Narendra Modi, Papaya X, Pexels
Health

'ആ ഒന്‍പതു ദിവസം പപ്പായ മാത്രമേ കഴിക്കൂ', പ്രായത്തെ വെറും നമ്പറാക്കി മാറ്റുന്ന മോദി മാജിക്ക്! പ്രധാനമന്ത്രിയുടെ ഡയറ്റ് പ്ലാന്‍

ചിന്തകൾക്ക് വളരെയധികം മൂർച്ചയും പുതുമ ഉള്ളതുമായി അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

പവാസത്തിന് നമ്മുടെ ഇന്ദ്രിയങ്ങളെ ശക്തിപ്പെടുത്താനുള്ള കഴിവുണ്ടെന്നും തന്‍റെ ആരോ​ഗ്യത്തിന്റെ രഹസ്യം അതാണെന്നും വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 75-ാം പിറന്നാള്‍ ആഘോഷിച്ചത്. 75-ാം വയസിലും ആരോ​ഗ്യത്തോടെ നിലനിൽക്കാൻ അദ്ദേഹത്തെ സഹായിക്കുന്നത് അച്ചടക്കമുള്ള ജീവിതശൈലിയും ഭക്ഷണക്രമവുമാണ്.

ഉപവാസ കാലഘട്ടത്തിൽ മണം, സ്പർശം, രുചി തുടങ്ങിയ ഇന്ദ്രിയങ്ങൾ കൂടുതൽ സജീവവും മൂർച്ചയുള്ളതുമാകുമെന്ന് അദ്ദേഹം പറയുന്നു. വെള്ളത്തിന്റെ സൂക്ഷ്മമായ ​ഗന്ധം പോലും ​ഗ്രഹിക്കാൻ ഇതിലൂടെ കഴിയും. ശാരീരികമായ നേട്ടങ്ങള്‍ക്കപ്പുറം, ഉപവാസം മാനസിക വ്യക്തത നൽകുകയും ചിന്തകൾ മൂർച്ചയുള്ളതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

കൂടാതെ കാര്യങ്ങളെ ആഗിരണം ചെയ്യാനും പ്രതികരിക്കാനുമുള്ള ഇന്ദ്രയങ്ങളുടെ കഴിവ് പലമടങ്ങ് വർധിക്കുന്നു. രണ്ടാമതായി, ചിന്തകൾക്ക് വളരെയധികം മൂർച്ചയും പുതുമ ഉള്ളതുമായി അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇന്ത്യയിലെ പരമ്പരാ​ഗത ഉപവാസമായ ചാതുർമാസ് എല്ലാ വർഷവും പിന്തുടരാൻ ശ്രദ്ധിക്കാറുണ്ട്. ദീപാവലിക്ക് ശേഷം ജൂൺ പകുതിയോടെയാണ് ചാതുർമാസ് ആരംഭിക്കുന്നത്. തുടർന്നുള്ള നാല് മാസം നീണ്ടു നിൽക്കുന്ന ഉപവാസ കാലയളവിൽ ദിവസത്തിൽ ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നവരാത്രി വ്രതവും എടുക്കാറുണ്ട്. ഒൻപത് ദിവസം ഭക്ഷണം പൂർണ്ണമായും ഒഴിവാക്കി, ചൂടുവെള്ളം മാത്രമാണ് ആ ദിവസങ്ങളിൽ കുടിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ചൈത്ര നവരാത്രി വ്രതവും അദ്ദേഹം അനുഷ്ഠിക്കാറുണ്ട്. ഒൻപതു ദിവസം ഒരു തരം പഴം മാത്രമായിരിക്കും കഴിക്കുക. താൻ പപ്പായയാണ് തിരഞ്ഞെടുക്കുക. ആ ഒൻപതു ദിവസവും പപ്പായ മാത്രമായിരിക്കും കഴിക്കുക. മറ്റൊന്നും കഴിക്കില്ലെന്നും അദ്ദേഹം പറയുന്നു.

Indian Prime Minister Narendra Modi diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

101 കിലോയില്‍ നിന്നും 71 കിലോയിലേക്ക്; സിമ്പുവിന്റെ മാറ്റത്തിന് പിന്നില്‍; വെളിപ്പെടുത്തി താരം

മയക്കുമരുന്ന് വാങ്ങാൻ സുഹൃത്തിന്റെ പാസ്​പോർട്ട്​ ഉപയോഗിച്ചു; യുവതിയെ തടവ് ശിക്ഷയ്ക്ക് വിധിച്ചു ദുബൈ കോടതി

സുരേഷ് ഗോപിക്ക് സിനിമാ നടന്റെ 'ഹാങ്ങോവര്‍', രാഷ്ട്രീയമായി പിച്ചും പേയും പറയുന്നു: വി ശിവന്‍ കുട്ടി

നിങ്ങൾക്ക് ടെൻഷൻ തലവേദന ഉണ്ടോ? എങ്കിൽ ഇവ ചെയ്യൂ

SCROLL FOR NEXT