ശരീരം അനക്കാന്‍ ചിലര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. നടത്തമാണെങ്കിലും ഓട്ടമാണെങ്കിലും കൈകള്‍ വീശാന്‍ മടിയാണ്. ഇത് കൂടുതല്‍ ബാധിക്കുക നമ്മുടെ തോളുകളെയാണ്. കാലക്രമേണ തോളിന് കാഠിന്യമാവുകയും ഇടയ്ക്കിടെ പൊട്ടുന്ന തരത്തില്‍ ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യും. എന്നാല്‍ ഇത് അത്ര നല്ല സൂചനയല്ലെന്നാണ് കൈറോപ്രക്റ്ററും യുട്യൂബറുമായ ഡോ. തോമസ് ലോ പറയുന്നത്.
തോളുകളും കാഠിന്യം സന്ധികളുടെ ആരോഗ്യം മോശമാകാന്‍ കാരണമാകും. ഇത് പിന്നീട് ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ രണ്ടു കൈകളും ഉപയോഗിച്ച് തോളുകൾക്ക് പിന്നിൽ ബുദ്ധിമുട്ടില്ലാതെ സ്പർശിക്കാൻ കഴിയുന്നുവെങ്കിൽ നിങ്ങൾ ആരോഗ്യവാനാണെന്നാണ് സൂചിപ്പിക്കുന്നത്.
എന്നാൽ തോളുകളുടെ പേശികൾ ഇറുകിയതാണെങ്കിൽ ഇത് ബുദ്ധിമുട്ടുണ്ടാക്കും. ദിവസവും മുടങ്ങാതെ സ്ട്രെച്ചിങ് ചെയ്യുക എന്നതാണ് പ്രധാനം.
തോളുകള്‍ അയഞ്ഞു കിട്ടാന്‍ സഹായിക്കുന്ന ഒരു സ്ട്രെച്ചിങ് മുറയും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്.
നിങ്ങളുടെ വലതു കൈ എടുത്ത് എതിർ കാൽമുട്ടിൽ വയ്ക്കുക.
ശേഷം, ഇടതു കാൽമുട്ട് ഉപയോഗിച്ച് വലതു കൈയുടെ കൈമുട്ട് അമർത്തി പിടിക്കുക.
തുടർന്ന്, ഇടത് തോൾ തറയിലേക്ക് താഴേക്ക് തള്ളുക, ഒരു കോണോടുകോണായി നീങ്ങുക, അങ്ങനെ ഇടത് തോൾ വലത് കാൽമുട്ടിൽ എത്തും.
മറുവശത്തേക്കും ഈ ചലനം ആവർത്തിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates