Diabetes Pinterest
Health

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

പ്രമേഹ നിയന്ത്രണത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം വീട്ടിലിരുന്നുള്ള ബ്ലഡ് ഷു​ഗർ പരിശോധനയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

പ്രമേഹം ഇന്ന് ഒരു അസാധാരണ രോ​ഗാവസ്ഥയല്ല, കേരളത്തിൽ ഒരു വീട്ടിൽ കുറഞ്ഞത് ഒരു പ്രമേഹരോ​ഗിയെങ്കിലും ഉണ്ടാകുമെന്നതാണ് അവസ്ഥ. പ്രായമായവരിൽ മാത്രമല്ല, ചെറുപ്പക്കാരും ഇന്ന് പ്രീ-ഡയബറ്റീസിന്റെ വക്കിലാണ്. പ്രമേഹ നിയന്ത്രണത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം വീട്ടിലിരുന്നുള്ള ബ്ലഡ് ഷു​ഗർ പരിശോധനയാണ്.

ഇതിലൂടെ ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിൽ വരുത്തേണ്ട മാറ്റങ്ങൾ ദൈനംദിനം അറിയാൻ സാധിക്കുമെന്നതാണ് സവിശേഷത. എന്നാൽ പരിശോധനയിൽ ഉണ്ടാകുന്ന ചെറിയ പിഴലുകൾ പോലും തെറ്റായ ഫലം നൽകാൻ കാരണമായേക്കാം.

ബ്ലഡ് ഷു​ഗർ വീട്ടിൽ എങ്ങനെ പരിശോധിക്കാം?

രക്തപരിശോധനയ്ക്ക് മുൻപ് കൈകൾ ചെറുചൂടുവെള്ളത്തിൽ സോപ്പ് ഉപയോ​ഗിച്ച് വൃത്തിയായി കഴുകാം. ശേഷം കൈകൾ നല്ലതു പോലെ ഉണക്കിയെടുക്കാം. ഗ്ലൂക്കോമീറ്ററിൽ പുതിയ ടെസ്റ്റ് സ്ട്രിപ്പ് ഇടുക.

വിരലിന്റെ നടുഭാഗത്ത് കുത്തുന്നതിന് പകരം വശങ്ങളിൽ കുത്തുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. ഓരോ തവണയും പുതിയ സൂചി തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ഒഴിവാക്കേണ്ട പ്രധാന തെറ്റുകൾ

  • കൈകളിൽ ഭക്ഷണത്തിന്റെ അംശമോ മധുരമോ ഉണ്ടെങ്കിൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായി കാണിക്കാൻ ഇടയാക്കും.

  • ഒരേ സൂചി തന്നെ പലതവണ ഉപയോഗിക്കുന്നത് അണുബാധയ്ക്കും വേദനയ്ക്കും കാരണമാകും.

  • ടെസ്റ്റ് സ്ട്രിപ്പുകളുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തുക.

  • ഈർപ്പമില്ലാത്ത തണുപ്പുള്ള സ്ഥലത്ത് വേണം സ്ട്രിപ്പുകൾ സൂക്ഷിക്കാൻ.

  • രക്തം വരാനായി വിരലിൽ അമിതമായി അമർത്തുന്നത് ഒഴിവാക്കുക.

  • ഗ്ലൂക്കോമീറ്ററിലെ ബാറ്ററി ചാർജ് കുറവാണെങ്കിൽ ചിലപ്പോൾ കൃത്യമായ ഫലം ലഭിക്കണമെന്നില്ല.

പ്രമേഹ രോഗികൾക്ക് അവരുടെ ആരോഗ്യസ്ഥിതി കൃത്യമായി മനസ്സിലാക്കാൻ ഇത് സഹായിക്കുമെങ്കിലും, ഭക്ഷണക്രമത്തിലോ മരുന്നിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടേണ്ടത് അനിവാര്യമാണ്.

How to check sugar in home properly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെ കസ്റ്റഡിയില്‍

ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ