ഭക്ഷണം കഴിച്ച ഉടൻ യോ​ഗ പാടില്ല, നാല് മണിക്കൂർ ഇടവേള വേണം; യോ​ഗയും ഭക്ഷണക്രമവും

രാവിലെ വെറും വയറ്റിലാണ് യോ​ഗ ചെയ്യുന്നതെങ്കിൽ അതാണ് ഉത്തമം
group of women doing yoga
yogaPexels
Updated on
1 min read

ദിവസവും ഉറക്കമുണർന്ന ഉടൻ യോ​ഗ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ഓഫീസിലേക്ക് പോകാനുള്ള ഓട്ടപ്പാച്ചിലിനിടെ രാവിലെ യോ​ഗയൊന്നും നടക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഒഴിവു സമയം നോക്കിയാവും പലരും യോ​ഗയ്ക്കുള്ള സമയം കണ്ടെത്തുക. യോ​ഗ ചെയ്യുമ്പോൾ പലരും ചെയ്യുന്ന അബദ്ധം ഭക്ഷണക്കാര്യത്തിലാണ്.

യോഗയ്ക്ക് മുന്‍പും ശേഷവും കഴിക്കേണ്ട ഭക്ഷണം ഏത് രീതിയിലായിരിക്കണം

  • കട്ടിയുള്ള ഭക്ഷണത്തിന് ശേഷം യോ​ഗ ചെയ്യരുത്. അങ്ങനെയുണ്ടെങ്കിൽ കുറഞ്ഞത് നാല് മണിക്കൂറിന് ശേഷം യോ​ഗ ചെയ്യാം. ലഘുവായി ഭക്ഷണം കഴിക്കുകയാണെങ്കില്‍ യോഗയ്ക്ക് മുന്‍പ് രണ്ട് മണിക്കൂറെങ്കിലും ഇടവേള എടുക്കണം. യോഗയ്ക്ക് അര മണിക്കൂര്‍ മുമ്പ് ജ്യൂസ് കുടിക്കാം. യോഗ ചെയ്യുന്നതിന് 15 മിനിറ്റ് മുന്‍പ് വെള്ളവും കുടിക്കാം.

  • രാവിലെ വെറും വയറ്റിലാണ് യോ​ഗ ചെയ്യുന്നതെങ്കിൽ അതാണ് ഉത്തമം. അതേസമയം, ഉണര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് യോഗയ്ക്കായി സമയം കണ്ടെത്തുന്നതെങ്കില്‍ അത്രയും സമയം വിശന്നിരിക്കുന്നത് പ്രായോഗികമല്ല. അതുകൊണ്ട്, പെട്ടെന്ന് ദഹിക്കുന്ന പഴങ്ങളോ ജ്യൂസോ ഒക്കെ യോഗ തുടങ്ങുന്നതിന് മുമ്പ് കഴിക്കാം.

  • യോഗ ചെയ്യുന്നതിനിടയില്‍ വിശപ്പ് അനുഭവപ്പെട്ടാല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെവരും. യോഗാസനങ്ങള്‍ ശരിയായി ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല. അതിനാല്‍, നട്ട്‌സ് , ഡ്രൈ ഫ്രൂട്ട്‌സ് മുതലായവ കഴിക്കാം.

  • രാവിലെ യോഗ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വൈകിട്ട് അത്താഴത്തിന് മുന്‍പുള്ള സമയമാണ് ഏറ്റവും അനുയോജ്യം. രാവിലെ താമസിച്ച് യോഗ ചെയ്യുമ്പോള്‍ പിന്തുടരുന്ന ഭക്ഷണക്രമം തന്നെയാണ് വൈകുന്നേരങ്ങളില്‍ യോഗ ചെയ്യുമ്പോഴും പാലിക്കേണ്ടത്. യോഗ ചെയ്തതിന് ശേഷം അത്താഴം കഴിക്കുമ്പോള്‍ അത് ലഘുവാക്കാന്‍ ശ്രദ്ധിക്കണം. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം.

  • ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ്, തേന്‍ എന്നിവയാണ് യോഗ ചെയ്യുന്നവർക്ക് കഴിക്കാൻ അനുയോജ്യമായ ആഹാരം. കാര്‍ബണേറ്റഡ് പാനീയങ്ങളും എരിവ് കൂടിയതും അമിതമായി ഉപ്പ് ഉപയോഗിച്ച് തയ്യാറാക്കിയതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. എണ്ണയില്‍ വറുത്തെടുത്തവയും യോഗ ചെയ്യുന്നവര്‍ക്ക് യോജിച്ചതല്ല. കാരണം, ഇവ പെട്ടെന്ന് ക്ഷീണവും തളര്‍ച്ചയും തോന്നാന്‍ ഇടയാക്കും.

  • യോ​ഗയ്ക്ക് ശേഷം വിശപ്പ് വര്‍ധിച്ചതായി തോന്നുമെങ്കിലും അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പകരം, എളുപ്പത്തില്‍ ദഹിക്കുന്ന ആരോഗ്യകരമായ വിഭവങ്ങള്‍ കഴിക്കാം. യോഗ ചെയ്തു കഴിഞ്ഞ ഉടൻ ഭക്ഷണം കഴിക്കുകയും ചെയ്യരുത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇടവേളയിട്ട ശേഷമേ ഭക്ഷണം കഴിക്കാവൂ.

  • യോഗ ചെയ്യുന്നവര്‍ വെള്ളം കുടിക്കുന്ന കാര്യത്തിലും ശ്രദ്ധിക്കണം. യോഗ തുടങ്ങുന്നതിന് 15 മിനിറ്റ് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അതേസമയം, യോഗ ചെയ്യുന്നതിനിടയില്‍ വെള്ളം കുടിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം, യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ പൂര്‍ണ്ണശ്രദ്ധ നല്‍കാന്‍ കഴിയാതെവരും. അതുപോലെ അമിതമായി തണുത്ത വെള്ളവും ഒഴിവാക്കണം.

Summary

Food and yoga, things that really matters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com