Wheat Bread Pinterest
Health

നിങ്ങൾ വാങ്ങുന്ന വീറ്റ് ബ്രെഡ് 'ഒറിജിനൽ' ആണോ? എങ്ങനെ അറിയാം?

വൈറ്റ് ബ്രെഡും ബ്രൗൺ ബ്രെഡും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ ചേരുവകളാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

സി ബ്രേക്ക്ഫാസ്റ്റ് റെസിപ്പികളുടെ പ്രധാന ചേരുവയാണ് ബ്രെഡ്. വൈറ്റ് ബ്രെഡ് ആരോ​ഗ്യത്തിന് സുരക്ഷിതമല്ലെന്ന നി​ഗമനത്തിൽ പലരും വീറ്റ് ബ്രെഡ് അഥവാ ​ഗോതമ്പ് ബ്രെഡിലേക്ക് ചുവടുവെച്ചു കഴിഞ്ഞു. എന്നാൽ നമ്മൾ വിശ്വസിച്ചു വാങ്ങുന്ന വീറ്റ് ബ്രെഡ് വെറും നിറം ചേർത്ത മൈദയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇന്ത്യയിലെ പല പ്രമുഖ ബ്രാൻഡുകളും ഈ രീതിയാണ് പിന്തുടരുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവരാറുണ്ട്. ഇത് അറിയാതെയാണ് പലരും ബ്രൗൺ ബ്രെഡ് ചോദിച്ചു വാങ്ങുന്നത്.

പേരിന് മാത്രം 'ബ്രൗൺ'

വൈറ്റ് ബ്രെഡും ബ്രൗൺ ബ്രെഡും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ ചേരുവകളാണ്. എന്നാൽ വിപണിയിൽ പലപ്പോഴും മൈദ കൊണ്ട് തന്നെയാണ് ബ്രൗൺ ബ്രെഡും നിർമ്മിക്കുന്നത്. മൈദയിലേക്ക് 'കാരമൽ കളർ' ചേർക്കുമ്പോൾ അതിന് തവിട്ട് നിറം ലഭിക്കുന്നു. ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് യാതൊരുവിധ ഗുണവും ഉണ്ടാകുന്നില്ല. മറിച്ച്, മൈദ ശരീരത്തിലെത്തുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

ലേബലുകൾ ശ്രദ്ധിക്കാം

ബ്രെഡ് വാങ്ങുമ്പോൾ അവയുടെ ചേരുവകൾ കൃത്യമായി പരിശോധിക്കുക. അവിടെ ആദ്യത്തെ ചേരുവയായി 'Whole Wheat Flour' അല്ലെങ്കിൽ 'ആട്ട' എന്നാണ് ഉള്ളതെന്ന് ഉറപ്പാക്കുക. മിക്കപ്പോഴും അവിടെ 'Refined Wheat Flour' അഥവാ മൈദ എന്നാകും രേഖപ്പെടുത്തിയിരിക്കുന്നത്.

മൈദയുടെ അളവ് 50 ശതമാനത്തിന് മുകളിലാണെങ്കിൽ അത് ആരോഗ്യകരമല്ല. 100% ഗോതമ്പ് എന്ന് അവകാശപ്പെടുന്ന ബ്രെഡുകൾ പോലും പരിശോധിച്ചാൽ അതിൽ മൈദ കലർന്നിട്ടുണ്ടാകും. അതുകൊണ്ട് ചേരുവകളുടെ ക്രമം നോക്കി മാത്രം വാങ്ങുക.

യഥാർഥ ഹോൾ വീറ്റ് ബ്രെഡിൽ ഗോതമ്പിന്റെ തവിട് (Bran) അടങ്ങിയിരിക്കും. ഇതിലാണ് ശരീരത്തിന് ആവശ്യമായ നാരുകളുള്ളത്. ഒരു കഷ്ണം ബ്രെഡിൽ കുറഞ്ഞത് മൂന്ന് ഗ്രാം നാരുകൾ ഉണ്ടായിരിക്കണം. നാരുകൾ കുറഞ്ഞ ബ്രെഡ് കഴിക്കുമ്പോൾ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കും. ഇത് ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകാൻ കാരണമാവുകയും തടി കൂടാൻ ഇടയാക്കുകയും ചെയ്യും. ദഹനപ്രക്രിയ സുഗമമാക്കാൻ നാരുകൾ അടങ്ങിയ യഥാർഥ ഗോതമ്പ് ബ്രെഡ് തന്നെ വേണം.

യഥാർഥ വീറ്റ് ബ്രെഡ് എങ്ങനെ തിരിച്ചറിയാം

  • മൈദ ഉപയോ​ഗിച്ചുണ്ടാക്കുന്ന ബ്രെഡ് സോഫ്റ്റ് ആയിരിക്കും, എന്നാൽ വീറ്റ് ബ്രെഡ് അല്പം കടുപ്പമുള്ളതും ഭാരമുള്ളതുമായിരിക്കും.

  • വീറ്റ് ബ്രെഡിന്റെ ഘടന അൽപം തരുതരുപ്പുള്ളതായി അനുഭവപ്പെടും.

  • മൈദ ബ്രെഡ് കഴിക്കുമ്പോൾ അത് വായുടെ മുകൾഭാഗത്തും പല്ലിലും ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഹോൾ വീറ്റ് ബ്രെഡിന് അങ്ങനെ ഉണ്ടാവില്ല.

  • മൾട്ടിഗ്രെയിൻ ബ്രെഡ് വാങ്ങുമ്പോഴും ഗോതമ്പിന്റെ അളവ് എത്രയുണ്ടെന്ന് പരിശോധിക്കണം.

  • അതുപോലെ 'ഹോൾ ഗ്രെയിൻ' എന്ന് രേഖപ്പെടുത്തിയവ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. പാക്കറ്റിൽ 'നോ ആഡഡ് കളർ' എന്ന് എഴുതിയിട്ടുണ്ടെങ്കിൽ അത് കൂടുതൽ സുരക്ഷിതമാണ്.

How to select Original Wheat Bread

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 16-ാം കേരള നിയമസഭ നിലവില്‍ വരും, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

'അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാന്‍ ജി സുധാകരന്‍ കുട്ടിച്ചാത്തനാണോ?'

85കാരിയെ കെട്ടിപ്പിടിച്ച് സ്നേഹ പ്രകടനം; ചെവി രണ്ടും പിടിച്ചു വലിച്ചു; വേദന തോന്നി പരിശോധിച്ചപ്പോൾ കമ്മൽ ഇല്ല!

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam may 21|തൊഴിൽ രംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം

SCROLL FOR NEXT