

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് ഇ-സിഗരെറ്റ് വലിച്ച (വാപ്പിങ്) രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് പിഴ ചുമത്തി ബിസിസിഐ. പരാഗ് ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയതോടെ മാച്ച് ഫീയുടെ 25 ശതമാനണാണ് പിഴയായി വിധിച്ചത്. രാജസ്ഥാന്‍ നായകന്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് നടപടി.
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 ലംഘിച്ചതിന് താരത്തിന് പിഴശിക്ഷയ്ക്ക് പുറമേ ഒരു ഡിമെറിറ്റ് പോയന്റും ചുമത്തിയതായി ബിസിസിഐ അറിയിച്ചു. മത്സരത്തിന് കളങ്കം വരുത്തുന്ന നടപടിയാണ് പരാഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. പിഴയ്ക്ക് പുറമേ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും താരത്തിന് നല്‍കിയതായാണ് വിവരം.
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.21-ന്റെ ലംഘനമാണ് പരാഗ് നടത്തിയത്. മുല്ലന്‍പൂരിലെ ഡ്രസ്സിങ് റൂമില്‍ വെച്ച് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിനിടെയായിരുന്നു സംഭവം. രാജസ്ഥാന്‍ ഇന്നിങ്സിന്റെ 16-ാം ഓവറിലായിരുന്നു ഇത്. മത്സരം നടന്നുകൊണ്ടിരിക്കേ ഡ്രസ്സിങ് റൂമില്‍ നിന്ന് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുകയായിരുന്നു. കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ സംഭവം വന്‍ ചര്‍ച്ചയായി മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates