മലബന്ധവും ഉറക്കക്കുറവും പരിഹരിക്കാം, ഡയറ്റില്‍ ഈയൊരു കുഞ്ഞന്‍ വിത്ത് ചേര്‍ത്താല്‍ മതി

ഉറക്കക്കുറവ് പരിഹരിക്കുന്നതിനും മലബന്ധം നീക്കുന്നതിനും സമ്മർദം കുറയ്ക്കാനും മത്തങ്ങ വിത്തുകൾ ഡയറ്റിൽ ചേർക്കുന്നത് ഒരു ​ഗെയിം ചേയ്ഞ്ച‌ർ ആയിരിക്കുമെന്ന് ഡോ. സൗരഭ് സേഥി പറയുന്നു.
poor sleep
poor sleeppexels
Updated on
1 min read

റക്കക്കുറവ്, മലബന്ധം, മാനസികസമ്മർദം എന്നീ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? ഇവ മൂന്നും ഒരുമിച്ച് പരിഹരിക്കാൻ ഭക്ഷണക്രമത്തിൽ ഒരു കുഞ്ഞൻ ചേരുവ ചേർത്താൽ മതിയാകുമെന്ന് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ കാലത്ത് സമ്മർദം എന്നതു തികച്ചും സാധാരണമായിരിക്കുന്നു. അതിനെ തുടർന്ന് ഉണ്ടാകുന്ന ഉറക്കക്കുറവും ക്ഷീണവും മലബന്ധവും ഒരാളുടെ ജീവിത നിലവാരം വലിയരീതിയിൽ കെടുക്കും.

മത്തങ്ങ വിത്തുകളുടെ മാജിക്

ഉറക്കക്കുറവ് പരിഹരിക്കുന്നതിനും മലബന്ധം നീക്കുന്നതിനും സമ്മർദം കുറയ്ക്കാനും മത്തങ്ങ വിത്തുകൾ ഡയറ്റിൽ ചേർക്കുന്നത് ഒരു ​ഗെയിം ചേയ്ഞ്ച‌ർ ആയിരിക്കുമെന്ന് ഡോ. സൗരഭ് സേഥി പറയുന്നു. കാരണം, മത്തങ്ങ വിത്തുകളിൽ പ്രധാനമായും മ​ഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കാനും ഉറക്കം മെച്ചപ്പെടുത്താനും നാഡീവ്യവസ്ഥയെ ശാന്തമാക്കാനും സഹായിക്കും. ശരീരത്തിന് ആവശ്യമായ മ​ഗ്നീഷ്യം ലഭിക്കാതെ വരുമ്പോൾ ദഹനവ്യവസ്ഥ തകരാറിലാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. മാത്രമല്ല, കുടലിലൂടെ മാലിന്യത്തെ തള്ളാൻ സഹായിക്കുന്ന പേശികൾ ദുർബലമാകാനും മ​ഗ്നീഷ്യത്തിന്റെ കുറവ് കാരണം സംഭവിക്കാം.

poor sleep
കുറഞ്ഞാൽ രുചിയുണ്ടാകില്ല, കൂടിയാൽ കാൻസർ; ഉപ്പ് എത്ര ഉപയോ​ഗിക്കണം

ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് മെച്ചപ്പെടുമ്പോൾ മലവിസർജ്ജനം കൂടുതൽ ക്രമത്തിലാകും. കൂടാതെ, നിങ്ങൾക്ക് നന്നായി ഉറങ്ങാനും പകൽ സമയത്ത് ഉത്കണ്ഠ കുറയാനും കഴിയുമെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനത്തിന് ഈ വിത്തുകള്‍ സഹായിക്കും. മത്തങ്ങ വിത്തുകളില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ധാരാളമുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

poor sleep
പൊണ്ണത്തടിയും മൈ​ഗ്രെയ്നും മാറും, വെറും പച്ചവെള്ളം കുടിച്ചാൽ മതിയെന്ന് പഠനം

മത്തങ്ങ വിത്തുകളിൽ മഗ്നീഷ്യത്തിന് പുറമേ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, സിങ്ക്, ഇരുമ്പ്, തുടങ്ങിയ അവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടം കൂടിയാണിത്, ഇത് കോശങ്ങളുടെ നാശത്തിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.

Summary

Pumpkin seeds a natural remedy for poor sleep, constipation, or stress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com