പ്രതീകാത്മക ചിത്രം 
Health

ഓര്‍ഗാനിക് ഭക്ഷണം തന്നെ വേണോ? എന്താണ് ഗുണങ്ങള്‍ 

ഓർ​ഗാനിക് ഭക്ഷണരീതി ശീലമാക്കിയാൽ കഴിക്കുന്ന ഭക്ഷണത്തില്‍ കീടനാശിനികളുടെ അവശിഷ്ടം ഉണ്ടാകില്ലെന്ന് മാത്രമല്ല ഉയര്‍ന്ന ആന്റിഓക്‌സിഡന്റ് ലെവലടക്കമുള്ള അധിക ഗുണങ്ങളും ലഭിക്കും 

സമകാലിക മലയാളം ഡെസ്ക്

വിഷരഹിത ഭക്ഷണം പതിവാക്കുന്നതിന്റെ ഭാഗമായി ഓര്‍ഗാനിക് പഴങ്ങളും പച്ചക്കറികളുമൊക്കെ ശീലമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒരുപാടുണ്ട്. പക്ഷെ, തിരക്കിട്ടുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ ഈ ആഗ്രഹമൊക്കെ അവതാളത്തിലാകുന്നതും സ്വാഭാവികമാണ്. റെഡിമെയിഡ് ആയി കിട്ടുന്ന ഭക്ഷണം കഴിക്കുന്നത് പതിവാകുന്നതോടെ ആരോഗ്യം മോശമാകും.

എന്താണ് ഓര്‍ഗാനിക് ഫുഡ്?

രാസവളങ്ങളോ കീടനാശിനി പ്രയോഗമോ ഒന്നുമില്ലാതെ കൃഷി ചെയ്യുന്നവയാണ് ജൈവ വിഭവങ്ങള്‍. പ്രകൃതിദത്ത സംസ്‌കരണ സാങ്കേതികതകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കീടനാശിനികളുടെ അവശിഷ്ടം ഉണ്ടാകില്ലെന്ന് മാത്രമല്ല ഉയര്‍ന്ന ആന്റിഓക്‌സിഡന്റ് ലെവലടക്കമുള്ള അധിക ഗുണങ്ങളുമുണ്ട്. 

ഓര്‍ഗാനിക് ഭക്ഷണം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം

► പരമ്പരാഗത കൃഷിരീതികളില്‍ പലപ്പോഴും കീടനാശിനികള്‍, രാസവളങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവയുടെ ഉപയോഗം ഉണ്ടാകും. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനീകരമാണ്. ഈ കൃത്രിമ സംയുക്തങ്ങള്‍ ഇല്ലാതെയാണ് ജൈവ വിഭവങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. 

► ജൈവ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമൊക്കെ ശീലമാക്കുന്ന ആളുകള്‍ക്ക് ആന്റിഓക്‌സിഡന്റുകളില്‍ നിന്നുള്ള പ്രയോജനം 20 മുതല്‍ 40 ശതമാനം വരെ കൂടുതലായി ലഭിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ജൈവ വിളകളില്‍ ഉയര്‍ന്ന സാന്ദ്രതയുള്ള ആന്റിഓക്‌സിഡന്റ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാനും പല രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും ആന്റിഓക്‌സിഡന്റുകള്‍ അനിവാര്യമാണ്. 

► ഓര്‍ഗാനിക് വിളകള്‍ ഉത്പാദിപ്പിക്കുന്ന രീതി അവയുടെ പോഷകമൂല്യവും വര്‍ദ്ധിപ്പിക്കും. ജൈവരീതിയില്‍ വിളയിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ സി, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുള്‍പ്പെടെ കൂടുതല്‍ ശക്തമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

► ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനായി കന്നുകാലികളില്‍ ഹോര്‍മോണുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കുന്നതും ഇന്ന് വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇത് മാംസം, മുട്ട, പാല്‍ എന്നിവയിലൂടെ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കും. എന്നാല്‍, ജൈവകൃഷി കൃത്രിമ ഹോര്‍മോണുകളുടെയും ആന്റിബയോട്ടിക്കുകളുടെയും ഉപയോഗം ഓഴിവാക്കുന്നതിനാല്‍ ആരോഗ്യത്തിന് നല്ലതാണ്. 

► ഓര്‍ഗാനിക് എന്ന് ലേബല്‍ പതിപ്പിച്ചുവരുന്ന വിഭവങ്ങളില്‍ കൃത്രിമ നിറങ്ങളോ സുഗന്ധങ്ങളോ പ്രിസര്‍വേറ്റീവുകളോ അഡിറ്റീവുകളോ അടങ്ങിയിട്ടില്ലെന്ന് ഉറപ്പാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

SCROLL FOR NEXT