Facewash, Skin cleaning tips Pinterest
Health

എണ്ണമയമുള്ള ചർമത്തിന് ഫോം, വരണ്ട ചർമക്കാർക്ക് ക്രീമി, ഫേയ്സ്‌വാഷ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്ന് തരത്തിൽ ഫേയ്സ് വാഷ് ലഭ്യമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ർമസംരക്ഷണത്തിൽ ഏറ്റവും പ്രധാനമാണ് ക്ലെൻസിങ്. ചർമത്തിൽ നിന്ന് രോ​ഗാണുക്കളെയും വിയർപ്പും അഴുക്കുമൊക്കെ നീക്കം ചെയ്യാൻ ക്ലെൻസിങ് അനിവാര്യമാണ്. ചർമം വൃത്തിയാക്കുന്നതിന് വിവിധ ബ്രാൻഡുകളുടെ ഫേയ്സ്‌വാഷുകൾ ലഭ്യമാണ്. എന്നാൽ ഇതിൽ നമ്മുടെ ചർമത്തിന് യോജിച്ചത് എങ്ങനെ തിരഞ്ഞെടുക്കും?

പലരും ബ്രാൻഡ് നോക്കിയോ വില നോക്കിയോയൊക്കെയാണ് ഫേയ്സ്‌വാഷുകൾ തിരഞ്ഞെടുക്കാറ്. എന്നാൽ നമ്മുടെ ചർമത്തിൻ്റെ തരം മനസ്സിലാക്കിയാണ് ഫേയ്സ്‌വാഷ് തിരഞ്ഞെടുക്കേണ്ടതെന്ന് വിദ​ഗ്ധ‍ മുന്നറിയിപ്പ് നൽകുന്നു. ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്ന് തരത്തിൽ ഫേയ്സ് വാഷ് ലഭ്യമാണ്.

എണ്ണമയമുള്ള ചർമക്കാർക്ക് ഫോം രൂപത്തിലുള്ളതും കോമ്പിനേഷൻ ചർമമുള്ളവർക്ക് ജെൽ രൂപത്തിലുള്ള ഫേയ്സ് വാഷുമാണ് നല്ലത്. എന്നാൽ വരണ്ട ചർമമുള്ളവർക്ക് ക്രീം രൂപത്തിലുള്ളവ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. എങ്കിലും ഓരോരുത്തരുടെയും ചർമപ്രശ്നങ്ങൾ അനുസരിച്ച് മാറ്റങ്ങൾ വരാം.

ആക്ടീവ് ഇൻ​ഗ്രീഡിയൻസ് അടങ്ങിയ ഫേയ്സ് വാഷുകളുണ്ട്. അതിൽ എഎച്ച്എ, ബിഎച്ച്എ അടങ്ങിയവ എണ്ണമയമുള്ള ചർമക്കാർക്കും കോംബിനേഷൻ ചർമക്കാർക്കുമാണ് കൂടുതൽ നല്ലത്. വരണ്ട ചർമമുള്ളവർ ഇത്തരം ഫേയ്സ്‌വാഷുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സെറമൈഡ്സ്, ഗ്ലിസറിൻ, ഹയലറൂണിക് ആസിഡ് എന്നിവയടങ്ങിയ ഫെയ്സ്‌വാഷുകൾ വരണ്ട ചർമക്കാർക്ക് യോജിച്ചതാണ്.

ദിവസേന രണ്ട് നേരം ഫേയ്സ്‌വാഷ് ഉപയോ​ഗിച്ച് മുഖം കഴുകണം. അമിതമായ എണ്ണമയം അലട്ടുന്നുവെങ്കിൽ മൂന്ന് തവണ ഫേയ്സ്‌വാഷ് ഉപയോ​ഗിക്കാം. വീര്യം കുറഞ്ഞവ ഉപയോ​ഗിക്കാനും ശ്രദ്ധിക്കുക. ചർമം നല്ലതുപോലെ വരണ്ടതാണെങ്കിൽ രാത്രി മാത്രം ഫേയ്സ് വാഷ് ഉപയോഗിക്കുക. രാവിലെ വെള്ളം മാത്രം ഉപയോഗിച്ചു മുഖം കഴുകി വൃത്തിയാക്കിയാൽ മതിയാകും.

Skin cleaning tips: How to select right facewash according to your skin type

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT