ice tea and ice coffee Pinterest
Health

ഐസ് ടീയോ ഐസ് കോഫിയോ, ശരീരഭാരം കുറയ്ക്കാൻ മികച്ചത് ഏത്

ഐസ്ഡ് ടീയിൽ കാറ്റെച്ചിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് വൈറലായ രണ്ട് ഡ്രിങ്ക് ആണ് ഐസ് കോഫിയും ഐസ് ടീയും. രുചിയുടെ കാര്യത്തിൽ ഇവ രണ്ടും മികച്ചതാണെങ്കിലും ശരീരഭാരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാൻ ഇവ കാരണമാകുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. ഇതിൽ ഏതാണ് ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതെന്ന് പരിശോധിക്കാം.

സിറപ്പുകൾ, വിപ്പ് ക്രീം, പഞ്ചസാര എന്നിവ ചേർത്തതാണ് ഐസ് കോഫി ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ, ഐസ് കോഫിയിൽ ഏകദേശം അഞ്ച് മുതൽ 10 വരെ കലോറി അടങ്ങിയിട്ടുണ്ടാവാം. എന്നാൽ മധുരമില്ലാത്ത ഐസ് ടീൽ രണ്ട് മുതൽ അഞ്ച് കലോറി മാത്രമാണ് അടങ്ങിയിട്ടുണ്ടാവുക. കഫീൻ്റെ അളവും ഐസ് കോഫി താരതമ്യപ്പെടുത്തുമ്പോൾ ഐസ് ടീക്കാണ് കുറവു.

മാത്രമല്ല, ഐസ്ഡ് ടീയിൽ കാറ്റെച്ചിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കും. ഐസ്ഡ് കോഫിയിൽ ക്ലോറോജെനിക് ആസിഡും കഫീനും അടങ്ങിയിട്ടുണ്ട്, ഇത് മിതമായ രീതിയിൽ കുടിക്കുന്നത് ഊർജ്ജവും ഉന്മേഷവും കിട്ടാൻ സഹായിക്കും.

അഡ്വ ന്യൂട്രർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഐസ് ടീ (പ്രത്യേകിച്ച് ഗ്രീൻ ടീ) മെറ്റബോളിസവും കൊഴുപ്പ് ഓക്സിഡേഷനും വർധിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ഐസ് കോഫി വിശപ്പ് അടിച്ചമർത്താൻ സഹായിക്കുമെങ്കിലും കോഫിയുടെ മെറ്റബോളിസം ധാരാളം വെള്ളം ആഗിരണം ചെയ്യുന്നതിനാൽ വിറയലിനോ നിർജ്ജലീകരണത്തിനോ കാരണമാകും. ഐസ്ഡ് ടീയിൽ കൊഴുപ്പ് കത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന EGCG (ഗ്രീൻ ടീ) പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാൻ നാരങ്ങ നീര് ചേർത്ത മധുരമില്ലാത്ത ഐസ് ടീ നല്ലതാണ്. ഡോപാമൈൻ, സെറോടോണിൻ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ കഫീൻ ജാഗ്രത, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നു. ചൂടുള്ള കാപ്പിയെ അപേക്ഷിച്ച് അസിഡിറ്റി കുറവായതിനാൽ, ഐസ് കോഫി നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകാനുള്ള സാധ്യത കുറവാണ്. വീക്കം കുറയ്ക്കുകയും, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന സംയുക്തങ്ങളാൽ ഐസ് കോഫി സമ്പുഷ്ടമാണ്.

Ice Coffe Vs Ice Tea; Which is Healthy to reduce weight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കോട്ടയത്ത് ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും നിരോധനം

ലഹരിമുക്ത ദേശീയ പുരസ്കാര നിറവിൽ ജിയുപിഎസ് കോളിയടുക്കം

SCROLL FOR NEXT