Workout and hair wash Meta AI Image
Health

വർക്ക്ഔട്ടിന് ശേഷം ഓരോ തവണയും തലമുടി കഴുകണോ?

കട്ടിയുള്ളതും ചുരുണ്ടതുമായ മുടിയാണെങ്കിൽ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുടി കഴുകുന്നത് ഫലപ്രദമാകും.

സമകാലിക മലയാളം ഡെസ്ക്

ജിമ്മും വർക്ക്ഔട്ടുമൊക്കെ ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഒരു സാധാരണ കാര്യമായിരിക്കുകയാണ്. എന്നാൽ വർക്ക്ഔട്ട് സെഷനുകൾ ശേഷമുള്ള പ്രധാന ആശങ്ക തലമുടിയുടെ കാര്യത്തിലാണ്. വ്യായാമം ചെയ്യുമ്പോൾ തല വിയർക്കുക സ്വാഭാവികമാണ്. തലയോട്ടിൽ വിയർപ്പും എണ്ണമയം അടിഞ്ഞു കൂടുന്നത് സെബോറെഹിക് ഡെർമറ്റൈറ്റിസ്, അണുബാധ, മുടി കൊഴിയൽ എന്നിവയിലേക്ക് നയിക്കാം.

ദിവസവും തലമുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് അത്ര മികച്ച ആശയമല്ല, എന്നാല്‍ വര്‍ക്ക്ഔട്ടിന് ശേഷം ഓരോ തവണയും മുടി കഴുകണോ എന്ന ചോദ്യത്തിന് ഉത്തരം പ്രധാനമായും മൂന്ന് ഘടകങ്ങളെ ആശ്രയിച്ചാണ് ഉള്ളത്.

  • വ്യയാമത്തിന്‍റെ തീവ്ര

  • മുടിയുടെ ഘടന

  • വിയർപ്പ് രീതികള്‍

ധാരാളം വിയര്‍ക്കുന്ന പ്രകൃതക്കാർ വര്‍ക്ക്ഔട്ടിന് ശേഷം ഹെയർ വാഷ് ചെയ്യേണ്ടി വരാം. അമിത വിയര്‍പ്പ് ഉണ്ടാകുന്നില്ലെങ്കില്‍ മറ്റ് ചില മുടി സംരക്ഷണ ഓപ്ഷനുകള്‍ പരിഗണിക്കാവുന്നതാണ്. കട്ടിയുള്ളതും ചുരുണ്ടതുമായ മുടിയാണെങ്കിൽ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുടി കഴുകുന്നത് ഫലപ്രദമാകും.

തലയില്‍ അധികം വിയര്‍പ്പ് ഉണ്ടായിട്ടില്ലെങ്കില്‍ ചെയ്യാവുന്ന ഏറ്റവും എളുപ്പ മാര്‍ഗം മുടി മറിച്ചിട്ട് ഹെയര്‍ ബ്ലോ ഡ്രൈ ചെയ്യുക എന്നതാണ്. ഡ്രയര്‍ ഉപയോഗിക്കുമ്പോള്‍ ചൂടിന് പകരം തണുപ്പ് എന്നായിരിക്കണം ക്രമീകരിക്കേണ്ടത്. ഇത് വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടാന്‍ സഹായിക്കും. വിയര്‍പ്പ് കാരണം ഉണ്ടാകുന്ന ഉപ്പ് രസം ഉണങ്ങികഴിഞ്ഞാല്‍ മുടിക്ക് വോളിയം ഉള്ളതായ ഒരു പ്രതീതി നല്‍കും.

തുടര്‍ന്ന് നിങ്ങള്‍ക്ക് ഡ്രൈ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയില്‍ അടങ്ങിയ അമിതമായ എണ്ണമയത്തെ നീക്കം ചെയ്യാന്‍ സഹായിക്കും. ചെവിയുടെ മുകളിലുള്ള വശങ്ങളിലും മധ്യഭാഗത്തും ഡ്രൈ ഷാംപൂ പ്രയോഗിക്കുന്നത് വര്‍ക്ക്ഔട്ടിന് ശേഷവും മുഖവും മുടിയും ഫ്രഷും വൃത്തിയുമായി ഇരിക്കാന്‍ സഹായിക്കും. കൂടാതെ തലമുടിയില്‍ അമിതമായി എണ്ണമയവും വിയര്‍പ്പും അടിഞ്ഞുകൂടാതിരിക്കാന്‍ സ്വറ്റ് ഫ്രണ്ട്‌ലി ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാവുന്നതാണ്. സില്‍ക്ക് സ്‌ക്രഞ്ചികള്‍ ഉപയോഗിക്കുന്നത് തലമുടിയിലെ വിയര്‍പ്പും എണ്ണമയവും ആഗിരണം ചെയ്യാന്‍ സഹായിക്കും.

Is it neccessary to wash hair after each workout session

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശനം: സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷ: എന്‍എസ്എസ്

'ഹിന്ദുധര്‍മ്മം രാഷ്ട്രീയ പാര്‍ട്ടികള്‍ കൂട്ടിയാല്‍ കൂടില്ല, കമ്മ്യൂണിസ്റ്റുകാര്‍ ധാര്‍മ്മികരല്ല; കമ്മ്യൂണിസം പറയുന്നത് നശിപ്പിച്ച് കൊണ്ട് നേടാം എന്നാണ്'

സെമിറ്റിക് മതങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലെ, അടിസ്ഥാനം അധികാരം, ഹിന്ദു ധര്‍മ്മം വിശാലം; ആനന്ദവനം ഭാരതി മഹാരാജ്- വിഡിയോ

'മകന്റെ വിവാഹത്തിന് ആളുകളുടെ ആ ഒരു ചോദ്യത്തിനാണ് ഏറ്റവും കൂടുതൽ മറുപടി പറയേണ്ടി വന്നത്'; കണ്ണൻ സാ​ഗർ

സ്നേഹം പങ്കിടാൻ മാത്രമല്ല, ആലിം​ഗനത്തിന് ഒരുപാട് ​ഗുണങ്ങളുണ്ട്

SCROLL FOR NEXT