പ്രതീകാത്മക ചിത്രം 
Health

ഇഡ്ഡലിയും സാമ്പാറും; ശരീരഭാരം കുറയ്ക്കാന്‍ പെര്‍ഫെക്ട് കോമ്പോ, കാരണമിത് 

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു കിടിലൻ കോമ്പിനേഷനാണ് ഇഡ്ഡലിയും സാമ്പാറും. കലോറി വളരെ കുറവാണെന്നതാണ് ഇഡ്ഡലിയെ ഇഷ്ടപ്പെടാന്‍ കാരണം

Author : സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഇതിനോടകം നിങ്ങള്‍ ജീവിതരീതിയില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടാകും. എന്നും വ്യായാമം, പുതിയ ഭക്ഷണക്രമം അങ്ങനെ ആരോഗ്യകരമായ പല കാര്യങ്ങളും തുടങ്ങും. ഈ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുക അത്ര സുഗമമായിരിക്കില്ല. അതുകൊണ്ടുതന്നെ ഈ യാത്ര എളുപ്പമാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു വെയിറ്റ്-ലോസ് ഫ്രെണ്ട്‌ലി കോമ്പിനേഷനുണ്ട്, ഇഡ്ഡലിയും സാമ്പാറും. 

ബ്രേക്ക്ഫാസ്റ്റിന് കിടിലന്‍ ഓപ്ഷനാണ് ഇഡ്ഡലി. ചമ്മന്തിക്കൊപ്പവും സാമ്പാറിനൊപ്പവും ആണ് ഇഡ്ഡലി പതിവായി കഴിക്കുന്നത്. കലോറി വളരെ കുറവാണെന്നതാണ് ഇഡ്ഡലിയെ ശരീരഭാരം കുറയ്ക്കുന്നവര്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം. പക്ഷെ ഇഡ്ഡലിക്ക് മാവ് തയ്യാറാക്കുമ്പോഴും ഒരു ശ്രദ്ധ വേണം. ഇഡ്ഡലി മാവിലെ പ്രധാന ചേരുവകളില്‍ ഒന്നാണ് അരി. കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണമെന്നുണ്ടെങ്കില്‍ ഇഡ്ഡലിയില്‍ അരിയുടെ അളവ് കുറച്ച് ഉഴുന്നിന്റെ അളവ് കൂട്ടണം. ഓട്ട്‌സ് ഇഡ്ഡലിയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള ഓട്ട്‌സ് വെയിറ്റ് ലോസ് യാത്രയിലെ പെര്‍ഫെക്ട് സുഹൃത്താണ്. 

ഇഡ്ഡലിക്കൊപ്പം കഴിക്കുന്ന സാമ്പാറില്‍ ധാരാളം ഫൈബറും പ്രോട്ടീനും ആന്റിഓക്‌സിഡന്റ്‌സും അടങ്ങിയിട്ടുണ്ട്. സാമ്പാറില്‍ ഉപയോഗിക്കുന്ന പച്ചക്കറി കഷ്ണങ്ങളുടെ എണ്ണം കൂട്ടുന്നതും ഗുണം ചെയ്യും. അതുകൊണ്ട് ശരീരഭാരം കുറയ്ക്കുമ്പോള്‍ എന്ത് കഴിക്കും എന്ന ആശങ്കയ്ക്ക് ഒരു പരിഹാരമാണ് ഇഡ്ഡലി-സാമ്പാര്‍ കോമ്പോ.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിങ് കോഹ്‌ലി.....; ഐപിഎല്‍ കിരീടം 'തൂക്കി' റോയല്‍ ചലഞ്ചേഴ്‌സ്

'ആർത്തവം സ്വാഭാവിക പ്രക്രിയ; നാണിക്കാൻ എന്തിരിക്കുന്നു?'; മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

യുഎഇയില്‍ ഇനി മുതല്‍ ജീവിത ചെലവ് കൂടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

'കണിശവും കൃത്യതയുമുള്ള നിലപാട്, സ്‌നേഹപൂര്‍ണമായ ഇടപെടല്‍'; ടിപി ദാസനെ അനുസ്മരിച്ച് ബിനോയ് വിശ്വം

നിക്ഷേപകര്‍ക്ക് വന്‍ പലിശ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കൊള്ള; കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പില്‍ ശക്തമായ നടപടി വേണമെന്ന് സിപിഐ

SCROLL FOR NEXT