

ജയ്പൂർ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച സ്കോർ നേടി രാജസ്ഥാൻ റോയൽസ്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് ആണ് രാജസ്ഥാൻ സ്വന്തമാക്കിയത്. നായകൻ റിയാൻ പരാഗിന്റെ ഒറ്റയാൾ പോരാട്ടമാണ് ടീമിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. ഡൽഹിയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് നേടി.
നേരത്തെ, ടോസ് നേടിയ രാജസ്ഥാൻ ബാറ്റ് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും വേണ്ട രീതിയിൽ തിളങ്ങിയില്ല. ജയ്‌സ്വാൾ ആറ് റൺസും വൈഭവ് നാല് റൺസും നേടി പുറത്തായതോടെ ടീം സമ്മർദ്ദത്തിലായി. മൂന്നാം വിക്കറ്റിൽ ധ്രുവ് ജുറേലും നായകൻ റിയാൻ പരാഗും ചേർന്നാണ് ടീമിനെ തകർച്ചയിൽ നിന്ന് കര കയറ്റിയത്. ജുറേൽ 30 പന്തിൽ 42 റൺസും റിയാൻ 50 പന്തിൽ 90 റൺസും നേടി പുറത്തായി.
അവസാന ഓവറുകളിൽ ഡൊണോവൻ ഫെരേര നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീം സ്കോർ 200 കടത്തിയത്. പുറത്താകാതെ 14 പന്തിൽ 47 റൺസ് ആണ് താരം അടിച്ചെടുത്തത്. ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റും,കെയ്ൽ ജാമിസൺ,അക്ഷർ പട്ടേൽ, ടി നടരാജൻ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates