Diaper in Kids Pexels
Health

‍FACT CHECK: ഡയപ്പർ ഉപയോ​ഗിക്കുന്നത് കുഞ്ഞുങ്ങളുടെ വൃക്ക തകരാറിലാക്കുമോ?

വൃക്കയുടെ പ്രവർത്തനവുമായി ഡയപ്പറിന് ഒരിക്കലും നേരിട്ടുള്ള ബന്ധം വരുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

ന്നത്തെ കാലത്ത് കുഞ്ഞുങ്ങളെ ഡയപ്പർ ധരിപ്പിക്കുന്നത് വളരെ സ്വാഭാവികമാണ്. ഇതു അവർക്കും അവരെ കൈകാര്യം ചെയ്യുന്നതിനും വളരെ കംഫോർട്ട് ആക്കും. എന്നാൽ സമീപകാലത്ത് സോഷ്യൽമീഡിയയിൽ വൈറലായ ചില വീഡിയോകൾ മാതാപിതാക്കളിൽ ആശങ്കയുണ്ടാക്കുന്നതാണ്. അതിൽ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഡയപ്പർ ധരിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക് വൃക്കരോഗം വരും എന്നതാണ്. എന്താണ് അതിന്റെ യാഥാർത്ഥ്യം?

എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് ശിശുരോഗ വിദഗ്ധനും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറുമായ ഡോ.ഇമ്രാൻ പട്ടേൽ പറയുന്നു. വൃക്കയുടെ പ്രവർത്തനവുമായി ഡയപ്പറിന് ഒരിക്കലും നേരിട്ടുള്ള ബന്ധം വരുന്നില്ല. മൂത്രം ആഗീരണം ചെയ്യുക എന്ന് മാത്രമാണ് ഡയപ്പറിന്റെ ജോലി. രക്തത്തെ ശുദ്ധീകരിക്കുന്ന ആന്തരിക അവയവമാണ് വൃക്ക.

കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റുക, ദിവസത്തിൽ മൂന്നോ-നാലോ തവണ ഡയപ്പറുകൾ മാറ്റണം. ഒരു ദിവസത്തിൽ നിശ്ചിതസമയം ഡയപ്പർ ധരിപ്പിക്കാതിരിക്കുക എന്നിവയാണ് ഡോക്ടറുടെ മാർഗനിർദേശങ്ങൾ. തെറ്റായ വിവരങ്ങൾ നൽകി ആളുകളെ പരിഭാന്ത്രരാക്കാതെ ഇരിക്കണമെന്നും പറഞ്ഞാണ് ഡോക്ടറുടെ വീഡിയോ അവസാനിപ്പിക്കുന്നത്.

Is Diaper harmfull for kids kidney

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണം വാങ്ങി മേയര്‍ പദവി വിറ്റു'; തൃശൂരില്‍ ഇടഞ്ഞ് ലാലി ജെയിംസ്, വിപ്പ് കൈപ്പറ്റിയില്ല

29 പന്തില്‍ അര്‍ധ സെഞ്ച്വറി തൂക്കി കോഹ്‌ലി; രോഹിത് ഗോള്‍ഡന്‍ ഡക്ക്

'സെൽഫ് ട്രോൾ ചെയ്യുകയാണല്ലോ, ആളുകൾ എങ്ങനെ എടുക്കും എന്നാലോചിച്ച് ടെൻഷനായിരുന്നു'; 'വർഷങ്ങൾക്ക് ശേഷ'ത്തെക്കുറിച്ച് നിവിൻ

നെഞ്ചുവേദന, ചികിത്സയ്ക്കായി കാത്തിരുന്നത് 8 മണിക്കൂര്‍; കാനഡയില്‍ ഇന്ത്യക്കാരന്‍ മരിച്ചു

നാലു പ്രാവശ്യം മത്സരിച്ചില്ലേ, ആര്‍ക്കാണ് പെട്ടി കൊടുത്തത് ?; ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ തള്ളി ഡിസിസി പ്രസിഡന്റ്

SCROLL FOR NEXT