രുചിയൊന്ന് മാറ്റിപിടിക്കാം; തേനും തൈരും, ആരോ​ഗ്യത്തിന് 'കിടു കോമ്പോ'

ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് രുചിയിൽ മാത്രമല്ല, ആരോ​ഗ്യത്തിന് ചില്ലറ ​ഗുണങ്ങൾ നൽകുന്നതാണ്.
Honey in Curd
Honey in CurdMeta AI Image
Updated on
1 min read

കുടലിന്റെ ആരോ​ഗ്യത്തിന് വളരെ ​ഗുണകരമാണ് തൈര്. എന്നാൽ ചിലർക്ക് തൈരിന്റെ രുചി അത്ര ഇഷ്ടമായിരിക്കില്ല. അങ്ങനെ ഉള്ളവർക്ക് ട്രൈ ചെയ്യാവുന്ന ഒരു കോമ്പിനേഷനാണ് തൈരും തേനും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് രുചിയിൽ മാത്രമല്ല, ആരോ​ഗ്യത്തിന് ചില്ലറ ​ഗുണങ്ങൾ നൽകുന്നതാണ്.

  • തൈരില്‍ പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. കുടലില്‍ നിന്ന് അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനും പ്രോബയോട്ടിക് ആയി പ്രവര്‍ത്തിക്കാനും തേനും നല്ലതാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ രണ്ടും കൂടി ചേരുമ്പോള്‍ അത് കൂടുതല്‍ ഫലപ്രദമാകും.

  • ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയതാണ് തൈര്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ആരോഗ്യകരമായ ചര്‍മത്തിനും ശരീരഭാരം കുറയ്ക്കാനും ശരീരത്തിന് പ്രോട്ടീന്‍ ആവശ്യമായതിനാല്‍ ദിവസവും തൈര് കുടിക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദിവസം മുഴുവന്‍ സജീവമായി നില്‍ക്കാനുള്ള ഊര്‍ജ്ജം ശരീരത്തിന് നല്‍കുകയും ചെയ്യും. തേന്‍ കൂടി ചേരുമ്പോള്‍ അത് സ്വാദേറിയ പോഷക സമൃദ്ധമായ ഭക്ഷണമാകും.

Honey in Curd
മാറിമറിയുന്ന കാലാവസ്ഥ, ആരോ​ഗ്യ വെല്ലുവിളികളെ എങ്ങനെ പ്രതിരോധിക്കാം?
  • തേനും തൈരും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നവയാണ്. രോഗങ്ങള്‍ക്കെതിരെ ശരീരത്തിന്റെ പ്രതിരോധമായി പ്രവര്‍ത്തിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. തൈരിലും സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. ഇവ രണ്ടു ചേരുന്നത് നമ്മളെ ആരോഗ്യത്തോടെയും ഊര്‍ജ്ജത്തോടെയും നിലനിര്‍ത്തും.

Honey in Curd
ഭക്ഷണം കഴിച്ച ഉടൻ യോ​ഗ പാടില്ല, നാല് മണിക്കൂർ ഇടവേള വേണം; യോ​ഗയും ഭക്ഷണക്രമവും
  • തൈരും തേനും ദഹനം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ ദഹനം ഉറപ്പാക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും മലബന്ധം, അസിഡിറ്റി തുടങ്ങിയ ഉദര സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റുകയും ചെയ്യും.

  • തൈരിന് പൊതുവേ പുളിയാണെങ്കില്‍ തേന്‍ ചേരുമ്പോള്‍ ആ പുളിരസം ബാലന്‍സ് ചെയ്യപ്പെടും. ഇഷ്ടമുള്ളവര്‍ക്ക് ഇതിനൊപ്പം പഴങ്ങള്‍ ചേര്‍ത്തോ പച്ചക്കറികള്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്.

Summary

Honey and curd healthy combination

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com