്ഷമതയെ ബാധിക്കുകയും ചെയ്യാം. ഈ പോഷണക്കുറവ് ഹൈപ്പോതൈറോയ്‌ഡിസം വഷളാക്കാം.

chapathi, Thyroid
ഫ്രി‍‍ഡ്ജില്ലെങ്കിലും ഇനി മല്ലിയില വാടില്ല, സിംപിൾ ടെക്നിക്കുമായി ഷെഫ്

ഗോയിട്രോജനുകള്‍

സോയ ഉത്‌പന്നങ്ങളിലും കാബേജ്‌, ബ്രസല്‍സ്‌ മുളപ്പിച്ചത്‌ പോലെയുള്ള ക്രൂസിഫെറസ്‌ പച്ചക്കറികളിലും കാണപ്പെടുന്നവയാണ്‌ ഗോയിട്രോജനുകള്‍. ഇവ തൈറോയ്‌ഡ്‌ ഹോര്‍മോണ്‍ ഉത്‌പാദനത്തെ ബാധിക്കാമെന്ന്‌ ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാബേജ്‌, റഷ്യന്‍ കെയ്‌ല്‍, സോയ, ബ്രസല്‍സ്‌ മുളപ്പിച്ചത്‌, പേള്‍ മില്ലറ്റ്‌ അഥവ്‌ കമ്പ്‌ എന്നിവയെല്ലാം ഗോയിട്രോജനുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്‌. അതേ സമയം ബ്രോക്കളിയില്‍ ഗോയിട്രോജന്‍ കുറവാണ്‌.

Summary

Thyroid patients should avoid these foods

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com