salt
saltPexesls

കുറഞ്ഞാൽ രുചിയുണ്ടാകില്ല, കൂടിയാൽ കാൻസർ; ഉപ്പ് എത്ര ഉപയോ​ഗിക്കണം

ജനിതമായി കാന്‍സര്‍ സാധ്യതയുള്ളവരോ നിലവില്‍ ദഹന പ്രശ്നങ്ങൾ ഉള്ളവരിലും അമിതമായി ഉപ്പ് കഴിക്കുന്നത് രോഗസാധ്യത ഇരട്ടിയാക്കും.
Published on

പ്പില്ലെങ്കിൽ കറികൾക്ക് രുചിയുണ്ടാകില്ല, കൂടിപ്പോയാലോ കാൻസറിന് വരെ കാരണമാകാമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഉയർന്ന അളവിലുള്ള ഉപ്പിന്റെ ഉപഭോ​ഗം സ്ഥിരമായി കഴിച്ചാൽ ആമാശയ പാളിയെ നശിപ്പിക്കുകയും ഹെലിക്കോബാക്റ്റർ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഇത് വയറ്റിലെ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. ജനിതമായി കാന്‍സര്‍ സാധ്യതയുള്ളവരോ നിലവില്‍ ദഹന പ്രശ്നങ്ങൾ ഉള്ളവരിലും അമിതമായി ഉപ്പ് കഴിക്കുന്നത് രോഗസാധ്യത ഇരട്ടിയാക്കും.

ലോകാരോ​ഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്ര​തി​ദി​നം ഒ​രാ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ​ര​മാ​വ​ധി ഉ​പ്പി​ന്റെ അ​ള​വ് അ​ഞ്ച് ഗ്രാം ​ആ​ണ്. എ​ന്നു​വെ​ച്ചാ​ൽ, ര​ണ്ട് ഗ്രാം ​സോ​ഡി​യം (ഉ​പ്പ് എ​ന്ന​ത് 20 ശ​ത​മാ​നം സോ​ഡി​യ​വും ബാ​ക്കി ക്ലോ​റൈ​ഡു​മാ​ണ്). അ​മേ​രി​ക്ക​ൻ ഹാ​ർ​ട് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്ന​ത്, പ്ര​തി​ദി​നം 1.5 ​ഗ്രാം ​സോ​ഡി​യം മ​തി​യെ​ന്നാ​ണ്. എന്നാൽ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ദി​നം ഒ​രാ​ൾ ശ​രാ​ശ​രി 9-12 ഗ്രാം ​ഉ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

എങ്ങനെയാണ് ഉപ്പ് നേരിട്ട് ആമാശയത്തെ ബാധിക്കുന്നത്

  • ആമാശയ പാളിയിൽ പ്രകോപനം ഉണ്ടാകാം

അമിതമായ ഉപ്പ് ഉപഭോ​ഗം ആമാശയത്തിലം സംരക്ഷിത പാളിയെ നശിപ്പിക്കുന്നു. ഇത് കാലക്രമേണ വിട്ടുമാറാത്ത വീക്കത്തിനും കോശനാശത്തിനും കാരണമാകും. ഇത് കാൻസർ സാധ്യത വർധിപ്പിക്കും.

  • എച്ച്. പൈലോറി അണുബാധ

ഉയർന്ന ഉപ്പിന്റെ ഉപഭോ​ഗം ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അത് അൾസറിന് കാരണമാവുകയും വയറ്റിൽ കാൻസറിലേക്ക് നയിക്കുകയും ചെയ്യാം.

salt
ഇനി സവാള കരയിപ്പിക്കില്ല, ഇതാ ചില ടെക്നിക്കുകൾ
  • നൈട്രേറ്റുകളും നൈട്രൈറ്റുകളും

ഉപ്പിലിട്ട അച്ചാർ, ഉണക്കമീൻ തുടങ്ങിയ ഭക്ഷണങ്ങളിൽ നൈട്രേറ്റുകളും നൈട്രൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ ആസിഡുമായി സംയോജിക്കുകയും അർബുദകാരികളായ സംയുക്തങ്ങളായി മാറും.

  • പ്രതിരോധശേഷി ദുർബലപ്പെടുത്തുന്നു

ഉപ്പ് പ്രോസ്റ്റാഗ്ലാൻഡിനുകളുടെ ഉത്പാദനം കുറയ്ക്കുന്നു. ഇത് ആമാശയ പാളിയെ ദോഷകരമായ വസ്തുക്കളിൽ നിന്ന് സംരക്ഷിക്കുന്ന സംയുക്തങ്ങളാണ്.

salt
മുട്ട കഴിക്കുമ്പോൾ സാധാരണയായി ചെയ്യുന്ന രണ്ട് അബദ്ധങ്ങൾ
  • ഓക്സിഡേറ്റീവ് സ്ട്രെസ്

അമിതമായ ഉപ്പിന്റെ ഉപഭോ​ഗം ആമാശയത്തിൽ ഫ്രീ റാഡിക്കലുകളെ ഉത്പാദിപ്പിക്കും. ഇത് ഡിഎൻഎ നാശത്തിലേക്ക് നയിക്കുകയും കാൻസർ മ്യൂട്ടേഷനുകൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

  • കുടൽ സൂക്ഷ്മാണുക്കളെ നശിപ്പിക്കും

അമിതമായി ഉപ്പ് കഴിക്കുന്നത് കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ മാറ്റിമറിച്ചേക്കാം. ഇത് ആമാശയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

Summary

How Much Salt should use daily

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com