Oats Biriyani Meta AI Image
Health

റൈസ് ഇല്ലാതെ ബിരിയാണി! ഡയറ്റ് നോക്കുന്നവർക്ക് കണ്ണുംപൂട്ടി കഴിക്കാം

റൈസിന് പകരം ഓട്സ് ആണ് ഈ ബിരിയാണിയിൽ ചേർക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബിരിയാണി മലയാളികള്‍ക്ക് ഒരു ഭക്ഷണമെന്നതിനെക്കാള്‍ അതൊരു വികാരമാണ്. തലശ്ശേരി മുതല്‍ പാന്‍ ഇന്ത്യ വരെ നീണ്ടു നിവര്‍ന്ന് കിടക്കുന്ന ബിരിയാണി റെസിപ്പികള്‍ നമ്മുടെ നാവിന് അത്ഭുതമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഡയറ്റ് നോക്കുന്നവര്‍ക്ക് ബിരിയാണി എപ്പോഴും ഒരു ബാലി കയറാ മലയായിരിക്കും. എന്നാല്‍ ഇനി ആ ആശങ്ക വേണ്ട, റൈസ് ഇല്ലാത്ത ചിക്കന്‍ ബിരിയാണിയുടെ ഒരു റെസിപ്പി പരീക്ഷിച്ചാലോ?

റൈസ് ഇല്ലാതെ എന്ന് പറയുമ്പോൾ പിന്നെ എന്താണ് പ്രധാന ചേരുവ എന്നല്ലേ, റൈസിന് പകരം ഓട്സ് ആണ് ഈ ബിരിയാണിയിൽ ചേർക്കുന്നത്. മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ ഓട്സിൽ ധാരാളമുണ്ട്. ധാരാളം ആന്റി ഓക്സിഡന്റുകളും ഫൈറ്റോ കെമിക്കലുകളും അടങ്ങിയിരിക്കുന്നു.

ഇവ ആന്‍റി ഇൻഫ്ളമേറ്ററിയാണെന്ന് മാത്രമല്ല, കാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബീറ്റാ ഗ്ലൂക്കൻസും ദഹനം സുഗമമാക്കുകയും കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ശരീര ഭാരം നിയന്ത്രിക്കാനും ഓട്സ് ശീലമാക്കാം.

ഓട്സ് ബിരിയാണി റെസിപ്പി

  • ഓട്സ് (റോൾഡ് ഓട്സ് അല്ലെങ്കിൽ സ്റ്റീൽ കട്ട് ഓട്സ്)

  • സവാള, തക്കാളി, പച്ചമുളക്

  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്

  • ഗരം മസാല, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി

  • പച്ചക്കറികൾ (ബീൻസ്, കാരറ്റ്, പനീർ) അല്ലെങ്കിൽ സോയ ചങ്ക്സ് / ചിക്കൻ

  • മല്ലിയില, ഉപ്പ്, എണ്ണ/നെയ്യ്

തയ്യാറാക്കേണ്ട വിധം

ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് തക്കാളിയും മസാലപ്പൊടികളും ചേർത്ത് വീണ്ടും നന്നായി വഴറ്റുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ ചേർത്ത് വേവിക്കാം. വെള്ളം ചേർക്കേണ്ടതില്ല. അടച്ച് വച്ച് വേവിക്കാം.

അതിലേക്ക് വറുത്തെടുത്ത ഓട്സും ആവശ്യത്തിന് പച്ചക്കറികളും ചേർത്ത് കുറച്ച് നേരം വേവിക്കുക. ആവശ്യമെങ്കിൽ ചൂടുവെള്ളം ചേർക്കാം, ശേഷം ഉപ്പും ചേർത്ത് ഓട്സ് വേവുന്നതുവരെ പാകം ചെയ്യുക. റൈസ് ഇല്ലാതെ ചിക്കൻ ബിരിയാണി റെഡി.

How to make Oats Biriyani

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രഭാ മണ്ഡലം, ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു; ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയെന്ന് എസ്‌ഐടി

പൈനാപ്പിൾ കഴിച്ചാൽ ആർത്തവ വേദന കുറയുമോ?

വന്ദേ ഭാരത് സ്ലീപ്പര്‍ ആദ്യ ട്രെയിന്‍ ബംഗാളിന്; റൂട്ട് പ്രഖ്യാപിച്ചു

തുടരെ 6, 6, 6, 6, 6, 6... വെറും 28 പന്തില്‍ 86 റണ്‍സ്, പറന്നത് 10 സിക്‌സുകള്‍! തീപ്പൊരി ബാറ്റിങുമായി റുതര്‍ഫോര്‍ഡും ബ്രെവിസും

പാട്ട് കേട്ടാൽ മൂഡ് മാറുമോ?

SCROLL FOR NEXT