Mayonnaise cooking tips Pinterest
Health

മയോണൈസ് ഇഷ്ടമാണോ? വെറും 5 മിനിറ്റിൽ ആരോഗ്യകരമായി വീട്ടിൽ തയ്യാറാക്കാം

അതുകൊണ്ട് വീട്ടി‍ൽ തന്നെ ആരോ​ഗ്യകരമായി മയോണൈസ് ഉണ്ടാക്കിയാലോ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ന്തിക്കൊപ്പവും ഫ്രൈഡ് സ്നാക്കുകൾക്കൊപ്പവും മയോണൈസ് ഇന്നൊരു പതിവാണ്. എന്നാൽ പച്ചമുട്ട ചേർത്തോ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലോ ഉണ്ടാക്കുന്ന മയോണൈസുകൾ ഭക്ഷ്യവിഷബാധ പോലുള്ള അപകടങ്ങൾ ഉണ്ടാക്കാം. മാത്രമല്ല, വിപണിയിൽ ലഭിക്കുന്ന പല മയോണൈസുകളിലും ഉയർന്ന അളവിൽ എണ്ണ, പഞ്ചസാര, ഉപ്പ്, പ്രിസർവേറ്റീവുകൾ, കൃത്രിമ അഡിറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ടാകും.

അതുകൊണ്ട് വീട്ടി‍ൽ തന്നെ ആരോ​ഗ്യകരമായി മയോണൈസ് ഉണ്ടാക്കിയാലോ?

വീട്ടിൽ തയ്യാറാക്കുന്ന മയോണൈസിൽ ചേരുവകളും അവയുടെ അളവും നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നതു കൊണ്ട് തന്നെ സുരക്ഷിതവും പോഷകസമൃദ്ധവുമായിരിക്കും.

മയോണൈസ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ

​ഗ്രീക്ക് യോ​ഗർട്ട് മയോണൈസ്

  • ഗ്രീക്ക് യോഗർട്ട് – 1 കപ്പ്

  • ഒലീവ് ഓയിൽ – 2 ടേബിൾസ്പൂൺ

  • നാരങ്ങാനീര് – 1 ടേബിൾസ്പൂൺ

  • കടുക് (Mustard Paste) – 1 ടീസ്പൂൺ

  • വെളുത്തുള്ളി – 1 അല്ലി (ഐച്ഛികം)

  • കുരുമുളകുപൊടി – ½ ടീസ്പൂൺ

  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

  • എല്ലാ ചേരുവകളും ഒരു മിക്സർ ജാറിൽ ചേർക്കുക.

  • മൃദുവായി ബ്ലെൻഡ് ചെയ്യുക.

  • ആവശ്യത്തിന് കട്ട ലഭിക്കാൻ അല്പം ഒലീവ് ഓയിൽ ചേർക്കാം.

  • രുചി നോക്കി ഉപ്പും നാരങ്ങാനീരും ചേർക്കാം.

  • ഉടൻ ഉപയോഗിക്കാം അല്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം.

മുട്ട മയോണൈസ്

  • വേവിച്ച മുട്ട – 2

  • ഒലീവ് ഓയിൽ – 2–3 ടേബിൾസ്പൂൺ

  • നാരങ്ങാനീര് – 1 ടേബിൾസ്പൂൺ

  • കടുക് പേസ്റ്റ് – 1 ടീസ്പൂൺ

  • ഉപ്പ് – ആവശ്യത്തിന്

  • കുരുമുളകുപൊടി – ½ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • വേവിച്ച മുട്ട ചെറിയ കഷണങ്ങളാക്കുക.

  • എല്ലാ ചേരുവകളും ചേർത്ത് ബ്ലെൻഡ് ചെയ്യുക.

  • മൃദുവായ ക്രീമി ടെക്സ്ചർ ലഭിക്കുന്നതുവരെ അടിക്കുക.

  • വായു കടക്കാത്ത പാത്രത്തിൽ മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കുക.

മയോണൈസ് കൂടുതൽ ആരോഗ്യകരമാക്കാം

  • റിഫൈൻഡ് ഓയിലിന് പകരം എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ ഉപയോഗിക്കുക.

  • പഞ്ചസാര ഒഴിവാക്കുക.

  • കുറഞ്ഞ ഉപ്പ് മാത്രം ചേർക്കുക.

  • പുതിയ നാരങ്ങാനീര് ഉപയോഗിക്കുക.

  • വെളുത്തുള്ളി, ഡിൽ, പാർസ്ലി, മല്ലിയില തുടങ്ങിയ ഔഷധസസ്യങ്ങൾ ചേർത്ത് കൂടുതൽ രുചിയും പോഷകവും ലഭ്യമാക്കാം.

  • എപ്പോഴും വായു കടക്കാത്ത ശുചിയായ ഗ്ലാസ് ജാറിൽ സൂക്ഷിക്കുക.

  • ഓരോ തവണയും വൃത്തിയുള്ള സ്പൂൺ മാത്രം ഉപയോഗിക്കുക.

കൊളസ്‌ട്രോൾ, ഹൃദ്രോഗം, വൃക്കരോഗം, അല്ലെങ്കിൽ സോഡിയം നിയന്ത്രണം ആവശ്യമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ മയോണൈസ് മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. പച്ചമുട്ട ഉപയോഗിക്കുന്ന റെസിപ്പികൾ ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഒഴിവാക്കുന്നതാണ് നല്ലത്. ഗ്രീക്ക് യോഗർട്ട് അല്ലെങ്കിൽ വേവിച്ച മുട്ട ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം

How to make healthy Mayonnaise at home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎം മണി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി 20 ന്

'സോനം വാങ്ചുകിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യണം'; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

വീണ്ടും പ്രണയപ്പകയില്‍ കൊല; നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു, യുവാവ് പിടിയില്‍

ടൂത്ത് പേസ്റ്റ് ട്യൂബിന്റെ പിന്നിൽ നിന്നാണോ എടുക്കുന്നത്? എങ്കിൽ നിങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്