Acidity Meta ai image
Health

അസിഡിറ്റി ആണോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

ചികിത്സിച്ചില്ലെങ്കിൽ അൾസറും പിന്നീട് അതിലും ഗുരുതരമായി ആയി മാറാൻ സാധ്യതയുള്ളതിനാൽ പ്രാരംഭത്തിൽ തന്നെ ശ്രദ്ധയും കരുതലും ആവശ്യമാണ്.

സമകാലിക മലയാളം ഡെസ്ക്

ക്ഷണം കഴിച്ചതിന് പിന്നാലെ വയറ്റിലുണ്ടാകുന്ന എരിച്ചിലാണ് അസിഡിറ്റിയുടെ പ്രാരംഭ ലക്ഷണം. ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണിതെങ്കിലും മിക്കവാറും ആളുകൾ കാര്യമാക്കാറില്ല. ആമാശയത്തിൽ അമിതമായി ആസിഡ് (ഹൈഡ്രോക്ലോറിക് ആസിഡ്) ഉൽപ്പാദിപ്പിക്കപ്പെടുന്നതു മൂലമാണ് അസിഡിറ്റി അഥവാ ആസിഡ് റിഫ്‌ളക്‌സ് സംഭവിക്കുന്നത്. നെഞ്ചെരിച്ചിൽ, പുളിച്ച ഏമ്പക്കം, വയറുവേദന, ദഹനക്കേട് തുടങ്ങിയ അസ്വസ്ഥതകൾ അസിഡിറ്റി മൂലമുണ്ടാകാം.

ചികിത്സിച്ചില്ലെങ്കിൽ അൾസറും പിന്നീട് അതിലും ഗുരുതരമായി ആയി മാറാൻ സാധ്യതയുള്ളതിനാൽ പ്രാരംഭത്തിൽ തന്നെ ശ്രദ്ധയും കരുതലും ആവശ്യമാണ്. ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാകുന്നതിലും അതിന്റെ തീവ്രത വർധിപ്പിക്കുന്നതിലും നമ്മുടെ ഭക്ഷണ ശീലങ്ങൾക്കും ചിലതരം ഭക്ഷണങ്ങൾക്കും പ്രധാന പങ്കുണ്ട്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ അസിഡിറ്റിയിൽ വളരെ പ്രയോജനം ചെയ്യും.

അസിഡിറ്റി ഉള്ളവർ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ഉൾപ്പെടുത്തേണ്ടവ

  • വാഴപ്പഴം, ആപ്പിൾ, തണ്ണിമത്തൻ, പേര, ബെറീസ് മുതലായവ ഡയറ്റിൽ ചേർക്കാവുന്നതാണ്.

  • ‌അസിഡിറ്റി പ്രശ്നങ്ങൾ നേരിടുന്നവർ ഇലക്കറികൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവ ഗുണകരമാണ്.

  • ഓട്സ്, ബ്രൗൺ റൈസ്, ധാന്യ ബ്രഡ്, തവിടു കളയാത്ത ധാന്യ പൊടികൾ മുതലായവ.

  • കൊഴുപ്പു കുറഞ്ഞ മാംസം, മത്സ്യം, മുട്ടയുടെ വെള്ള

  • കൊഴുപ്പു കുറഞ്ഞ പാൽ, തൈര്, പനീർ എന്നിവ ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കും. കൂടാതെ ആരോഗ്യകരമായ അളവിൽ പ്രോബയോട്ടിക്സും (ദഹനം മെച്ചപ്പെടുത്തുന്ന നല്ല ബാക്ടീരിയകൾ) ഇതിലുണ്ട്.

  • വെള്ളരിക്ക, തണ്ണിമത്തൻ, സൂപ്പ്, ഹെർബൽ ടീ എന്നിവ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.

  • അവക്കാഡോ, നട്സ്, വിത്തുകൾ, ആരോഗ്യകരമായ എണ്ണകൾ എന്നിവ മിതമായ അളവിൽ ഉൾപ്പെടുത്താം

  • ആൽക്കലൈൻ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നവ വാഴപ്പഴം, തണ്ണിമത്തൻ, കോളിഫ്ലവർ, പെരുംജീരകം, നട്സ് (വെള്ളത്തിൽ കുതിർത്തത് ഉത്തമം) കഴിക്കാം.

  • ക്ഷാര സ്വഭാവമുള്ള ഇഞ്ചിയിൽ ദഹനത്തിനു സഹായിക്കുന്ന ഔഷധഗുണങ്ങളുണ്ട്. നെഞ്ചെരിച്ചിൽ അനുഭവപ്പെടുമ്പോൾ ഇഞ്ചി ചായ, ഇഞ്ചിനീര് എന്നിവ കുടിക്കാം.

ഒഴിവാക്കേണ്ടവ

  • ഓറഞ്ച്, കമ്പിളിനാരങ്ങ, മുസംബി തുടങ്ങിയ സിട്രസ് പഴങ്ങൾ ഒഴിവാക്കണം.

  • കോള പോലുള്ള കാർബൊണേറ്റഡ് പാനീങ്ങൾ വയറ്റിൽ സമ്മർദവും അസ്വസ്ഥതയും ഉണ്ടാക്കും.

  • ഉയർന്ന കൊഴുപ്പ് ഉള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ ദഹനം മന്ദഗതിയിലാക്കും. ഇത് ആസിഡ് ഉൽപാദനം വർധിപ്പിക്കും.

  • വറുത്ത ഭക്ഷണം, ഫാസ്റ്റ് ഫൂഡ്, പിസ, ഉരുളക്കിഴങ്ങ് ചിപ്‌സ്, മറ്റു സംസ്കരിച്ച ലഘുഭക്ഷണങ്ങൾ എന്നിവയിൽ അമിതമായി കൊഴിപ്പ് അടങ്ങിയിട്ടുണ്ട്.

  • കാപ്പിയും ചായയും അസിഡിറ്റ് വഷളാക്കും.

  • തക്കാളിയും തക്കാളി അടങ്ങിയ ഉൽപന്നങ്ങളും.

  • രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും അസിഡിറ്റി തീവ്രമാക്കാൻ കാരണമായേക്കാം.

Healthy food tips: How to reduse Acidity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ല'; 'കേരളാ സ്റ്റോറി 2'വിന് പ്രദര്‍ശാനുമതി

മുട്ട കഴിക്കുമ്പോൾ മഞ്ഞ ഒഴിവാക്കാറുണ്ടോ? പതിവാക്കിയാൽ അപകടമാണെന്ന് വിദ​ഗ്ധർ

'സഞ്ജു വീണ്ടും ആ തെറ്റ് ആവർത്തിച്ചു'; വിമർശനവുമായി സുനിൽ ഗാവസ്കർ

'മസിലുകള്‍ ദുര്‍ബലമാകുന്ന അവസ്ഥ, 13-ാം വയസില്‍ മരിക്കുമെന്ന് പറഞ്ഞവന് ഇന്ന് 27'; നെപ്പോളിയന്റെ മകനെക്കുറിച്ച് ശരത്കുമാര്‍

'മുഖ്യമന്ത്രിയെ മാറ്റണം'; ഡികെ ശിവകുമാറിന്റെ അനുയായികള്‍ യോഗം ചേര്‍ന്നു; കര്‍ണാടകയില്‍ 'പോര്' മുറുകുന്നു

SCROLL FOR NEXT