hrithik roshan fitness Meta AI Image
Health

ഇത് ഒരൊന്നൊന്നര 'ഇന്ത്യൻ മിഷ് മാഷ്'; ഹൃതിക്കിന്റെ പോസ്റ്റ്-വ‍ർക്ക്ഔട്ട് ഭക്ഷണം വൈറൽ

കാണുന്നവർക്ക് അൽപം വിചിത്രമമെന്ന് തോന്നാമെങ്കിലും ഇത് ഒരൊന്നൊന്നര 'ഇന്ത്യൻ മിഷ് മാഷ്' ആണെന്നാണ് ഹൃതിക്കിൻ്റെ അഭിപ്രായം.

Author : സമകാലിക മലയാളം ഡെസ്ക്

ഫിറ്റ്നസിൻ്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് ഹൃതിക് റോഷൻ. 52-ാം വയസ്സിലും സിക്സ് പാക്ക് ബോഡി കാത്തു സൂക്ഷിക്കുന്ന ഹൃതിക്കിൻ്റെ ഡയറ്റിൽ ചെറിയൊരു രഹസ്യമുണ്ട്.

ഇൻസ്റ്റഗ്രാമിലൂടെ ഹൃതിക് പങ്കുവെച്ച ഇഷ്ടവിഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റൊട്ടി, വെണ്ടയ്ക്ക, ബീറ്റ്റൂട്ട്, വഴുതനങ്ങ, പയർ, ചുരയ്ക്ക എന്നിവയ്ക്കൊപ്പം മുട്ടയുടെ വെള്ളയും പരിപ്പ് കറിക്കൊപ്പം കഴിക്കുന്നതാണ് തൻ്റെ ഇഷ്ടവിഭവമെന്ന് ഹൃതിക് പോസ്റ്റിൽ പറയുന്നു.

കാണുന്നവർക്ക് അൽപം വിചിത്രമമെന്ന് തോന്നാമെങ്കിലും ഇത് ഒരൊന്നൊന്നര 'ഇന്ത്യൻ മിഷ് മാഷ്' ആണെന്നാണ് ഹൃതിക്കിൻ്റെ അഭിപ്രായം. വർക്ക്ഔട്ടിന് ശേഷമാണ് ഇത് കഴിക്കുകയെന്നും വർക്ക്ഔട്ടിന് ശേഷം കഴിക്കുന്ന ഇത്രയും വിചിത്രമായ ഒന്ന് വേറെയുണ്ടാകില്ലെന്നും താരം തന്നെ തമാശരൂപേണ പറഞ്ഞു.

ഭക്ഷണത്തോടുള്ള തൻ്റെ ഇഷ്ടത്തെ കുറിച്ച് മുൻപും ഹൃതിക് റോഷൻ സംസാരിച്ചിട്ടുണ്ട്. സമോസയാണ് താരത്തിന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം. താൻ ഡയറ്റ് കൺട്രോൾ ചെയ്യാത്ത സമയമാണെങ്കിൽ ഒരു ഇരുപ്പിന് ഇരുപത്തഞ്ചു സമോസകൾ വരെ അനായാസം കഴിക്കുമെന്ന് ഹൃതിക് തന്നെ സമ്മതിച്ചിട്ടുണ്ട്.

സമോസ കഴിഞ്ഞാൽ പിന്നെ ഹൃതിക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് മധുരപലഹാരങ്ങളാണ്, പ്രത്യേകിച്ച് ജിലേബിയും ചോക്ലേറ്റുകളും. ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കഠിനമായ തയ്യാറെടുപ്പുകൾ കഴിഞ്ഞാൽ തന്റെ ഇഷ്ടവിഭവങ്ങൾ വയറുനിറയെ കഴിച്ച് ആഘോഷിക്കുന്നത് ഹൃതിക്കിന്റെ ഒരു രീതിയാണ്.

Fitness secrete: Hrithik Roshan post workout diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ