മത്തി അല്ലെങ്കിൽ ചാള മലയാളികളുടെ സ്ഥിരം വിഭവങ്ങളിൽ ഒന്നാണ്. സാധാരണക്കാരുടെ മീൻ എന്നാണ് മത്തിയെ വിശേഷിപ്പിക്കുന്നത്. രുചിയിൽ മാത്രമല്ല ആരോഗ്യഗുണങ്ങളിലും മത്തി മുന്നിൽ തന്നെയാണ്. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിലെ ഈ പ്രമാണി 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണ് കൂടുതലും കണ്ടുവരുന്നത്.
വൈറ്റമിൻ ഡി, എ, ബി 12, പ്രോട്ടീൻ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ മത്തിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മത്തി കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. ഇവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും മത്തി പതിവായി ഡയറ്റിൽ ഉള്ളത് നല്ലതാണ്. കാല്‍സ്യവും വിറ്റാമിൻ ഡിയും എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കും.

ജൂൺ-ജൂലൈ മാസങ്ങളാണ് മത്തിയുടെ പ്രജനന കാലം എന്ന് പറയുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഇവ മുട്ടയിടുക. ഒരു പെൺമത്തി ശരാശരി അര ലക്ഷം വരെ മുട്ടയിടാറുണ്ടത്രേ. കാലവർഷമാകുന്നതോടെ ഉൾക്കടലിൽ നിന്ന് തീരക്കടലിലേക്ക് വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates