smart phone use Pexels
Health

താഴെ വയ്ക്കാതെ കൊണ്ടുനടക്കുന്നത് ബാക്ടീരിയകളുടെ ഹബ്; സ്മാർട്ട് ഫോൺ എങ്ങനെ അണുവിമുക്തമാക്കാം?

ദിവസവും നിരന്തരം സ്പർശിക്കുന്ന വസ്തുവെന്ന നിലയിൽ അതിൽ അത്രയേറെ രോ​ഗാണുകൾ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്.

സമകാലിക മലയാളം ഡെസ്ക്

വൃത്തിയുടെ കാര്യത്തിൽ മലയാളികള്‍ മുൻപന്തിയിലാണ്. ദിവസം രണ്ട് നേരം കുളി, ഭക്ഷണത്തിന് മുൻപും ശേഷവും ടോയ്‌ലറ്റിൽ പോയിവരുമ്പോഴുമെല്ലാം കൈകൾ നന്നയി വൃത്തിയാക്കുക തുടങ്ങിയ ശുചിത്വ ശീലങ്ങൾ നമ്മൾ പാലിക്കാറുണ്ട്. എന്നാൽ നമ്മൾ വിട്ടുപോകുന്ന ഒരിമുണ്ട്. ശരീരത്തിലെ ഒരു അവയവമെന്ന പോലെ നമ്മോട് പറ്റിച്ചേർന്ന് നിൽക്കുന്ന മൊബൈൽ ഫോണുകൾ. രാവിലെ ഉണരുമ്പോൾ മുതല്‍ രാത്രി ഉറങ്ങുന്നതു വരെ അവ നമ്മുടെ കയ്യിലുണ്ടാവും. അതിനിടെ ഭക്ഷണം കഴിക്കണമെങ്കിലും ടോയ്ലറ്റിൽ പോകണമെങ്കിലും ഫോണില്ലാതെ ഒന്നും നടക്കില്ല.

ദിവസവും നിരന്തരം സ്പർശിക്കുന്ന വസ്തുവെന്ന നിലയിൽ അതിൽ അത്രയേറെ രോ​ഗാണുകൾ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഒരു ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയ നിങ്ങളുടെ സ്മാര്‍ട്‌ഫോണിന് മേല്‍ ഉണ്ടാവുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇ.കോളി, സ്റ്റാഫൈലോകോക്കസ് ഓറിയസ് തുടങ്ങിയ ബാക്ടീരിയകളും ഇന്‍ഫ്‌ലുവന്‍സ വൈറസുകളുടെ അവശിഷ്ടങ്ങളും ഫോണുകളില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതായി ജേണല്‍ ഓഫ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു.

നമ്മുടെ ശരീരത്തിന്റെ ചൂട്, ഈര്‍പ്പം, ഭക്ഷണാവശിഷ്ടങ്ങള്‍, മേക്കപ്പ്, നിരന്തരമായ ഉപയോഗം എന്നിവ സൂക്ഷ്മാണുക്കള്‍ വളരാന്‍ അനുയോജ്യമായ അന്തരീക്ഷവും നല്‍കുന്നു. ഫോണില്‍ നിന്ന് കയ്യില്‍ പറ്റുന്ന അണുക്കള്‍ കണ്ണുകളിലേക്കും വായിലേക്കും ഭക്ഷണത്തിലേക്കും എളുപ്പം വ്യാപിക്കാം.

ഫോണ്‍ എങ്ങനെ ശുചിത്വമായി സൂക്ഷിക്കാം

ഫോണ്‍ ഓഫ് ആക്കിയ ശേഷം, 70 ശതമാനം ഐസോപ്രോപൈല്‍ ആല്‍ക്കഹോള്‍ വൈപ്പുകള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ സ്‌പ്രേ ചെയ്ത മൈക്രോഫൈബര്‍ തുണി ഉപയോഗിച്ചോ ദിവസവും നിങ്ങളുടെ ഫോണ്‍ തുടയ്ക്കുക. ഇത് ഫോണ്‍ അണുവിമുക്തമാക്കി സൂക്ഷിക്കാന്‍ സഹായിക്കും.

ഫോണിന്റെ കേയ്‌സും സമാനമായ രീതിയില്‍ വൃത്തിയാക്കാം. സിലിക്കണ്‍ കേയ്‌സുകള്‍ പോലുള്ള നനയ്ക്കാന്‍ പറ്റുന്ന കേയ്‌സ് ആണെങ്കില്‍ കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കാം. ലെതര്‍ കേയ്‌സുകള്‍ സാനിറ്റൈസര്‍ വൈപ്പുകളോ മറ്റ് ക്ലെന്‍സറോ ഉപയോഗിച്ച് വൃത്തിയാക്കാം.

ഫോണ്‍ ബാത്ത്‌റൂമില്‍ കൊണ്ടുപോകരുത്

ഫോണുമായി ബാത്ത്റൂമില്‍ കയറുന്നത് അത്ര നല്ലശീലമല്ല, ബാത്ത്റൂം രോഗാണുക്കളുടെ ഒരു ഹബ് ആണ്. ഫോണ്‍ ബാത്ത്റൂമില്‍ കൊണ്ട് പോകുന്നത്, ഈ രോഗാണുക്കള്‍ ഫോണില്‍ പറ്റാന്‍ കാരണമാകും.

How to clean smart phone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

'കപ്പ തിന്നുന്ന കാട്ടുപന്നിയെ കപ്പകൂട്ടി തിന്നുന്നതാണ് അതിജീവനം; കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍ നല്‍കുന്നവര്‍ക്ക് ക്രൈസ്തവരുടെ വോട്ട്'

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; രണ്ടു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി

കർഷകർക്ക് ആശ്വാസവുമായി സർക്കാർ; വിളനാശ പരിഹാരത്തിനും ഇൻഷുറൻസിനും 119.87 കോടി അനുവദിച്ചു

ചിന്തിച്ചു കൂട്ടണ്ട, ഉത്കണ്ഠ കുറയ്ക്കാൻ സിംപിൾ യോ​ഗ

SCROLL FOR NEXT