

ഇന്ന് യാത്രയ്ക്കിടയിലും ജോലി ചെയ്യുമ്പോഴും പഠിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഇയർഫോൺ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പാട്ടുകൾ കേൾക്കാനും ഫോൺ വിളിക്കാനും ഓൺലൈൻ മീറ്റിങ്ങുകളിൽ പങ്കെടുക്കാനും ഇയർഫോണുകൾ ഏറെ സൗകര്യപ്രദമാണ്. എന്നാൽ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ദീർഘനേരമുള്ള ഇയർഫോൺ ഉപയോഗം നിങ്ങളുടെ കേൾവിശക്തിയെ പോലും ബാധിക്കാം.
ഓഫീസിലും യാത്രകളിലും വീട്ടിലിരിക്കുമ്പോഴുമൊക്കെ ഇയർഫോൺ ഉപയോഗം സാധാരണമായി കഴിഞ്ഞു. സ്ഥിരമായി ഇയർഫോൺ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ഇയർഫോണുകൾ ഉപയോഗിക്കുമ്പോൾ ഉച്ചത്തിലുള്ള ശബ്ദം ഇയർകനാലിന് മർദമുണ്ടാക്കുകയും ഇത് തലകറക്കത്തിന് കാരണമാവുകയും ചെയ്യാം.
ഇയർഫോണുകൾ ദീർഘനേരം ഉപയോഗിക്കുമ്പോൾ ശബ്ദതരംഗങ്ങൾ കാരണം ചെവിക്കുള്ളിലെ രോമകോശങ്ങൾക്ക് അവയുടെ സംവേദനക്ഷത നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ഇത് താൽക്കാലികമോ സ്ഥിരമോ ആയ കേൾവിക്കുറവിന് കാരണമാകാം.
ഇയർഫോണുകൾ നേരിട്ട് ഇയർകനാലിലേക്ക് ഘടിപ്പിക്കുന്നതിനാൽ വായുസഞ്ചാരം തടസ്സപ്പെടുന്നു. ഇത് ചെവിയിൽ അണുബാധയ്ക്ക് കാരണമാകാം. ഇയർഫോണുകളിൽ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ് ഇവ ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ചെവിയിൽ അണുബാധ സാധ്യത കൂടുന്നു. ഇയർഫോണുകൾ പങ്കിടുന്നതും ഒഴിവാക്കുക.
ഇയർഫോണുകളുടെ ഉപയോഗം ചെവിക്കായം വികസിക്കുന്നതിലേക്ക് നയിക്കും. ഇത് ചെവിയിൽ അണുബാധ, കേൾവി പ്രശ്നങ്ങൾ, ടിന്നിടസ് പോലുള്ളവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. മാത്രമല്ല, ചെവിക്ക് യോജിക്കാത്ത ഇയർഫോണുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് കഠിനമായ ചെവി വേദന ഉണ്ടാക്കുകയും ചെയ്യാം.
ഉച്ചത്തിലുള്ള ശബ്ദം മാത്രമല്ല, ദീർഘനേരം ഇയർഫോൺ ഉപയോഗിക്കുന്നതും NIHL കാരണമാകാം. കൂടാതെ രോമകോശങ്ങൾ തകരാറിലാകുന്നതോടെ ടിന്നിടസ് എന്ന അവസ്ഥയിലേക്കും നയിക്കാം. ചെവിയിൽ ഒരു മൂളൽ ശബ്ദം കേൾക്കുന്നതാണ് ടിന്നിടസ്. ടിന്നിടസ് ഉള്ളവർക്ക് സാധാരണ പാരിസ്ഥിതിക ശബ്ദങ്ങളോട് പോലും ഉയർന്ന സംവേദനക്ഷമത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇതിനെ ഹൈപ്പർഅക്കുസിസ് എന്നാണ് വിശേഷിപ്പിക്കുന്നത്.
ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ ഇയർഫോണുകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഉച്ചത്തിൽ ഇയർഫോൺ കേൾക്കുന്ന ശീലവും ഒഴിവാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates