മധുരത്തോടുള്ള ആസക്തി കുറയ്ക്കാം 
Health

മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ ഒരു സിപിംള്‍ ടെക്നിക്...

ഭക്ഷണം വായില്‍ വെച്ച് നന്നായി ചവച്ച് കഴിക്കുന്നത് ഉമിനീരിലെ അമൈലേസ് എന്ന സ്നീക്കി എന്‍സൈം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടിക്കടി ഉണ്ടാകുന്ന മധുരത്തോടുള്ള ആസക്തി നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അമിതമായി മധുരം അല്ലെങ്കില്‍ പഞ്ചസാര കഴിക്കുന്നത് നമ്മുടെ ഡയറ്റ് തകിടം മറിക്കുകയും പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയിലേക്കും നയിക്കാം. ഇനി എങ്ങനെയാണ് ഈ മധുരത്തോടുള്ള ആസക്തി കുറയക്കുക എന്നാണ് ചിന്തിക്കുന്നത്?.

മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ ഒരു സിംപിള്‍ ടെക്നിക് ഉണ്ട്. 'ഭക്ഷണം നന്നായി ചവച്ച് കഴിക്കുക', ഭക്ഷണം വായില്‍ വെച്ച് നന്നായി ചവച്ച് കഴിക്കുന്നത് ഉമിനീരിലെ അമൈലേസ് എന്ന സ്നീക്കി എന്‍സൈം ഉല്‍പ്പാദിപ്പിക്കപ്പെടുകയും ഇത് ഭക്ഷണത്തിന് ഒരു മധുരത്തിന്‍റെ സ്വാദ് നല്‍കുകയും ചെയ്യുന്നു. അമൈലേസ് ഭക്ഷണത്തിലെ സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകളെ മാള്‍ട്ടോസ് പോലുള്ള ലളിതമായ പഞ്ചസാരകളാക്കി മാറ്റുന്നു. ഇത് മധുരത്തോടുള്ള ആസക്തി തൃപ്തിപ്പെടുത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭക്ഷണം ചവച്ച് കഴിക്കുന്നതുകൊണ്ടുള്ള മറ്റ് ഗുണങ്ങള്‍

മെച്ചപ്പെട്ട ദഹനം

ദഹനം വായില്‍ നിന്ന് തുടങ്ങുന്നുവെന്നാണ്. ഭക്ഷണം നന്നായി ചവച്ചു കഴിക്കുന്നത് സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും വിഘടിക്കാന്‍ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

സംതൃപ്തി നല്‍കുന്നു

ചവയ്ക്കാന്‍ സമയമെടുക്കുന്നത് പെട്ടെന്ന് പൂര്‍ണത അനുഭവപ്പെടുത്തും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.

രുചി അറിയാന്‍ സഹായിക്കും

ഭക്ഷണം നന്നായി ചവയ്ക്കുന്നത് രുചിയിലും ചേരുവയിലും ശ്രദ്ധിക്കാന്‍ സഹായിക്കുന്നു. ഇത് ഭക്ഷണം കൂടുതല്‍ ആസ്വദിക്കാനും സംതൃപ്തിയും നല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !