'പഴയതൊന്നും മറക്കരുത്, ഇപ്പോഴും ഒന്നാം നമ്പര്‍ തന്നെയാണ് ബുംറ'; പിന്തുണച്ച് പൊള്ളാര്‍ഡ്

 Jasprit Bumrah
ബുറ
Updated on
1 min read

മുംബൈ: ഐപിഎല്ലില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 6 വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ വഴങ്ങിയത്. മത്സരത്തില്‍ ബാറ്റര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചെങ്കിലും ബൗളര്‍മാരില്‍ നിന്ന് മികച്ച പ്രകടനമുണ്ടായില്ല. ഇപ്പോള്‍ തോല്‍വിയിലും സ്റ്റാര്‍ പേസര്‍ ബുംറയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് പരിശീലകന്‍ കീറോണ്‍ പൊള്ളാര്‍ഡ്.

ഇന്നലെ ബുറ ഐപിഎല്ലില്‍ ഇതുവരെ എറിഞ്ഞിട്ടുള്ളതില്‍ മൂന്നാമത്തെ 'മോസ്റ്റ് എക്‌സ്‌പെന്‍സീവ്' സ്‌പെല്ലാണ് വഴങ്ങിയത്. എന്നാല്‍ ബുംറയുടെ തിരിച്ചുവരവിനായി അല്‍പം ക്ഷമ കാണിക്കണമെന്നാണ് പൊള്ളാര്‍ഡ് പറഞ്ഞത്. ജസ്പ്രീത് ബുംറയെപ്പോലുള്ള ഒരു ഫാസ്റ്റ് ബൗളിങ് പ്രതിഭയ്ക്ക് ഒരു 'ഓഫ് ഡേ' ലഭിക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരിക്കാനും അര്‍ഹതയുണ്ടെന്നും കീറോണ്‍ പൊള്ളാര്‍ഡ് പറഞ്ഞു.

 Jasprit Bumrah
ബാറ്റില്‍ എഐ ചിപ്പോ? പാക് നിരീക്ഷകന്റെ സംശയത്തിന് വൈഭവിന്റെ മറുപടി, വിഡിയോ

'വര്‍ഷങ്ങളായി അദ്ദേഹം(ബുംറ) ഇത് ചെയ്യുന്നു. ഒരു മനുഷ്യനെന്ന നിലയില്‍, നിങ്ങള്‍ക്ക് തെറ്റുകള്‍ വരുത്താനും അവകാശമുണ്ട്, ചിലപ്പോള്‍ ഒരു നല്ല ദിവസമായിരിക്കില്ല. ഒരു നല്ല സീസണ്‍ ഉണ്ടാകില്ല, രണ്ട് മാസങ്ങള്‍ നന്നായി കളിക്കാന്‍ സാധിക്കില്ല. എന്നാല്‍ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ നമ്മള്‍ ചിലപ്പോള്‍ ഓര്‍ക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. അതെ, നമ്മള്‍ വര്‍ത്തമാനകാലത്താണ് ജീവിക്കുന്നത്, പക്ഷേ അദ്ദേഹം ഇപ്പോഴും മുംബൈ ഇന്ത്യന്‍സിലും ഇന്ത്യയിലും ഒന്നാം നമ്പര്‍ ബൗളറാണ്. എനിക്ക് തോന്നുന്നത് ചിലപ്പോഴൊക്കെ നമുക്ക് ക്രിക്കറ്റ് കളിക്കാരോട് അല്പം വിട്ടുവീഴ്ച ചെയ്യാന്‍ കഴിയുമെന്നാണ്' പൊള്ളാര്‍ഡ് പറഞ്ഞു. ബുംറ കളിയില്‍ ഇപ്പോള്‍ അല്‍പം പുറകോട്ട് പോയാലും ഭാവിയില്‍ അത് അദ്ദേഹത്തിന് ഗുണം ചെയ്‌തേക്കും. അദ്ദേഹം ശക്തമായി തിരിച്ചെത്തി വിക്കറ്റുകള്‍ നേടുമെന്നും പൊള്ളാര്‍ഡ് പറഞ്ഞു.

ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങിയ ബുംറയ്ക്ക് വിക്കറ്റൊന്നും നേടാനകയില്ല. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ റണ്‍മല ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണെടുത്തത്. എന്നാല്‍ എട്ട് പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കെ ഹൈദരാബാദ് ലക്ഷ്യം മറികടന്നു.

Summary

Mumbai Indians' batting coach Kieron Pollard praise pacer Jasprit Bumrah, who delivered his third most expensive spell in the Indian Premier League

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nandagovindam Bhajans
share market
jasprit bumrah
share market
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com