ലഹരിമുക്ത ദേശീയ പുരസ്കാര നിറവിൽ ജിയുപിഎസ് കോളിയടുക്കം

ടുബാക്കോ ഫ്രീ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ സ്കൂൾ ചലഞ്ച് മത്സരത്തിൽ ഒന്നാം സ്ഥാനം
GUPS koliyadukkam
GUPS koliyadukkam
Updated on: 
1 min read

കാസർകോട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോളിസി അനാലിസിസ് ആൻഡ് കമ്മ്യൂണിറ്റി എൻഗേജ്മെന്റ് വിഭാഗം  സംഘടിപ്പിച്ച 'ടുബാക്കോ ഫ്രീ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ സ്കൂൾ ചലഞ്ച്' മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കോളിയടുക്കം ജിയുപി സ്കൂൾ. മിഡിൽ വിഭാഗത്തിലാണ് വിദ്യാലയം ദേശീയതലത്തിൽ ഒന്നാമതെത്തി ജില്ലയ്ക്കും കേരളത്തിനും അഭിമാനമായത്. രാജ്യത്തെ മുപ്പതിനായിരത്തോളം വിദ്യാലയങ്ങളോട് മത്സരിച്ചാണ് കോളിയടുക്കം ജിയുപി എസിൻ്റെ ഈ നേട്ടം.

ലഹരിക്കെതിരെ സ്കൂൾ അധികൃതരും വിദ്യാർഥികളും ചേർന്നു നടത്തിയ വേറിട്ടതും മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തെ അവാർഡിന് അർഹമാക്കിയത്. ലഹരിവിരുദ്ധ തെരുവുനാടകം, പോസ്റ്റർ രചന, ലഹരിവിരുദ്ധ മുദ്രാഗീത ആവിഷ്കാരം, ബോധവത്കരണ ക്ലാസ്, റാലി തുടങ്ങി പ്രധാന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് സ്കൂൾ ചലഞ്ചിൽ പങ്കെടുത്തത്. ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലെ വിദഗ്ധ മൂല്യനിർണത്തിലാണ് കോളിയടുക്കം സ്കൂൾ ഒന്നാമതായത്.

GUPS koliyadukkam
ഭക്തര്‍ക്ക് സുഖക്ഷേത്ര ദര്‍ശനം; വരുന്നൂ, ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ

ഹെഡ്മാസ്റ്റർ മധുസൂദനൻ പികെ, സ്കൂൾ നോഡൽ ഓഫീസർ വിദ്യ എ, കാസർകോട് ബിആർസി കോർഡിനേറ്റർ ബി അഖിൽ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരുടെയും പിടിഎയുടെയും വിദ്യാർഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഈ നേട്ടത്തിലേക്കു നയിച്ചു.

വെള്ളിയാഴ്ച ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പ് ദേശീയ സെക്രട്ടറി സഞ്ജയ് കുമാറിൽ നിന്നു സ്കൂൾ പ്രധാനാധ്യാപകൻ പികെ മധുസൂദനൻ, നോഡൽ ടീച്ചർ എ വിദ്യ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ട്രോഫിയും അരലക്ഷം രൂപയും അടങ്ങിയാണ് പുരസ്കാരം.

GUPS koliyadukkam
തിരുവനന്തപുരത്ത് മാത്രം തുരങ്കം; 23 സ്റ്റേഷന്‍, 54,400 യാത്രക്കാര്‍; മൂന്നരമണിക്കൂറില്‍ 473 കിലോമീറ്റര്‍; ഇനി 'അതിവേഗ റെയില്‍'
Summary

Tobacco Free Education Institution School Challenge: GUPS koliyadukkam wins

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com