Gold health benefits Meta AI Image
Health

ആഡംബരം മാത്രമല്ല, സ്വർണത്തിന് ചില ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്

സ്വർണത്തിന് സ്വാഭാവികമായ രോ​ഗശാന്തിക്കുള്ള കഴിവുണ്ടെന്നാണ് വിശ്വാസം.

Author : സമകാലിക മലയാളം ഡെസ്ക്

സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നവരാണ് ഭൂരിഭാ​ഗം മലയാളികളും. ആഘോഷങ്ങളിലും സ്വർണത്തിനാണ് മുൻതൂക്കം. എന്നാൽ കേവലം ഒരു ആഡംബരം മാത്രമല്ല സ്വർണം. സ്വർണത്തിന് ചില ​ആരോ​ഗ്യ ​ഗുണങ്ങളുണ്ടെന്ന് ആയുർവേദത്തിൽ പറയുന്നു.

സ്വർണത്തിന് സ്വാഭാവികമായ രോ​ഗശാന്തിക്കുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. സ്വർണം ശരീരത്തിലെ കോശങ്ങളുടെ പുനരുജ്ജീവിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുതുകയും ചെയ്യുമെന്നാണ് വാദം. സന്ധിവേദനയും വീക്കവും കുറയ്ക്കാനും സ്വർണം ധരിക്കുന്നത് നല്ലതാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.

സ്വർണം ശരീരത്തിലെ ഓക്സിജൻ പ്രവാഹം മെച്ചപ്പെടുത്താനും രക്തചംക്രമണം സുഗമമാക്കാനും സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. സ്വർണം ധരിക്കുന്നത് ഒരു പോസിറ്റീവ് എനർജി നൽകുകയും ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു.

Is Gold wearing good for health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി വില ഉയരും; തീരുമാനം ഈയാഴ്ച; റിപ്പോര്‍ട്ട്

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 'കേന്ദ്ര ജീവനക്കാർ'; സുപ്രീം കോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, നാളെ പ്രത്യേക സിറ്റിങ്

SCROLL FOR NEXT