വിറ്റാമിൻ ബി12ന്റെ അഭാവം ഫാറ്റി ലിവറിന് കാരണമാകുമോ? ലക്ഷണങ്ങളും ചികിത്സയും

അമിതമായ ക്ഷീണം വിറ്റാമിൻ ബി 12 അഭാവത്തിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്.
Fatty Liver
Fatty LiverMeta AI Image
Updated on
2 min read

രളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതു മൂലമുണ്ടാകുന്ന വീക്കത്തെ തുടർന്ന് സംഭവിക്കുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. മദ്യപാനം, അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, അനാരോ​ഗ്യകരമായ ഭക്ഷണക്രമം എന്നിവയൊക്കെ ഫാറ്റി ലിവറിന് ഘടകങ്ങളാകുമെങ്കിലും ശരീരത്തിൽ വിറ്റാമിൻ ബി12ന്റെ കുറവും ഫാറ്റി ലിവർ എന്ന അവസ്ഥയിലേക്ക് നയിക്കാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

കൊഴുപ്പിന്റെ മെറ്റബോളിസം ഉൾപ്പെടെ, നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വിറ്റാമിൻ ബി12 ഒരു അവശ്യ പോഷകമാണ്. അതിനാൽ തന്നെ വിറ്റാമിൻ ബി12ന്റെ കുറവു കരളിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാം.

വിറ്റാമിൻ ബി-12ന്റെ അഭാവം കരളിനെ എങ്ങനെ ബാധിക്കുന്നു?

കൊഴുപ്പ് വിഘടിപ്പിക്കുന്നതിനും കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനും വിറ്റാമിൻ ബി12 പ്രധാനമാണ്. ശരീരത്തിൽ വിറ്റാമിൻ ബി12 കുറയുന്നതോടെ കൊഴുപ്പിനെ ശരിയായി സംസ്കരിക്കുന്നതിനും പുറന്തള്ളുന്നതിനും കരളിന് കഴിയാതെ വരുന്നു. ഇതോടെ കൊഴുപ്പ് കരൾ കോശങ്ങളിൽ അടിഞ്ഞു കൂടാനും വീക്കമുണ്ടാക്കാനും കാരണമാകും. നോൺ-ആൽക്കഹോളിക് ഫാറ്റിലിവർ രോ​ഗമുള്ളവരിൽ വിറ്റാമിൻ ബി 12ന്റെ അളവ് സാധാരണയായി കുറവായിരിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

വിറ്റാമിൻ ബി12 കുറയുന്നതു കൊണ്ടുള്ള ലക്ഷണങ്ങൾ

അമിതമായ ക്ഷീണം

അമിതമായ ക്ഷീണം വിറ്റാമിൻ ബി 12 അഭാവത്തിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്. വിശ്രമിച്ച ശേഷവും ഊർജ്ജമില്ലായ്മ തോന്നുന്നുവെങ്കിൽ സൂക്ഷിക്കണം. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുന്നതാണ് ഇതിന് കാരണം.

മരവിപ്പ്

കൈ-കാലുകളിൽ ഉണ്ടാകുന്ന മരവിപ്പ് വിറ്റാമിൻ ബി12ന്റെ അഭാവത്തിന്റെ ഒരു സൂചനയാണ്. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ അത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

മാനസികാവസ്ഥയിലെ മാറ്റങ്ങൾ

സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയവയെ നിയന്ത്രിക്കാൻ ബി12 സഹായിക്കുന്നു. ഇതിന്റെ അളവ് കുറയുമ്പോൾ ആളുകൾക്ക് ദേഷ്യം, ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ മറവി എന്നിവ അനുഭവപ്പെട്ടേക്കാം.

വിളറിയ ചർമം

വിറ്റാമിൻ ബി12ൻ്റെ അഭാവം മൂലം ചർമം വിളറിയതോ മഞ്ഞനിറത്തിലോ കാണപ്പെടാം. ശരീരത്തിന് ആവശ്യമായ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ കഴിയാത്തും കോശങ്ങൾ നശിക്കുമ്പോൾ ബിലിറൂബിൻ അടിഞ്ഞുകൂടുകയും ചെയ്യുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

രോഗം മൂർച്ഛിച്ചക്കുന്ന ഘട്ടം വരെ പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ ആരും അത്ര കാര്യമാക്കില്ല. വിറ്റാമിൻ ബി12ൻ്റെ അഭാവം പിത്താശയക്കല്ലുകൾ പോലുള്ള കരളിന്റെ മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കരളുമായി ബന്ധപ്പെട്ട ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കുന്നതിന് ബി12 ന്റെ അഭാവം നേരത്തേ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ചികിത്സ

ആരോഗ്യകരമായ ഡയറ്റ്

മാംസം, മത്സ്യം, മുട്ട, പാൽ ഉത്പ്പന്നങ്ങൾ തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ബി12 അഭാവം ഒരുപരിധി വരെ പരിഹരിക്കാൻ സഹായിക്കും.

സപ്ലിമെൻ്റുകൾ

പ്രായം, ചില മരുന്നുകളുടെ ഉപയോഗം, ദഹനവ്യവസ്ഥയിലെ രോഗങ്ങൾ എന്നിവ കാരണം ചില വ്യക്തികളിൽ വൈറ്റമിൻ ബി 12 ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടായേക്കാം. അത്തരം സന്ദർഭങ്ങളിൽ, ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം സപ്ലിമെൻ്റുകളും കുത്തിവയ്പ്പുകളുമെടുക്കാം.

Fatty Liver
കൈക്കണക്കല്ല വേണ്ടത്, ദിവസവും ഉപയോ​ഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര?

പരിശോധനകൾ

കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളിലൂടെ ഈ കുറവ് നേരത്തെ കണ്ടെത്താൻ സാധിക്കും, പ്രത്യേകിച്ച് കരൾ രോഗ സാധ്യതയുള്ളവരിൽ.

Fatty Liver
പുഴുങ്ങിയ മുട്ട കേടുകൂടാതെ എത്ര സമയം സൂക്ഷിക്കാം

വിറ്റാമിൻ ബി 12വും ഫാറ്റി ലിവറും തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ തുടരുകയാണ്. ചില പരീക്ഷണങ്ങളിൽ കരൾ എൻസൈമുകളിലും മെറ്റബോളിക് മാർക്കറുകളിലും വിറ്റാമിൻ ബി 12 സപ്ലിമെന്റേഷൻ ഫല കണ്ടതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

Summary

Can vitamin B12 deficiency lead to fatty liver disease? Causes, symptoms, and treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com