മഴക്കാലത്ത് ഭക്ഷണക്കാര്യത്തിൽ പലർക്കും ഒരു നൂറായിരം സംശയങ്ങൾ ഉണ്ടാകും. അതിലൊന്നാണ് ഇലക്കറികൾ കഴിക്കുന്നതുമായി ബന്ധപ്പെട്ടാണ്, പ്രത്യേകിച്ച് ചീര ഉപയോഗിക്കാമോ എന്നതാണ്. കാലാവസ്ഥ വ്യതിയാനങ്ങൾ ചീരയുടെ ഗുണത്തിൽ കുറവുണ്ടാക്കുന്നില്ല. എന്നാൽ മഴക്കാലത്ത് ഈർപ്പം കൂടുതലായതിനാൽ ചീരയിൽ കീടങ്ങൾ, ബാക്ടീരിയ, മണ്ണ് എന്നിവ കാണപ്പെടാം. അതുകൊണ്ട് തന്നെ ഇരട്ടി ശ്രദ്ധവേണമെന്ന് മാത്രം.
ചീരയിൽ ധാരാളം അടങ്ങിയ ഇരുമ്പ് വിളർച്ച കുറയ്ക്കാൻ സഹായിക്കും.
ചീരയിൽ അടങ്ങിയ ഫോളിക് ആസിഡ് തലച്ചോറിന്റെ പ്രവർത്തനത്തിന് നല്ലതാണ്.
ആന്റി-ഓക്സിഡന്റുകൾ ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ദഹനം മെച്ചപ്പെടുത്താനും ചീര കഴിക്കുന്നത് നല്ലതാണ്.
മാത്രമല്ല, ചീരയിൽ കലോറി കുറവാണ്
മഴക്കാലത്ത് ശരിയായി വൃത്തിയാക്കാതെ ചീര കഴിക്കുന്നത് അണുബാധ മുതൽ ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകാം.
നന്നായി കഴുകുക
ചീര കുറഞ്ഞത് രണ്ടോ മൂന്നോ തവണ ശുദ്ധജലത്തിൽ കഴുകണം. ഉപ്പുവെള്ളത്തിൽ 10-15 മിനിറ്റ് മുക്കിവെക്കുന്നത് നല്ലതാണ്. ഇത് ചെളിയും ചെറിയ കീടങ്ങളും പൂർണമായും നീക്കം ചെയ്യാൻ സഹായിക്കും.
പഴകിയ ചീര ഒഴിവാക്കുക
മങ്ങിയ നിറമുള്ളതോ ചീഞ്ഞതോ ആയ ഇലകൾ ഒഴിവാക്കുക, പുതിയതും പച്ചയും കട്ടിയുള്ള ഇലകൾ മാത്രം തിരഞ്ഞെടുക്കുക.
ശരിയായി വേവിക്കുക
മഴക്കാലത്ത് ചീര വേവിക്കാതെ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കുറച്ച് സമയം ആവിയിൽ വേവിക്കുന്നത് നല്ലതാണ്.
വീണ്ടും ചൂടാക്കി കഴിക്കുന്നത് ശ്രദ്ധിക്കുക
ഒരിക്കൽ പാകം ചെയ്ത ചീര ആവർത്തിച്ചു ചൂടാക്കി കഴിക്കരുത്. ഇത് ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകാം
ശുചിത്വം ഉറപ്പാക്കുക
പാചകത്തിന് മുമ്പ് കൈകൾ നന്നായി കഴുകുക. പാത്രങ്ങളും കത്തി/കട്ടിങ് ബോർഡും ശുചിയാക്കുക
ചീര കറി (ചെറുപയർ/പരിപ്പ് ചേർത്ത്)
ചീര തോരൻ
ചീര സൂപ്പ് (നന്നായി വേവിച്ച്)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates