eye drops for dry eyes Meta AI Image
Health

ഡ്രൈ ഐ; ഐ ഡ്രോപ്സ് ഒഴിക്കുമ്പോൾ വേണം കരുതൽ

കോൺട്രാക്റ്റ് ലെൻസ് ഉപയോഗിക്കുമ്പോൾ ഓയിന്റ്മെന്റ് പുരട്ടരുത്.

സമകാലിക മലയാളം ഡെസ്ക്

ചെറുപ്പക്കാർക്കിടയിൽ ഡ്രൈ ഐ ഇപ്പോൾ സാധാരണമാണ്. വരണ്ട കണ്ണുകൾ, ഇടയ്ക്കിടെയുള്ള തലവേദന, കാഴ്ച മങ്ങൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വർധിച്ച സ്ക്രീൻ ടൈം മാത്രമല്ല കൂടുതൽ സമയം കോൺടാക്റ്റ് ലെൻസ് ഉപയോ​ഗിക്കുക, വിഷാദരോഗത്തിനുള്ള ആന്റിഡിപ്രസന്റ് മരുന്നുകൾ, അലർജിക്കും തുമ്മലിനുമുള്ള ആന്റിഹിസ്റ്റമിൻ മരുന്നുകൾ, കാലാവസ്ഥ മാറ്റം, എസി മുറികളിൽ അധികനേരം സമയം ചെലവഴിക്കുക തുടങ്ങിയവയെല്ലാം ഡ്രൈ ഐയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.

തുടർച്ചയായി സ്ക്രീൻ നോക്കുന്നത് കണ്ണിനും ചുറ്റുമുള്ള പേശികളെയും ബാധിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുറേനേരം സ്ക്രീൻ നോക്കിയിരിക്കുന്നത് കണ്ണ് ചിമ്മുന്നത് കുറയ്ക്കുന്നു. ഇത് കണ്ണുകൾ വരണ്ടതും കണ്ണെരിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഇടയ്ക്കിടെ സ്ക്രീനിൽ നിന്ന് കണ്ണെടുത്ത് റിലാക്സ് ചെയ്യുന്നത് നല്ലതാണ്.

ഡ്രൈ ഐ മാറാൻ ഐ ഡ്രോപ്സ്

കണ്ണുകൾ വരളുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ പലരും ഡ്രോപ്സ് ഉപയോഗിക്കാറുണ്ട്. ഐ ഡ്രോപ്സ് പല രൂപത്തിൽ ലഭ്യമാണ്. തുള്ളി മരുന്ന് ഓരോ മണിക്കൂറിലും കണ്ണില്‍ ഒഴിക്കാം. പാരഫിൻ അടങ്ങിയ ഓയിന്റ്മെന്റ് രൂപത്തിലുള്ളത് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഉപയോഗിക്കുന്നതാണ് നല്ലത്.

കോൺട്രാക്റ്റ് ലെൻസ് ഉപയോഗിക്കുമ്പോൾ ഓയിന്റ്മെന്റ് പുരട്ടരുത്. ഓയിന്റ്മെന്റ് പുരട്ടുമ്പോൾ കുറച്ചു നേരം കാഴ്ച മങ്ങിയതായി തോന്നാം. എന്നാൽ ഐ ഡ്രോപ്സ് ഒരിക്കലും ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങി ഉപയോഗിക്കരുത്. സ്വയം ചികിത്സ നേത്രരോഗം വഷളാക്കും.

ഐ ഡ്രോപ്സ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മരുന്നൊഴിക്കും മുൻപു കൈകൾ വൃത്തിയായി കഴുകണം. തുള്ളിമരുന്നിന്റെ കുപ്പിയുടെ അറ്റത്തോ ഓയിന്റ്മെന്റ് ട്യൂബിന്റെ തുമ്പത്തോ തൊടാൻ പാടില്ല. ഈ ഭാഗങ്ങൾ കണ്ണിലും തൊടാൻ പാടില്ല.

  • ഓരോ പ്രാവശ്യവും ഉപയോഗ ശേഷം കുപ്പിയുടെയും ട്യൂബിന്റെയും അടപ്പ് നന്നായി മുറുക്കി അടയ്ക്കണം.

  • തല പുറകോട്ട് ചരിച്ചു വച്ചു മുകളിലേക്കു നോക്കിക്കൊണ്ടു കണ്ണിന്റെ കീഴ്പോള താഴേക്കു വലിച്ചു പിടിച്ച് ഒരു കുഴിപോലെയാക്കി വേണം മരുന്ന് ഒഴിക്കാൻ.

  • തുള്ളിമരുന്ന് കണ്ണിൽ പടരാൻ കണ്ണുകൾ പലതവണ ചിമ്മുന്നതു നല്ലതാണ്. ഒരു വിരൽ കൊണ്ടു മൂക്കിനോടടുത്ത കണ്ണിന്റെ അറ്റം ചെറുതായി അമർത്തി പിടിക്കുന്നതു കണ്ണിൽ നിന്നു മരുന്നു പെട്ടെന്നു മൂക്കിനുള്ളിലേക്ക് ഒഴുകിപോകാതെ തടയും.

  • പലതരം മരുന്നുകൾ കണ്ണിലൊഴിക്കണമെങ്കിൽ അഞ്ചു മിനിറ്റെങ്കിലും ഇടവേള എടുക്കണം.

  • കോൺടാക്റ്റ് ലെന്‍സ് ഊരിമാറ്റിയിട്ടു വേണം മരുന്നൊഴിക്കാൻ.

സ്ക്രീൻ ടൈം നിയന്ത്രിക്കാൻ ചില പൊടിക്കൈകൾ

  • 20-20-20 റൂൾ; ഓരോ 20 മിനിറ്റിലും താത്ക്കാലികമായി സ്ക്രീനിൽ നോക്കുന്നത് നിർത്തുന്നത് നല്ലതായിരിക്കും. തുടർന്ന്, 20 അടി അകലെയുള്ള എന്തെങ്കിലും ഒരു സാധനത്തിലേക്ക് 20 സെക്കൻഡ് നേരത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.

  • നീല വെളിച്ചം തടയുന്നതിന് ഗ്ലാസുകൾ ഉപയോഗിക്കുക. ഉറങ്ങുന്നതിന് മുമ്പ് സ്‌ക്രീനിന് മുന്നില്‍ സമയം ചിലവഴിക്കുന്നത്‌ ഒഴിവാക്കാം. പകരം, വായിക്കുന്നത് ശീലമാക്കുകയോ വിശ്രമിക്കുകയോ ചെയ്യാം.

How to reduce Dry Eye, how to use eye drops

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; ജയിലില്‍

നിര്‍ണായകമായത് മുഖ്യമന്ത്രിക്ക് ലഭിച്ച ശബ്ദസന്ദേശം, ഉടന്‍ 'ആക്ഷന്' നിര്‍ദേശം; പൂങ്കുഴലിയുടെ അതീവ രഹസ്യ 'ഓപ്പറേഷന്‍'

കിഫ്ബിയിൽ വിവിധ തസ്തികകളിൽ ഒഴിവ്,എൻജിനിയറിങ് ബിരുദമുള്ളവർക്ക് അവസരം

അമിതമായി തിളപ്പിച്ചാൽ ചായയ്ക്ക് കടുപ്പം കൂടാം, പക്ഷെ ​ഗുണങ്ങളോ..!

മുടി തഴച്ചു വളരണോ? ചെമ്പരത്തി മാത്രം മതി

SCROLL FOR NEXT