

സന്ധികളുടെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. ഇത് ശരീരഭാരം ആരോഗ്യകരമായി നിലനിർത്താനും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനും സഹായിക്കുന്നു. എന്നാൽ ദീർഘകാല ഫിറ്റ്നസ് നിലനിർത്തുന്നതിന് നടത്തം മാത്രം മതിയാകില്ലെന്ന് ഫിറ്റ്നസ് കോച്ചും ന്യൂട്രീഷനിസ്റ്റുമായ സുരഭി ചൂണ്ടിക്കാണിക്കുന്നു.
ദൈനംദിന പ്രവർത്തനങ്ങളിൽ ഏറ്റവും പ്രാധാന്യം പേശികൾക്കാണ്. അവയാണ് നമ്മെ നീങ്ങാൻ സഹായിക്കുന്നത്. എന്നാല്ർ നടത്തത്തിലൂടെ പേശികളുടെ ആരോഗ്യത്തിന് കാര്യമായ സംഭാവന ലഭിക്കുന്നില്ലെന്നാണ് വിദഗ്ധൃ പറയുന്നത്. നടത്തത്തിനൊപ്പം പേശി ബലം വർധിപ്പിക്കുന്നതിന് സ്ട്രെങ്ത്തനിങ് ട്രെയിനിങ് കൂടി അനിവാര്യമാണെന്ന് സുരഭി പറയുന്നു.
നടത്തത്തിനൊപ്പം ട്രെങ്ത്തനിങ് പരിശീലനം
നടത്തം സന്ധികളെ ബലപ്പെടുത്താൻ സഹായിക്കും. എന്നാൽ മസിൽ മാസ് ക്രമേണ കുറയുകയും ചെയ്യുന്നു. പേശി കുറയുന്നത് ദൈനംദിന ജീവിതത്തെ ബാധിക്കും.
മെറ്റബോളിസം
മെച്ചപ്പെട്ട മെറ്റബോളിസത്തിന് പേശികൾ പ്രധാനമാണ്. പേശികൾ കലോറി കത്തിക്കുന്നതിനും ഊർജനില മെച്ചപ്പെടുത്തുന്നതിനും സ്ട്രെങ്ത്തനിങ് ട്രെയിനിങ് സഹായിക്കും.
സന്ധികൾ സമ്മർദത്തിലാകുന്നു
പേശിബലമില്ലാത്തവർ നടത്തത്തെ വ്യായാമമായി കാണുന്നത്, അവരുടെ സന്ധികൾക്ക് അമിത സമ്മർദം നൽകാൻ കാരണമാകുന്നു. പേശിബലമില്ലെങ്കിൽ കാൽമുട്ടുകൾ, ഇടുപ്പ്, നട്ടെല്ല് എന്നിവയിൽ ദൈനംദിന സമ്മർദം കൂടും.
വാർദ്ധക്യം വേഗത്തിലാകുന്നു
സ്ട്രെങ്ത്ത് ട്രെയിനിങ് ഇല്ലാതെ നടത്തം മാത്രം വ്യായാമമായി ഉൾപ്പെടുത്തുന്നത് വാർദ്ധക്യം വേഗത്തിലാക്കും. പ്രായം കൂടുന്നതിനനുസരിച്ച് പേശികളുടെയും അസ്ഥികളുടെയും നഷ്ടം വർധിക്കുന്നു, ഈ പ്രക്രിയ മന്ദഗതിയിലാക്കാൻ സ്ട്രെങ്ത്തനിങ് ട്രെയിനിങ് ഫലപ്രദമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates