കാൽസ്യം കാർബൈഡ് ഇട്ടു പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം 
Health

മാമ്പഴം കാണുമ്പോള്‍ ചാടി വീഴരുത്, കഴിച്ചാല്‍ തലകറക്കവും ഛര്‍ദ്ദിയും, കാൽസ്യം കാർബൈഡ് ഇട്ടു പഴുപ്പിച്ചവയെ എങ്ങനെ തിരിച്ചറിയാം

ഇന്ത്യയിൽ കാൽസ്യം കാർബൈഡ് ഉപയോ​ഗിച്ച് പഴങ്ങൾ പഴുപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

സീസണ്‍ ആയതോടെ വിപണിയില്‍ പല രുചിയിലും വലിപ്പത്തിലുമുള്ള മാമ്പഴങ്ങള്‍ കുന്നുകൂടുയാണ്. നല്ല പഴത്ത മാമ്പഴം കാണുമ്പോൾ കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ നല്ലതുപോലെ പഴുത്ത മാമ്പഴങ്ങൾ കടകളിൽ നിന്ന് വാങ്ങുന്നതിന് മുൻപ് ഒന്നു ചിന്തിക്കണം. ഇക്കൂട്ടത്തിൽ പാകമാകാത്ത മാങ്ങ കൃത്രിമമായി പഴുപ്പിച്ചു വിൽക്കുന്ന രീതി വ്യാപകമാണ്. നിരോധിച്ചിട്ടുണ്ടെങ്കിലും കാൽസ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോ​ഗിച്ചു പഴുപ്പിച്ച മാമ്പഴങ്ങൾ വിപണിയിലുണ്ട്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത ഇവ കഴിച്ചാൽ തലവേദന, തലകറക്കം, ശർദ്ദിൽ, നാഡീതളർച്ച എന്നിവയുണ്ടാകാം.

എന്തുകൊണ്ട് കാൽസ്യം കാർബൈഡ്

കാൽസ്യം കാർബൈഡ് അസറ്റിലീൻ എന്ന വാതകം പുറത്തുവിടുന്നു. ഇതിൽ ആർസെനിക്, ഫോസ്ഫറസ് എന്നിവയുടെ അംശം അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ ആരോ​ഗ്യത്തിന് ഹാനികരമാണ്. ഇത് തലകറക്കം, ഛർദ്ദി, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ചർമത്തിൽ അൾസർ തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇന്ത്യയിൽ കാൽസ്യം കാർബൈഡ് ഉപയോ​ഗിച്ച് പഴങ്ങൾ പഴുപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുണ്ട്.

നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകളും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ കൃത്രിമമായി പഴപ്പിച്ച മാമ്പഴത്തിൽ ഈ ​ഗുണങ്ങൾ ഉണ്ടാകില്ല.

കാൽസ്യം കാർബൈഡ് ഉപയോ​ഗിച്ചു പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം

ഒരു ലാബ് പരിശോധനയിലൂടെ മാത്രമേ 100 ശതമാനം ഇത്തരം മാമ്പഴങ്ങളെ തിരിച്ചറിയാനാകൂ. എങ്കിലും കാൽസ്യം കാർബൈഡ് ഉപയോ​ഗിച്ചു പഴുപ്പിച്ച മാങ്ങ സാധാരണക്കാര്‍ക്ക് തിരിച്ചറിയാൻ മൂന്ന മാർ​ഗ്​ഗങ്ങളുണ്ട്.

തൊലി ശ്രദ്ധിക്കുക: സ്വഭാവികമായി പഴുത്ത മാങ്ങയുടെ തൊലിയുടെ എല്ലാഭാ​ഗവും ഒരുപോലെ കാണപ്പെടും. തൊലിയിൽ നിറവ്യത്യാസം ഉണ്ടായാൽ അത് കൃത്രിമായി പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്. കൂടാതെ തൊലിയിൽ കറുത്ത കുത്തുകൾ വീണിട്ടുണ്ടെങ്കിൽ അത്തരം മാമ്പഴം വാങ്ങരുത്.

പ്രഷർ ടെസ്റ്റ് നടത്തുക: മാമ്പഴം പുറമെ പിടിച്ച ഉടൻ മൃദുവായി തോന്നുന്നത് അത് കൃത്രിമായി പഴുപ്പിച്ചതു കൊണ്ടാകാം. മാമ്പഴത്തിന് സ്വാഭാവികമായി അൽപ്പം കട്ടിയുണ്ടാകും.

വെള്ളത്തിലിട്ട് പരിശോധന: ഒരു പാത്രത്തിൽ വെള്ളം നിറച്ച് മാങ്ങ അതിൽ മുക്കുക. മാമ്പഴം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ അവ കൃത്രിമമായി പഴപ്പിച്ചതാകാം. കാരണം, കാൽസ്യം കാർബൈഡിന്റെ ഉപയോഗം മാങ്ങയിലെ പൾപ്പിന്റെ അളവ് കുറയ്ക്കുകയും അതിനെ ഭാരം കുറഞ്ഞതാക്കുകയും ചെയ്യുന്നു, അതിനാൽ അത് പൊങ്ങിക്കിടക്കുകയും മുങ്ങാതിരിക്കുകയും ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT