എല്ലാത്തിനും ഒടുവില്‍ മുഖത്ത് അൽപം പൗഡറും കൂടി പൂശിയില്ലെങ്കിൽ ഒരു സ്വസ്ഥത ഉണ്ടാകില്ല. ചർമത്തിലെ എണ്ണമയവും വിയർപ്പുമൊക്കെ അടിച്ചമര്‍ത്തി, ചര്‍മം ഒന്ന് തിളങ്ങി നില്‍ക്കാണ് ഈ പൗഡര്‍ പൂശൽ. എന്നാല്‍ നിരന്തരമായ പൌഡർ ഉപയോഗം ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
പ്രകൃതിയിലെ ചില പാറകളില്‍ കാണുന്ന ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ് എന്ന പ്രകൃതിദത്ത ധാതുവായ 'ടാല്‍ക്' ആണ് ടാൽക്കം പൗഡറുകളിലെ പ്രധാന ചേരുവ. ഇവ വളരെ പെട്ടെന്ന് ഈർപ്പം വലിച്ചെടുക്കുകയും ചർമം മിനുസമുള്ളതാക്കുകയും ചെയ്യും. ഇവ ശുദ്ധീകരിച്ചാണ് കോസ്മെറ്റിക് ഉപയോഗത്തിനായി എടുക്കുന്നത്. എന്നാൽ ഇത് പലപ്പോഴും നടക്കാറില്ല, ഇതിൽ ആസ്ബറ്റോസ് എന്ന മറ്റൊരു ധാതുവിന്റെ സാന്നിധ്യം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ടാൽക്കം പൗഡറിന്റെ നിരന്തര ഉപയോഗം അണ്ഡാശയ അർബുദം, മെസോതെലിയോമ തുടങ്ങിയ ഗുരുതരരോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുള്ളതാണ്. വിയര്‍പ്പും ചര്‍മത്തിലെ ചൊറിച്ചിലും കുറയ്ക്കാന്‍, പ്രത്യേകിച്ച് ചൂടുകാലാവസ്ഥയിൽ ഇന്ത്യയിൽ ടാല്‍ക്കം പൗഡറുകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാൽ അവ ആസ്ബറ്റോസ് രഹിതമാണോയെന്ന പരിശോധന പരിമിധമാണ്.
ലേബലിൽ 'ടാൽക്-ഫ്രീ' അല്ലെങ്കിൽ 'ആസ്ബറ്റോസ്-ഫ്രീ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.
ടാൽക്കിന് പകരം കോൺസ്റ്റാർച്ച് അടങ്ങിയ പൗഡറുകൾ ചർമത്തിന് കുറച്ചു കൂടി സുരക്ഷിതമാണ്. (പൂർണമായും സുരക്ഷിതമെന്നല്ല)
സെൻസിറ്റീവ് ചർമം ഉള്ളവർ സുഗന്ധദ്രവ്യങ്ങൾ ചേരാത്തവ തിരഞ്ഞെടുക്കാം.
GMP അല്ലെങ്കിൽ FSSAI സർട്ടിഫിക്കേഷനും ദൃശ്യമായ ബാച്ച് നമ്പറും ഉണ്ടോയെന്ന് പരിശോധിക്കുക.
കുഞ്ഞുങ്ങൾക്ക് പരമാവധി പൗഡർ ഉപയോഗിക്കുന്നത് കുറയ്ക്കുക. ബാരിയർ ക്രീമുകൾ ഉപയോഗിക്കാം.
ഇത്തരം നേർത്ത പൊടി ശ്വസിക്കുന്നത് ചിലരിൽ അക്യൂട്ട് ബ്രോങ്കോസ്പാസ്ം, കെമിക്കൽ ന്യൂമോണൈറ്റിസ് അല്ലെങ്കിൽ ശ്വസന ബുദ്ധിമുട്ടുകൾക്ക് കാരണമാകും. കുഞ്ഞുങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായതായി രേഖപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവർക്ക് ഉടനടി ദോഷം സംഭവിക്കണമെന്നില്ലെങ്കിലും, ആവർത്തിച്ചുള്ള ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം.
കോൺസ്റ്റാർച്ച് അടങ്ങിയ പൗഡർ ഇപ്പോൾ സുരക്ഷിതവും സസ്യാധിഷ്ഠിതവുമായ ഒരു ബദലായി ഉയർന്നുവരുന്നുണ്ട് - അവ ആസ്ബറ്റോസ് മലിനീകരണത്തിൽ നിന്ന് മുക്തമാണ്, കൂടാതെ ദീർഘകാല ദോഷം വരുത്താനുള്ള സാധ്യത കുറവാണെന്നും വിദഗ്ധർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates