Ayurveda Medicine Meta AI room
Health

ആയുർവേദം കഴിക്കുമ്പോൾ പഥ്യം നോക്കണോ? ഡോക്ടറുടെ കുറിപ്പ്

രക്തശുദ്ധി നഷ്ടപ്പെടുമ്പോൾ ശരീരത്തിൽ ആദ്യം സംഭവിക്കുന്നത് ത്വക്ക് രോഗങ്ങളാണ്.

സമകാലിക മലയാളം ഡെസ്ക്

ല രോഗങ്ങളുടെയും മൂല കാരണം ഭക്ഷണക്രമത്തിലുണ്ടാകുന്ന ചില തെറ്റുകളാണ്. ആയുവേദമെന്നാൽ പഥ്യം നിർബന്ധമാണെന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. എന്നാൽ പഥ്യമല്ല, അന്നു വരെ ഭക്ഷണക്രമത്തിലുണ്ടായിരുന്ന അപഥ്യങ്ങളെ തിരുത്തുകയാണ് ആയുവേദം ചെയ്യുന്നതെന്ന് ആയുർവേദ ഡോക്ടർ ആയ ഡോ. ഷാബു പട്ടാമ്പി പറയുന്നു.

രക്തശുദ്ധി നഷ്ടപ്പെടുമ്പോൾ ശരീരത്തിൽ ആദ്യം സംഭവിക്കുന്നത് ത്വക്ക് രോഗങ്ങളാണ്. ചൊറിച്ചിലുകൾ, അലർജി എക്സിമ, തിണർപ്പുകൾ എന്നിവയൊക്കെയായി അത് പ്രകടമാവും. ഇതുകൂടാതെ കുടലിൻ്റെ ആരോഗ്യം കൂടി മോശമായാൽ, കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. സൂക്ഷ്മമായി നോക്കിയാൽ ആഹാര പ്രശ്നങ്ങൾ ഇല്ലാതെ ഒരു അസുഖവും ഉണ്ടാവില്ല എന്നും അദ്ദേഹം ഫേയ്സ് ബുക്കിൽ പങ്കുവെച്ച് കുറിപ്പിൽ പറയുന്നു.

ഫേയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

*ആയുർവേദം ആവുമ്പോൾ പഥ്യം വേണം അല്ലേ.." എന്നൊക്കെ ഇപ്പോഴും ചോദിക്കുന്ന ആളുകളുണ്ട്..

സത്യത്തിൽ ആ ചോദ്യത്തിന്റെ പ്രസക്തിയും എക്സ്പയറി ഡേറ്റും കഴിഞ്ഞിട്ട് കാലങ്ങളായി.

ഇന്നത്തെ കാലത്ത് ഒരാൾക്ക്

ഒരു രോഗം ഉണ്ടാകുന്നു എങ്കിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ

ഭക്ഷണകാര്യത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നും

ജീവിതശൈലിയിൽ കാര്യമായ

വിഷയങ്ങൾ സംഭവിച്ചിട്ടുണ്ട്

എന്നും ഏറെക്കുറെ ഉറപ്പായിരിക്കും.

മനസ്സിൻറെ സമാധാന കുറവ് അനുബന്ധമായി തന്നെ ഉണ്ടാവും.

അതിൽ തന്നെ പ്രത്യേകിച്ച് ഭക്ഷണകാര്യം തന്നെയാണ് ആദ്യം പറയേണ്ടത്.

നമ്മൾ ഇത്രയും നാളും കഴിച്ച ആഹാരത്തിലെ അപഥ്യം തന്നെയാവും അസുഖത്തിന്റെ മൂല കാരണവും.

രോഗകാരണങ്ങളെ കുറിച്ച്

ഒരക്ഷരം പോലും മിണ്ടാതെയും മരുന്നു കുറിക്കാനാവും,

അതൊന്നും ചോദിച്ചില്ലെങ്കിലും

രോഗം തൽക്കാലം കുറയ്ക്കാനും ആവും..

പക്ഷേ അധികം താമസിക്കാതെ രോഗം വീണ്ടും അവതരിക്കും.

നമ്മൾ പഴയപടി തന്നെയാണ് ഭക്ഷണം കഴിക്കുന്നത് എന്ന് തന്നെയാണ് ഇതിനുള്ള കാരണം.

ഒരാൾക്ക് കാലിൽ കുറെ നാളായി വിട്ടുമാറാത്ത എക്സിമ ഉണ്ട് എന്ന് ഇരിക്കട്ടെ..

ജനിതക കാരണങ്ങളും പാരമ്പര്യവും ഒക്കെ ഈ രോഗത്തിന് ഉണ്ടെങ്കിൽ തന്നെയും തെറ്റായ ആഹാരശീലം തന്നെയാണ് ഒട്ടുമിക്ക ആളുകളെയും ഈ അവസ്ഥയിലേക്ക് എത്തിക്കുന്നത്.

ഇവരുടെ ഭക്ഷണശീലം ചോദിച്ചു വരുമ്പോൾ,

സമയത്ത് ആഹാരം കഴിക്കാത്ത,

എരിവും പുളിയും അച്ചാറും തൈരും പാലുൽപന്നങ്ങളും നന്നായി കഴിക്കുന്ന ആഹാര ചരിത്രത്തെ

എളുപ്പത്തിൽ ചികഞ്ഞ് എടുക്കാൻ പറ്റും..

ചോദിച്ചു വരുമ്പോൾ

അതുവരെയും കഴിച്ച വിരുദ്ധ ആഹാരങ്ങളൊക്കെ നിരനിരയായി ഓർമ്മയിൽ വന്നുതുടങ്ങും..

ഇങ്ങനെയുള്ള ഭക്ഷണങ്ങൾ നിരന്തരം കഴിക്കുമ്പോൾ,

കഫ ദോഷവും പിത്ത ദോഷവും ദുഷിച്ച് രക്ത ധാതുക്കളെ കൂടി ബാധിച്ച്

പതിയെ രക്തവഹസ്രോതസ്സുകളെ

കേന്ദ്രീകരിച്ചാണ് രോഗങ്ങൾ ഉണ്ടായി തുടങ്ങുന്നത്.

രക്തവഹാസ്രോതസ്സിന്റെ

പ്രധാന സ്ഥാനം കരൾ ആയതുകൊണ്ട് തന്നെ

സാമാന്യമായി ഫാറ്റി ലിവർ ഉള്ളവർക്ക് പോലും ഇത്തരത്തിലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്..

പല സ്ത്രീകളുടെയും മുഖത്ത് കാണുന്ന കരിവാളിപ്പ് കറുത്ത നിറം ഒക്കെ, ഇത്തരത്തിൽ കരളിൻറെ ചെറിയ പ്രവർത്തന വൈകല്യങ്ങൾ കൊണ്ടുണ്ടാകുന്നതാണ്.

നാടൻ ഭാഷയിൽ പറഞ്ഞാൽ രക്തശുദ്ധിയില്ലായിക എന്ന് പറയാം.

എന്തെങ്കിലും ഓയിൻമെൻറ്, എണ്ണകൾ എന്നിവ പുരട്ടിയതുകൊണ്ട് ഇത്തരത്തിലുള്ള മുഖത്തെ കറുപ്പു നിറങ്ങൾക്ക്

യാതൊരു ഉപകാരവും ഉണ്ടാവാറില്ല.

പകരം കൃത്യമായി കരളിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഔഷധങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് തന്നെ മാറ്റം ഉണ്ടാക്കാൻ പറ്റുകയും ചെയ്യും.

രക്തശുദ്ധി നഷ്ടപ്പെടുമ്പോൾ ശരീരത്തിൽ ആദ്യം സംഭവിക്കുന്നത് ത്വക്ക് രോഗങ്ങളാണ്. ചൊറിച്ചിലുകൾ, അലർജി എക്സിമ, തിണർപ്പുകൾ

എന്നിവയൊക്കെയായി അത് പ്രകടമാവും.

ഇതുകൂടാതെ അന്നവഹാസ്രോതസ്സിന്റെ ദുഷിപ്പ് കൂടി ആയാൽ,

കാര്യങ്ങൾ ഒന്നുകൂടി സങ്കീർണമാകും.

കുടലിലെ നല്ല ബാക്ടീരിയകളുടെ തോത് കുറഞ്ഞ്, ഫംഗസുകൾ കൂടുന്ന അവസ്ഥയാണത്.

രണ്ട് സ്രോതസ്സുകളുടെയും ശുദ്ധിയില്ലായ്മ കൂടി ആകുന്നതോടെ ഇത്തരത്തിലുള്ള അസുഖങ്ങൾ വിട്ടുമാറാത്ത നിലയിലാവും..

അതിൽ തന്നെ കുടലുമായി ബന്ധപ്പെട്ട നല്ല ബാക്ടീരിയകളുടെ തോതിലെ കുറവുകൊണ്ട് മാത്രം അലർജി കഫക്കെട്ട് ശ്വാസംമുട്ട്, സൈനസൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുന്ന അവസ്ഥ വരും..

ഇങ്ങനെയുള്ള രോഗാവസ്ഥകൾ വരുമ്പോൾ, ആഹാരത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ

വെറുതെ മരുന്ന് എഴുതിക്കൊടുക്കുന്നത് കൊണ്ട് രോഗം മാറുകയില്ല എന്ന് ഇപ്പോൾ വ്യക്തമാണല്ലോ..!

മരുന്നു കഴിക്കുമ്പോൾ ഉള്ള പഥ്യമല്ല അവിടെ പ്രസക്തം.

മറിച്ച് അതുവരെ കഴിച്ച അപഥ്യ ഭക്ഷണങ്ങളാണ് അവിടെ വിഷയം.

അത് ഓരോന്ന് ചോദിച്ചറിഞ്ഞ് തിരുത്തി

കരളിനെയും കുടലിനെയും ഒക്കെ ശുദ്ധീകരിച്ചെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

അതിന്റെ ഒപ്പം അതത് സ്രോതസ്സുകളുടെ ദൃഷ്ടി ശമിപ്പിക്കുന്ന ഔഷധങ്ങൾ കൂടി ആവുന്നതോടെ രോഗങ്ങൾ കുറഞ്ഞുതുടങ്ങും..

ഇങ്ങനെ ഒരു കാഴ്ചപ്പാടിലൂടെ പോകുമ്പോൾ എക്സിമ ഒക്കെ വളരെ പെട്ടെന്ന് മാറ്റാൻ പറ്റും..

സൂക്ഷ്മമായി നോക്കിയാൽ ആഹാര പ്രശ്നങ്ങൾ ഇല്ലാതെ ഒരു അസുഖവും ഉണ്ടാവില്ല എന്നുള്ളതാണ് സത്യം..

ഇന്ന് ഏറ്റവും അധികം കാണുന്ന ഹൈപ്പോ തൈറോയ്ഡ് പോലും

പ്രാഥമികമായി സംഭവിക്കുന്നത് ഭക്ഷണത്തിന്റെ പോഷകാഹാര കുറവ് മൂലമാണ്.

സ്ഥിരമായി രാവിലെ ഭക്ഷണം ഒഴിവാക്കുന്നത് തന്നെയാണ് പ്രധാന കാരണം. അതോടെ തൈറോയ്ഡ് കോശങ്ങൾക്ക് ആവശ്യമായ ന്യൂട്രിയൻസ് കിട്ടാതെ വരുന്നത് കൊണ്ടാണ് തൈറോയ്ഡ് കോശങ്ങൾ നശിച്ചു തുടങ്ങുന്നത്

ഒപ്പം കുടലിലെ പ്രശ്നങ്ങൾ കൂടി ആവുന്നതോടെ തൈറോയ്ഡ് കോശങ്ങളിൽ നീർ വീക്കം ഉണ്ടാക്കുന്ന hashimotos thyroditis എന്ന അവസ്ഥയാണ് സംഭവിക്കുക..

ഈ ഘട്ടത്തിൽ തൈറോയ്ഡ് ഹോർമോണുകൾ എല്ലാം നോർമൽ ആയിരിക്കുകയും ചെയ്യും.

ഒന്ന് രണ്ട് വർഷങ്ങൾ കൂടി കഴിയുന്നതോടെ അത് പൂർണമായി ഹൈപ്പോ തൈറോയ്ഡ് രോഗാവസ്ഥയിലേക്ക് എത്തുകയും ചെയ്യും.

ഇങ്ങനെ കഴിക്കുന്ന ഭക്ഷണത്തിൻറെ അപഥ്യം പരിഹരിക്കാതെ

ആയുർവേദ മരുന്ന് കഴിക്കുമ്പോൾ ഉള്ള പഥ്യം

എന്നൊന്നില്ല എന്ന്

മനസ്സിലാക്കേണ്ട സമയമായി.

ആഹാരത്തിൽ മാത്രമല്ല ജീവിതശൈലിയിലും മനോനിലയിലും ഒക്കെ ആവശ്യമായ പഥ്യം ഇല്ലാത്തവർക്കാണ് പിന്നീട് രോഗം വന്ന് പഥ്യം ആവശ്യമായി വരുന്നത്..

രോഗം സമ്പൂർണ്ണമായി മാറുക എന്നാൽ നമ്മൾ നമ്മളെ തന്നെ തിരുത്തലാണ്..

അതെല്ലാം അടങ്ങുന്ന സമ്പൂർണ്ണമായ ഒരു പാക്കേജ് ആണ് ആയുർവേദം..

രോഗം ശരിക്കും മാറാൻ വേണ്ടി ആഗ്രഹിക്കുന്നവർ സ്വയം തിരുത്താൻ കൂടി വേണ്ടി ആയുർവേദത്തിലേക്ക് വരിക.

രോഗം മാറാൻ വേണ്ടി മാത്രമുള്ളതല്ല അത് തിരിച്ചു വരാതിരിക്കാൻ കൂടിയാണ് ആയുർവേദം..

Ayurvedam; Unhealthy food habits are the main cause of many diseaes, doctors fb post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എവിടെയും നീതി ലഭിക്കുന്നില്ല'; തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷവിമര്‍ശനം; സുപ്രീംകോടതിയില്‍ അഭിഭാഷകക്കുപ്പായം അണിഞ്ഞ് മമത

പാര്‍ലമെന്റിന് പുറത്ത് പടിക്കെട്ടില്‍ തെന്നിവീണ് ശശി തരൂര്‍, പിടിച്ചെഴുന്നേല്‍പ്പിച്ച് അഖിലേഷ് യാദവും സുരക്ഷാ ഉദ്യോഗസ്ഥരും

കേന്ദ്രം 2.5 കോടി ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി; കാരണമിത്

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറുമായുള്ള കരാർ അവസാനിപ്പിക്കുന്നു?

'എന്റമ്മോ ഇത് ശരവണൻ തന്നെയാണോ !' ട്രോളാനെത്തിയവരെക്കൊണ്ട് കയ്യടിപ്പിച്ച് നടൻ; 'ലീഡർ' ​ഗ്ലിംപ്സ് പുറത്ത്

SCROLL FOR NEXT