Wax coating on Apple Pinterest
Health

ആപ്പിളിന് പുറമെയുള്ള മെഴുക് കഴിക്കാമോ?

ആപ്പിൾ എടുക്കുമ്പോൾ പലർക്കുമുള്ള സംശയാണ് അതിന് പുറമെയുള്ള മെഴുക് ഭക്ഷ്യ യോ​ഗമാണോയെന്നത്.

സമകാലിക മലയാളം ഡെസ്ക്

വിദേശിയാണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ആപ്പിൾ. രോ​ഗികളെ സന്ദർശിക്കുമ്പോൾ കയ്യിൽ കരുതുന്ന പ്രധാന ഐറ്റമാണ് ആപ്പിൾ. കുട്ടികൾ മുതൽ മുതിർന്നവർക്ക് ആപ്പിൾ സുരക്ഷിതമാണെന്നതാണ് കാരണം. ആപ്പിളിൽ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.

എന്നാൽ ആപ്പിൾ എടുക്കുമ്പോൾ പലർക്കുമുള്ള സംശയാണ് അതിന് പുറമെയുള്ള മെഴുക് ഭക്ഷ്യ യോ​ഗമാണോയെന്നത്. പലരും അവ നീക്കം ചെയ്യുന്നതിനായി ആപ്പിളിന്റെ തോലി കളയുകയോ ചുരണ്ടുകയോയൊക്കെ ചെയ്യാറുണ്ട്.

ആപ്പിളിന്റെ മെഴുകാവരണം കഴിക്കാമോ?

ആപ്പിളിന്റെ തൊലിക്ക് പുറമെ പ്രകൃതിദത്തമായി മെഴുക് ആവരണമുണ്ട്. ഇത് ആപ്പിളിലെ ജലാംശം നഷ്ടമാകാതിരിക്കാനും കേടുകൂടാതെയിരിക്കാനും സഹായിക്കുന്നു. എന്നാൽ ഈ സ്വാഭാവിക ആവരണം ഏറെ നാള്‍ നിലനില്‍ക്കില്ല. അതുകൊണ്ട് തന്നെ, ആപ്പിൾ കൂടുതൽ കാലം കേടുകൂടാതെ സംരക്ഷിക്കുന്നതിനു ഭക്ഷ്യയോഗ്യമായ കൃത്രിമ മെഴുക് പ്രയോ​ഗിക്കാറുണ്ട്.

ബ്രസീലിയൻ പനയിൽ നിന്നുള്ള കാർനൗബ വാക്സ്, ചെറു ജീവികളിൽ നിന്നുള്ള ഷെല്ലാക്, തേനീച്ചകളിൽ നിന്നുള്ള ബീവാക്സ് തുടങ്ങിയവയാണ് ഫലവർഗങ്ങളിൽ ഉപയോഗിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അംഗീകരിച്ചിട്ടുള്ളത്. പൂർണമായും ഭക്ഷ്യയോഗ്യമായ ഇവ ആപ്പിളിന്റെ തൊലിയിൽ നിന്ന് നീക്കം ചെയ്യേണ്ടതില്ല. പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ കൃത്രിമ മെഴുകുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യയിൽ അനുവദനീയമല്ല.

Is it safe to eat Wax coating on apple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപി വിജയത്തിന് കാരണം കോണ്‍ഗ്രസിലെ പോരായ്മകള്‍'

പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ

വീട്ടില്‍ കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

'ജീവനൊടുക്കാന്‍ വരെ ചിന്തിച്ചു; വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി മുംബൈ പൊലീസ്; വിഡിയോ കോളില്‍ കണ്ടത് യഥാര്‍ഥ പൊലീസിനെ'; പിന്നീട് സംഭവിച്ചത്...

ഷാരൂഖ് ഖാന്റെ നാവ് അറുത്താല്‍ ഒരു ലക്ഷം രൂപ; പ്രഖ്യാപനവുമായി ഹിന്ദു മഹാസഭ നേതാവ്

SCROLL FOR NEXT