ബക്രീദ് ആഘോഷങ്ങൾക്കിടെ ബീഫ്, മട്ടൻ, ചിക്കൻ വിഭവങ്ങൾ കൂടുതലായി കഴിച്ച് ശരീരത്തിന് ഒരു ഹെവി ഫീലിങ് അനുഭവപ്പെടുക സ്വാഭാവികമാണ്. ഇതിന് പിന്നാലെ പലരും ഡിറ്റോക്സ് ഡയറ്റിലേക്ക് പോകുന്ന പ്രവണത കാണാറുണ്ട്, ഇത് യഥാർഥത്തിൽ അനിവാര്യമാണോ?
നമ്മുടെ ശരീരത്തിൽ കരൾ, വൃക്ക, ശ്വാസകോശം, ചർമം എന്നിവ സ്വാഭാവികമായി വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന അവയവങ്ങളാണ്. എന്നാൽ അമിതമായ എണ്ണയും മസാലയും ഉള്ള ഭക്ഷണം കഴിച്ച ശേഷം ശരീരത്തിന് വിശ്രമം നൽകുന്ന ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാവുന്നതാണെന്ന് വിദഗ്ധർ പറയുന്നു.
കൂടുതൽ വെള്ളം കുടിക്കുക
ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നത് വളരെ പ്രധാനമാണ്. ദിവസം 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കാൻ ശ്രമിക്കുക.
പഴങ്ങളും പച്ചക്കറികളും കൂട്ടുക
തണ്ണിമത്തൻ, ഓറഞ്ച്, വെള്ളരി, പപ്പായ തുടങ്ങിയ വെള്ളാംശം കൂടുതലുള്ള പഴങ്ങൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
പ്രോട്ടീൻ നിയന്ത്രിത അളവിൽ
മാംസം പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല. പക്ഷേ ചെറിയ അളവിൽ, എണ്ണ കുറച്ച് പാകം ചെയ്ത രൂപത്തിൽ കഴിക്കുക.
ഫൈബർ അടങ്ങിയ ഭക്ഷണം
ഓട്സ്, ചോറ്, കഞ്ഞി, പയർവർഗങ്ങൾ, ഇലക്കറികൾ എന്നിവ മലബന്ധം ഒഴിവാക്കാൻ സഹായിക്കും.
പഞ്ചസാരയും സോഫ്റ്റ് ഡ്രിങ്ക്സും കുറയ്ക്കുക
മധുരപലഹാരങ്ങളും കാർബണേറ്റഡ് പാനീയങ്ങളും കുറയ്ക്കുന്നത് ശരീരഭാരം കൂടുന്നത് നിയന്ത്രിക്കും.
ലഘുവായ വ്യായാമം
ഭക്ഷണത്തിന് ശേഷം ചെറിയ നടത്തം പോലും ദഹനം മെച്ചപ്പെടുത്തും.
ചിലർ പെരുന്നാളിന് ശേഷം ഫാസ്റ്റിങ്ങോ ജ്യൂസ് ഡയറ്റോ പിന്തുടരാറുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കുറയ്ക്കാനും തലചുറ്റൽ, ക്ഷീണം, ബ്ലഡ് ഷുഗർ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്.
പ്രമേഹരോഗികൾ
കൊളസ്ട്രോൾ ഉള്ളവർ
കരൾ രോഗമുള്ളവർ
ഉയർന്ന രക്തസമ്മർദം ഉള്ളവർ
വയോധികർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates