undergarments Pexels
Health

അടിവസ്ത്രത്തിനും കാലാവധിയുണ്ട്, എപ്പോള്‍ മാറ്റണം?

അവയില്‍ വിയര്‍പ്പ്, ബാക്ടീരിയ, ദുര്‍ഗന്ധം, മൃതകോശങ്ങള്‍ തുടങ്ങിയവ അടിഞ്ഞുകൂടാം.

സമകാലിക മലയാളം ഡെസ്ക്

പ്പോഴും രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയ അടിവസ്ത്രം തന്നെയാണോ ഉപയോഗിക്കുന്നത്? പുറമെ നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങളെ അപേക്ഷിച്ച്, അടിവസ്ത്രങ്ങള്‍ ശരീരത്തില്‍ ഒട്ടികിടക്കുന്നവയാണ്. അവയില്‍ വിയര്‍പ്പ്, ബാക്ടീരിയ, ദുര്‍ഗന്ധം, മൃതകോശങ്ങള്‍ തുടങ്ങിയവ അടിഞ്ഞുകൂടാം.

ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് അടിവസ്ത്രങ്ങള്‍. നന്നായി കഴുകി, വെയിലത്തിട്ട് വേണം അടിവസ്ത്രങ്ങള്‍ ഉണക്കിയെടുക്കാന്‍. ഇത് അവയില്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള ബാക്ടീരിയ, ഫംഗസ് പോലുള്ളവ നശിക്കാന്‍ സഹായിക്കും.

എന്നാല്‍ വസ്ത്രങ്ങള്‍ക്കുമുണ്ട് കാലാവധി, പ്രത്യേകിച്ച് അടിവസ്ത്രങ്ങള്‍ക്ക്. ദീര്‍ഘകാലം ഓരേ അടിവസ്ത്രം ഉപയോഗിക്കുന്നത് അലര്‍ജി, ചെറിച്ചില്‍ പോലുള്ള പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

എത്രനാള്‍ വരെ ഒരു അടിവസ്ത്രം ഉപയോഗിക്കാം

ഓരോ ആറ് മാസം അല്ലെങ്കില്‍ 12 മാസം കൂടുമ്പോള്‍ അടിവസ്ത്രം മാറ്റി വാങ്ങണം. നിരന്തരം അടിവസ്ത്രം കഴുകുന്നതിലൂടെ തുണിയുടെ നാരുകളില്‍ സൂക്ഷ്മ ദ്വാരങ്ങള്‍ ഉണ്ടാകും. ഇത് ബാക്ടീരിയ, ഫംഗസ്, മൃതചര്‍മകോശങ്ങള്‍, ശരീരസ്രവങ്ങള്‍ എന്നിവ തങ്ങി നില്‍ക്കാന്‍ കാരണമാക്കും. ഇവയെ കഴുകുന്നതിലൂടെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ല.

അടിവസ്ത്രങ്ങള്‍ ഉടനടി മാറ്റണമെന്നതിന്റെ സൂചനകള്‍

  • അടിവസ്ത്രങ്ങള്‍ ഇലാസ്തികത നഷ്ടപ്പെട്ട് അയഞ്ഞതാണെങ്കില്‍, അത് മാറ്റേണ്ട സമയമായി എന്നാണ് സൂചിപ്പിക്കുന്നത്.

  • അടിവസ്ത്രത്തില്‍ ചെറിയ ദ്വാരങ്ങള്‍ ഉണ്ടാവുക, അല്ലെങ്കില്‍ തുണിയുടെ കനം കുറയുക.

  • കഴുകി കളഞ്ഞാലും പോകാത്ത രീതിയില്‍ അടിവസ്ത്രങ്ങളില്‍ ശരീരസ്രവങ്ങള്‍ പുരണ്ട കറകള്‍ ഉണ്ടെങ്കില്‍ അവയില്‍ ബാക്ടീരിയകള്‍ ഉണ്ടാകാം.

  • കഴുകിയതിനു ശേഷവും ദുര്‍ഗന്ധം നിലനില്‍ക്കുന്നത് ബാക്ടീരിയ അടിഞ്ഞുകൂടുന്നതിനെ സൂചിപ്പിക്കുന്നു.

  • മങ്ങിയ നിറം തുണിയുടെ ജീര്‍ണ്ണതയുടെ വ്യക്തമായ സൂചനയാണ്.

അടിവസ്ത്രങ്ങള്‍ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വെള്ളം മാത്രം ഉപയോഗിക്കാതെ, സോപ്പ് ഉപയോഗിച്ച് ദിവസവും കഴുകുക.

  • കോട്ടണ്‍ പോലുള്ള ഇടാന്‍ സുഖമുള്ള തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുക.

  • ഒരേ അടിവസ്ത്രം ഒരു ദിവസത്തില്‍ കൂടുതല്‍ ധരിക്കുന്നത് ഒഴിവാക്കുക.

how to know when its time to change undergarments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

എസ്ഐആറിൽ കേരളത്തിന് നിർണായകം, കാലാവസ്ഥ ഉച്ചകോടിക്കിടെ തീപിടിത്തം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ വേദിയില്‍ വന്‍ തീപിടിത്തം; ആയിരത്തിലേറെ പേരെ ഒഴിപ്പിച്ചു, കേന്ദ്രമന്ത്രിയടക്കം ഇന്ത്യന്‍ സംഘം സുരക്ഷിതര്‍

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

SCROLL FOR NEXT