Ice Cubes for face Pinterest
Health

ചർമത്തിൽ ഐസ് ക്യൂബ്സ് നേരിട്ടു പ്രയോ​ഗിക്കരുത്; എങ്ങനെ സുരക്ഷിതമായി ഉപയോ​ഗിക്കാം

വൃത്തിയുള്ള ഐസ് ക്യൂബ്സ് വേണം ചർമത്തിൽ പ്രയോ​ഗിക്കാൻ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ലരുടെയും സ്കിൻ കെയർ ദിനചര്യയിൽ ഐസ് ക്യൂബ്സ് ഒരു സ്ഥിര സാന്നിധ്യമായിരിക്കും. ഐസ് ചർമത്തിൽ ഉപയോ​ഗിക്കുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചർമത്തിൽ ഓക്സിജൻ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ചർമം കൂടുതൽ തിളക്കമുള്ളതും യുവത്വമുള്ളതുമാക്കും.

ഐസ് ക്യൂബ്സ് ഉപയോ​ഗം പൊതുവെ ഗുണകരവും സുരക്ഷിതവുമാണെന്നാണ് കരുതപ്പെടുന്നതെങ്കിലും ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ദീര്‍ഘനേരം ഐസ് ചര്‍മത്തില്‍ ഉപയോഗിക്കുന്നതും നന്നല്ലെന്ന് വിദ​ഗ്ധർ പറയുന്നു.

ഐസ് ക്യൂബ്സ് ചർമത്തിൽ പ്രയോ​ഗിക്കുമ്പോൾ

വൃത്തിയുള്ള ഐസ് ക്യൂബ്സ് വേണം ചർമത്തിൽ പ്രയോ​ഗിക്കാൻ. സ്‌കിന്‍ കെയറിന് വേണ്ടി പ്രത്യേകമുള്ള ഐസ് റോളറുകൾ ഉപയോ​ഗിക്കുന്നതും നല്ലതാണ്. ചര്‍മത്തിലേക്ക് നേരിട്ട് പ്രയോഗിക്കുന്നതിന് പകരം വൃത്തിയുള്ള ഒരു തുണിയില്‍ പൊതിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്.

ഇത് അമിതമായി തണുപ്പേറ്റുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വളരെ മൃദുലമായി വൃത്താകൃതിയില്‍ വേണം ഐസ് ചര്‍മത്തില്‍ ഉപയോഗിക്കാന്‍. അമിതമായി ബലം പ്രയോഗിക്കുന്നത് ഒഴിവാക്കണം കാരണം ഇത് ചര്‍മത്തെ പ്രകോപിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ഐസ് ഉപയോഗിച്ചുകഴിഞ്ഞയുടന്‍ മോയിസ്ച്ചറൈസര്‍ തേക്കണം. ഇത് ചര്‍മത്തില്‍ ജലാംശം ഉറപ്പാക്കുകയും വരണ്ടു പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

സെന്‍സിറ്റീവ് ചര്‍മമോ ഏന്തെങ്കിലും അസ്വസ്ഥത ഉള്ള അവസ്ഥയോ ആണെങ്കില്‍ വിദഗ്ധ നിര്‍ദേശം തേടിയ ശേഷം മാത്രമേ ഇത്തരം പൊടികൈകള്‍ ചെയ്യാവൂ. നിങ്ങളുടെ ചര്‍മത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കിയ ശേഷം ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നതാണ് അഭികാമ്യം.

ചര്‍മത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളപ്പോള്‍ ഐസ് ഉപയോഗിക്കുന്നത് അത് കൂടുതല്‍ വഷളാകാന്‍ ഇടയാക്കും. ഐസിങ് മാത്രമാണ് ചര്‍മ സംരക്ഷണത്തിലേ ഏക മാര്‍ഗ്ഗം എന്ന് ചിന്തിക്കരുത്. ഇതുവഴി താൽക്കാലിക മാറ്റങ്ങള്‍ മാത്രമേ ഉണ്ടാകൂ. ക്ലെന്‍സിങ്, മോയ്ച്ചറൈസിങ്, സണ്‍സ്‌ക്രീന്‍ ഉപയോഗം എന്നിവ പതിവാക്കാന്‍ മറക്കരുത്.

Skin Care Routine: Is Ice cube safe to the skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധവളപത്രം ജൂണ്‍ ആദ്യ ആഴ്ച, കേന്ദ്രത്തില്‍ നിന്ന് പരമാവധി തുക വാങ്ങിയെടുക്കും: മുഖ്യമന്ത്രി

'മറ്റാരെങ്കിലും ദുരുപയോഗം ചെയ്യും'; കോക്രോച്ച് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യണം, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അഭിഭാഷകര്‍

'അന്‍സിബ മതം മറ്റാന്‍ ശ്രമിച്ചിട്ടില്ല, ടിനി ടോം എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് അറിയില്ല'; ആരോപണം തള്ളി ശ്രീകൈലാസ്

രാത്രി ഉറങ്ങുന്നതിന് മുൻപ് എത്ര വെള്ളം കുടിക്കണം, അളവു കൂടിയാൽ വിപരീതഫലം

പൊട്ടിക്കാതെ തന്നെ തേങ്ങ ഫ്രഷ് ആണോയെന്ന് അറിയാം

SCROLL FOR NEXT