Makeup Pexels
Health

12 മണിക്കൂറില്‍ കൂടുതല്‍ വയ്ക്കരുത്, ഡബിള്‍ ക്ലെന്‍സിങ് നിര്‍ബന്ധം; മേക്കപ്പ് ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മേക്കപ്പ് നീക്കം ചെയ്യുമ്പോള്‍ എപ്പോഴും ഡബിള്‍ ക്ലെന്‍സിങ് ചെയ്യാന്‍ മറക്കരുത്.

സമകാലിക മലയാളം ഡെസ്ക്

ന്നത്തെ കാലത്ത് മേക്കപ്പ് ഇടുകയെന്നത് വളരെ സാധാരണ കാര്യമായിരിക്കുകയാണ്. പുറത്തിറങ്ങുമ്പോൾ ഒരു പെർഫക്ട് ലുക്ക് നൽകുക മാത്രമല്ല ചർമത്തിന് സംരക്ഷണവും മേക്കപ്പ് ഒരുക്കുന്നു. മേക്കപ്പ് ഉൽപ്പന്നങ്ങളിൽ അടങ്ങിയ ചേരുവകൾ ചർമത്തിലെ ജലാംശം നിലനിർത്താനും സംരക്ഷിക്കാനും സഹായിക്കുന്നു.

ഇത്രയൊക്കെയാണെങ്കിലും മേക്കപ്പിനെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല പലര്‍ക്കും. മേക്കപ്പ് ചര്‍മത്തില്‍ അസ്വസ്ഥതയുണ്ടാക്കും, ചര്‍മം വരണ്ടതാക്കും, പതിവായി മേക്കപ്പ് ഇടുന്നത് ചര്‍മം പെട്ടെന്ന് പ്രായമാകാന്‍ കാരണമാകും തുടങ്ങിയവയാണ് ആരോപണങ്ങള്‍. കൃത്യമായ ചര്‍മസംക്ഷണ ദിനചര്യ പിന്തുടരാതെയും ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഈ പറഞ്ഞതിനെയൊക്കെ സത്യമാക്കാം.

മേക്കപ്പ് ഉപയോഗിക്കുന്നതു പോലെ തന്നെ പ്രധാനമാണ് അവ നീക്കം ചെയ്യുന്നത്. ശരിയായ രീതിയില്‍ മേക്കപ്പ് നീക്കം ചെയ്യാത്തത് ചര്‍മത്തില്‍ അവ അടിഞ്ഞു കൂടാനും ചര്‍മത്തിലെ സുഷിരങ്ങള്‍ അടയാനും ചര്‍മപ്രശ്നങ്ങളിലേക്ക് ഇത് നയിക്കാനും കാരണമാകും.

ഡബിള്‍ ക്ലെന്‍സിങ്

മേക്കപ്പ് നീക്കം ചെയ്യുമ്പോള്‍ എപ്പോഴും ഡബിള്‍ ക്ലെന്‍സിങ് ചെയ്യാന്‍ മറക്കരുത്. ദീര്‍ഘ നേരം മേക്കപ്പ് ഉപയോഗിക്കുന്നത് അവ ചര്‍മത്തില്‍ ആഴത്തില്‍ പതിയാന്‍ കാരണമാകും. ഡബിള്‍ ക്ലെന്‍സിങ്ങിലൂടെ ഇത് ഒഴിവാക്കാന്‍ സാധിക്കും.

മേക്കപ്പ് എത്ര നേരം ഉപയോഗിക്കാം

മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ ഉള്ള ഏറ്റവും പ്രധാനപ്പെട്ട സംശയമാണ് എത്ര നേരം വരെ മേക്കപ്പ് ഉപയോഗിക്കാമെന്നത്. നിങ്ങളുടെ ചര്‍മത്തിന്‍റെ സ്വഭാവം, ഉല്‍ന്നങ്ങളുടെ ഗുണനിലവാരം, മലിനീകരണം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് മേക്കപ്പ് ഉപയോഗിക്കുന്നതിന്‍റെ ദൈര്‍ഘ്യം തീരുമാനിക്കുകയെങ്കിലും എട്ട് മുതല്‍ 12 മണിക്കൂര്‍ വരെയാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

മേക്കപ്പ് ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • മേക്കപ്പിനായി ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇവ നിങ്ങളുടെ ചര്‍മത്തിന് യോജിക്കുന്നതാണെന്നും ഉറപ്പാക്കുക.

  • ദിവസം മുഴുവൻ മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീൻ ഉൾപ്പെടുത്തുന്നത് പ്രധാനമാണ്.

  • ഇടക്കാലത്ത് മേക്കപ്പ് പരിമിതപ്പെടുത്തുന്നത് നല്ലതാണ്.

  • ആഴ്ചയിൽ ഒരിക്കൽ എക്സ്ഫോളിയേഷനും മാസ്ക്കിങ്ങും ഉൾപ്പെടുത്താൻ മറക്കരുത്

How to wear makeup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപി വിജയത്തിന് കാരണം കോണ്‍ഗ്രസിലെ പോരായ്മകള്‍'

പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ

വീട്ടില്‍ കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

'ജീവനൊടുക്കാന്‍ വരെ ചിന്തിച്ചു; വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി മുംബൈ പൊലീസ്; വിഡിയോ കോളില്‍ കണ്ടത് യഥാര്‍ഥ പൊലീസിനെ'; പിന്നീട് സംഭവിച്ചത്...

ഷാരൂഖ് ഖാന്റെ നാവ് അറുത്താല്‍ ഒരു ലക്ഷം രൂപ; പ്രഖ്യാപനവുമായി ഹിന്ദു മഹാസഭ നേതാവ്

SCROLL FOR NEXT