bloating Meta AI Image
Health

വയറ്റിൽ ബ്ലോട്ടിങ് പതിവാണോ? ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

ബ്ലോട്ടിങ് ഒഴിവാക്കാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ക്ഷണം കഴിച്ചു കഴിഞ്ഞാൽ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ബ്ലോട്ടിങ്. വയറു വീർക്കുക, ​ഗ്യാസ്, ഏമ്പക്കം, വയറ്റിൽ അസ്വസ്ഥത എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്. അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നീണ്ടും ഉപവാസത്തിന് ശേഷം അമിതമായ ഭക്ഷണം കഴിക്കുന്നതും ബ്ലോട്ടിങ്ങിന് കാരണമാകാറുണ്ട്.

ബ്ലോട്ടിങ് ഒഴിവാക്കാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്.

ഭക്ഷണം മൂന്ന് നേരമല്ല, ആറ് നേരം കഴിക്കാം

ദിവസത്തിൽ മൂന്ന് നേരം ഭക്ഷണം കഴിക്കുകയെന്നതാണ് നമ്മുടെ ശീലം, എന്നാൽ ഭക്ഷണങ്ങൾക്കിടയിലെ നീണ്ട ഇടവേള അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. ഇത് നമ്മുടെ ദഹനനാളത്തിൽ ഓവർലോഡ് ആവുകയും വയറ്റിൽ ബ്ലോട്ടിങ്, ​ഗ്യാസ് എന്നിവ രൂപപ്പെടാൻ കാരണമാവുകയും ചെയ്യും. ദിവസവും അഞ്ച് മുതൽ ആറ് നേരം വരെ ചെറിയ അളവിൽ ഭക്ഷണം കഴിച്ചു ശീലിക്കാം. ഇത് ദഹനം മെച്ചപ്പെടുത്തും.

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശ്ര​ദ്ധിക്കുക

ദഹനത്തിന് നാരുകൾ ആവശ്യമാണ്. എന്നാൽ നാരുകൾ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വയറ്റിൽ ബ്ലോട്ടിങ്, ഗ്യാസ് എന്നിവയ്ക്ക് കാരണമാകാം. നാരുകൾ കുടലിൽ അവശേഷിക്കുകയും ഇത് വയറ്റിൽ ​ഗ്യാസ് ഉണ്ടാകാനും കാരണമാകുന്നു. അതിനാൽ പയറു, കടല ഇനത്തിലുള്ള ഭക്ഷ്യവസ്തുക്കൾ വെള്ളത്തിൽ കുതിർത്തശേഷം മാത്രം കഴിക്കുക.

ഉപ്പിന്‍റെ ഉപയോ​ഗം പരിമിതപ്പെടുത്തണം

ഭക്ഷണത്തിൽ അമിതമായി ഉപ്പ് ഉപയോ​ഗിക്കുന്നത് ശരീരത്തിൽ അമിതമായി ജലാംശം നിലനിൽക്കാൻ കാരണമാകും. ഇത് വയറ്റിൽ ​ഗ്യാസ്, ബ്ലോട്ടിങ് തുടങ്ങിയവയിലേക്ക് നയിക്കും. പാക്കറ്റുകളിൽ ലഭിക്കുന്ന സ്നാക്കുളിലും പ്രോസസ്ഡ് ഭക്ഷണങ്ങളിലും സോഡിയം അമിതമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ജലാംശം ക്രമീകരിക്കുന്നതിന് ഉപ്പ് പരിമിതപ്പെടുത്താം.

സോഡ പോലുള്ള പാനീയങ്ങൾ ഒഴിവാക്കുക

കാർബൊണേറ്റഡ് പാനീയങ്ങൾ വയറ്റിൽ ​ഗ്യാസ് രൂപപ്പെടാൻ കാരണമാകും. ഇത് ബ്ലോട്ടിങ് ഉണ്ടാക്കുന്നതിലേക്കും നയക്കുന്നു. പകരം വെള്ളം നന്നായി കുടിക്കുക. ദഹനം മെച്ചപ്പെടുന്നതിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വെള്ളം ശരീരത്തിലെ അമിതമായ സോഡിയം ഒഴിവാക്കാനും ദഹനം ക്രമമാക്കാനും സഹായിക്കുന്നു.

പ്രോബയോടിക് ഭക്ഷണങ്ങൾ

പ്രോബയോടിക് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിൽ നല്ല ബാക്ടീരിയയുടെ വളർച്ചയെ സഹായിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുടലിൽ ഇത്തരം ബാക്ടീരിയ കുറയുന്നതും വയറ്റിൽ ബ്ലോട്ടിങ് ഉണ്ടാക്കാം.

How to reduce bloating in stomach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT