Energy Drink before Workout Meta AI Image
Health

വർക്ക്ഔട്ടിന് മുൻപ് എനർജി ഡ്രിങ്ക് കുടിക്കാറുണ്ടോ?

വ്യായാമം ചെയ്യുന്നതനുസരിച്ച് ശരീരത്തിന്റെ സ്വഭാവികമായ ഹൃദയമിടിപ്പ് വർധിക്കും.

സമകാലിക മലയാളം ഡെസ്ക്

ർക്ക്ഔട്ടിന് മുൻപ് എനർജി ഡ്രിങ്ക് കുടിക്കുന്ന ശീലമുണ്ടോ? ശരീരത്തിന് പെട്ടെന്നൊരു ഉണർവും ഉന്മേഷവും കിട്ടാൻ ഇവ നമ്മെ സഹായിക്കും. എന്നാൽ വർക്ക്ഔട്ടിന് മുന്നോടിയായി ഇത്തരം പാനീയങ്ങളുടെ ഉപയോ​​ഗം ഹൃദയാഘാതത്തിനും കുഴഞ്ഞുവീഴലിനും കാരണമായേക്കാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ മുന്നിറിയിപ്പ് നൽകുന്നു.

എന്നുകരുതി പൂർണമായും ഒഴിവാക്കണമെന്നല്ല. മിതത്വം പാലിക്കുകയാണ് പ്രധാനം. കോഫീ, ചായ എന്നിവയിലൂടെ ശരീരത്തിലെത്തുന്ന കഫീന്റെ അളവു കൂടി കണക്കിലെടുത്ത് വേണം എനർജി ഡ്രിങ്കുകൾ തിരഞ്ഞെടുക്കാൻ. ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ഉയർന്ന രക്തസമ്മർദമോ ഉള്ളവർ ഇത്തരം പാനീയങ്ങൾ ഉപയോ​ഗിക്കുന്നതിന് മുൻപ് നിർബന്ധമായും ഡോക്ടറുടെ നിർദേശം തേടണം.

കൂടിയ ഹൃദയമിടിപ്പ്

വ്യായാമം ചെയ്യുന്നതനുസരിച്ച് ശരീരത്തിന്റെ സ്വഭാവികമായ ഹൃദയമിടിപ്പ് വർധിക്കും. ഇതിനൊപ്പം എനർജി ഡ്രിങ്കിലെ കഠിനമായ കഫീൻ കൂടി ചേരുമ്പോൾ ഹൃദയമിടിപ്പ് അപകടകരമാം വിധം ഉയരാനുള്ള സാധ്യതയുണ്ട്. ഇത് ഹൃദയാരോ​ഗ്യം താകരാറിലാക്കും. എനർജി ഡ്രിങ്കിലെ രാസവസ്തുക്കൾ ഹൃദയത്തിലെ ഇലക്ട്രിക്കൽ സിഗ്നലുകളെ ബാധിക്കുകയും ഹൃദയം അസാധാരണമായി മിടിക്കുകയും ചെയ്യുന്നു. ഇത് പെട്ടെന്ന് കുഴഞ്ഞുവീഴാൻ കാരണമാകും.

രക്തസമ്മർദം

കഫീൻ പോലുള്ള ഉത്തേജക പാനീയങ്ങൾ രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകും. കഠിനമായ വ്യായാമം ചെയ്യുന്ന സമയത്ത് രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കൂടുതൽ സമ്മർദം ചെലുത്തേണ്ടി വരുന്നു.

നിർജ്ജലീകരണം

കഫീൻ ശരീരത്തിലെ ജലാംശം വേഗത്തിൽ കുറയ്ക്കുന്നു. വ്യായാമത്തിനിടെ വിയർക്കുക കൂടി ചെയ്യുമ്പോൾ നിർജ്ജലീകരണത്തിന് കാരണമാകും. ഇത് രക്തം കട്ടികൂടാനും ഹൃദയത്തിലേക്ക് രക്തമെത്തുന്നത് തടസ്സപ്പെടുകയും ചെയ്യുന്നു.

അഡ്രിനാലിൻ്റെ ഉൽപാദനം

എനർജി ഡ്രിങ്കുകൾ ശരീരത്തിൽ അഡ്രിനാലിൻ ഹോർമോൺ പെട്ടെന്ന് വർധിപ്പിക്കുന്നു. വർക്കൗട്ട് ചെയ്യുമ്പോൾ സ്വാഭാവികമായും ഈ ഹോർമോൺ ശരീരത്തിലുണ്ടാകും. ഇവ രണ്ടും ചേരുന്നത് ഹൃദയത്തിന് താങ്ങാവുന്നതിലും അധികം ലോഡ് നൽകുന്നു.

ഉറക്കമില്ലായ്മ

വൈകുന്നേരങ്ങളിൽ ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കും. കൃത്യമായ ഉറക്കം ലഭിക്കാത്തത് പേശികളുടെ വളർച്ചയെയും ബാധിക്കും.

അമിതവണ്ണം

എനർജി ഡ്രിങ്കുകളിലെ ഉയർന്ന അളവിലുള്ള പഞ്ചസാര അനാവശ്യമായ കലോറി ശരീരത്തിലെത്താനും ശരീരഭാരം കൂടാനും കാരണമാകും.

Is it healthy to drink energy drink before workout

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പോറ്റിയേ കേറ്റിയേ പാട്ട് കോണ്‍ഗ്രസ് മറന്നോ?, സ്വര്‍ണക്കൊള്ള ആരോപണം വീണ്ടും ഉയര്‍ത്താന്‍ വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്

രണ്ടാം ദിനത്തില്‍ ആകര്‍ഷണമായി ഗ്ലാമര്‍ ഇനങ്ങള്‍, കനത്ത പോരാട്ടം

സൗജന്യ ഡൈവ് മാസ്റ്റർ പരിശീലന പരിപാടിയിലേക്ക് ആപേക്ഷിക്കാം

മാസം 5,550 രൂപ പെന്‍ഷന്‍; അറിയാം ഈ സ്‌കീം

കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ പുറത്തായവര്‍ക്ക് സുപ്രീം കോടതിയുടെ ആശ്വാസ നടപടി, സമയം രണ്ടാഴ്ച കൂടി നീട്ടി

SCROLL FOR NEXT