കരളിന്റെ ആരോഗ്യത്തിന് ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍  പ്രതീകാത്മക ചിത്രം
Health

കരളിന്റെ ആരോഗ്യത്തിന് ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

ശരിയായ ഹൈഡ്രേഷന്‍ കരളിനെ മറ്റ് വിഷവസ്തുക്കളില്‍ നിന്ന് രക്ഷിക്കും

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യത്തിന് പ്രധാനമായും കരളിന്റെ ശരിയായ പ്രവര്‍ത്തനം ആവശ്യമാണ്. ശരീരത്തിലെ പ്രധാനപ്പെട്ട അവയവമായ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയെന്നറിയാം.

സമീകൃത ആഹാരം

സമീകൃത ആഹാരം

പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ്‌സ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

സ്ഥിരമായി വ്യായാമം ചെയ്യുക

സ്ഥിരമായി വ്യായാമം ചെയ്യുക

30 മിനിറ്റെങ്കിലും മിതമായ രീതിയില്‍ വ്യായാമം ചെയ്യുക. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് സ്ഥിരമായ വ്യായാമം ആവശ്യമാണ്, കരളിന്റെ ആരോഗ്യത്തിനും ഇത് പ്രധാനമാണ്

മദ്യപാനം നിയന്ത്രിക്കുക

മദ്യപാനം നിയന്ത്രിക്കുക

അമിത മദ്യപാനം കരളിന്റെ ആരോഗ്യത്തിന് ഹാനീകരമാണ്. മദ്യപാനം നിര്‍ദേശിത അളവില്‍ ക്രമീകരിക്കുക

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ദിവസത്തില്‍ ധാരാളം വെള്ളം കുടിക്കുക. ശരിയായ ഹൈഡ്രേഷന്‍ കരളിനെ മറ്റ് വിഷവസ്തുക്കളില്‍ നിന്ന് രക്ഷിക്കും. ശരിയായ രീതിയില്‍ ഹൈഡ്രേഷന്‍ നടക്കുമ്പോള്‍ ശരീരത്തില്‍ പ്രവേശിക്കുന്ന വിഷവസ്തുക്കളെ പുറന്തള്ളും.

വിഷാംശമുള്ള വസ്തുക്കളെ ഒഴിവാക്കുക

വിഷാംശമുള്ള വസ്തുക്കളെ ഒഴിവാക്കുക

ശുചീകരണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. വിഷാംശമുള്ളവ കൈകാര്യം ചെയ്യുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT