Shoes in Monsoon Pinterest
Health

ഷൂസ് വാഷിങ് മെഷീനിൽ കഴുകാമോ? മഴക്കാലത്ത് ഷൂസിന്റെ പരിപാലനം എങ്ങനെ?

മിക്ക ഷൂസുകളും വാഷിങ് മെഷീനില്‍ കഴുകിയെടുക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മഴക്കാലത്ത് ഷൂസ് ഉപയോ​ഗം പലരെയും സംബന്ധിച്ച് അത്ര എളുപ്പമല്ല. വൃത്തിയാക്കലാണ് പ്രധാന പ്രശ്നം. എന്നാൽ ഇനി ടെൻഷൻ വേണ്ട. മെഷ്, കാന്‍വാസ്, ലെതര്‍ തുടങ്ങി വിവിധതരം ഷൂസുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇവ ഓരോന്നും വൃത്തിയാക്കേണ്ട രീതിയും ചില പൊടിക്കൈകളും നോക്കാം:

മെഷ്: മെഷ് ഷൂസാണ് വൃത്തിയാക്കാന്‍ ഏറ്റവും എളുപ്പം. കുറച്ച് ഡിഷ് വാഷ് ചൂടുവെള്ളത്തില്‍ കലര്‍ത്തി‌ ബ്രഷ് ഉപയോഗിച്ച് വേഗത്തില്‍ വൃത്തിയാക്കാം.

കാന്‍വാസ്: കാന്‍വാസുകള്‍ മെഷിനേക്കാള്‍ സോഫ്റ്റായതിനാല്‍ ടൂത്ത് പേസ്റ്റുകളുടെ സഹായത്തോടെ എളുപ്പത്തില്‍ വൃത്തിയാക്കാം.

ലെതര്‍: വൃത്തിയുള്ള തുണിയില്‍ ബോഡി ലോഷന്‍ പുരട്ടി തുടയ്ക്കുന്നത് ലെതര്‍ ഷൂസിനെ പുതുമയുള്ളതാക്കാന്‍ സഹായിക്കും.

വാഷിങ് മെഷീന്‍ വാഷ്

മിക്ക ഷൂസുകളും വാഷിങ് മെഷീനില്‍ കഴുകിയെടുക്കാം. എന്നാല്‍ പലര്‍ക്കും ഇതിനെക്കുറിച്ചറിയില്ല. അല്പം സോപ്പുപൊടി ഉപയോഗിച്ച് ഷൂസുകള്‍ മെഷീനില്‍ കഴുകിയാല്‍ പെട്ടെന്ന് വൃത്തിയാകുകയും പണി എളുപ്പമാകുകയും ചെയ്യും. എങ്കിലും എല്ലാ ഷൂസുകളും മെഷീനില്‍ കഴുകാന്‍ സാധിക്കില്ല. ലേബല്‍ നോക്കി മാത്രം ക്ലീന്‍ ചെയ്യാൻ ശ്രദ്ധിക്കുക.

മഴക്കാലത്ത് ഷൂ വൃത്തിയാക്കുമ്പോള്‍

  • നനഞ്ഞ ഷൂ പൂപ്പലിനും ദുര്‍ഗന്ധത്തിനും കാരണമാകും.

  • ഷൂസിലേക്ക്‌ പേപ്പർ തിരുകിവയ്ക്കുന്നത് ഈർപ്പം വലിച്ചെടുത്ത് ഷൂവിലെ ദുർഗന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു.

  • ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് ഷൂ വേഗത്തിൽ ഉണക്കിയെടുക്കാം.

  • നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് ഷൂവില്‍ പറ്റിപ്പിടിച്ച കറ എളുപ്പത്തില്‍ നീക്കം ചെയ്യാനാകും.

  • ഷൂസിനുള്ളിലേക്ക് കുറച്ച് അപ്പക്കാരം വിതറുന്നത് നല്ലതാണ്. ദുര്‍ഗന്ധം വലിച്ചെടുത്ത് ഷൂവിനെ കൂടുതൽ ഫ്രഷ് ആക്കിവെക്കുന്നു.

  • നാരങ്ങാനീരും ഉപ്പും ചേര്‍ന്ന മിശ്രിതം നിങ്ങളുടെ ഷൂവില്‍ പുരട്ടി അല്പനേരം കഴിഞ്ഞ് കഴുകിയാല്‍ മങ്ങിയ നിറം മാറി ഷൂ പുത്തനാകും.

How to clean shoes in monsoon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ