Uluva Kanji recipe Pinterest
Health

ഉലുവക്കഞ്ഞി എളുപ്പത്തിൽ തയ്യാറാക്കാം, കർക്കടകത്തിൽ ഏഴ് ദിവസം കുടിച്ചാൽ ശരീരത്തിന് നല്ലത്

ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകാനും, നടുവേദന മാറാനും, ദഹനപ്രക്രിയ മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രുചിയും പോഷക​ഗുണങ്ങളും ചേർന്ന ഉലുവക്കഞ്ഞി കർക്കടക മാസത്തിലെ ഒരു പ്രധാന ആരോ​ഗ്യകരമായ കൂട്ടാണ്. കുക്കറിൽ പാകം ചെയ്താൽ ജോലി ഭാരം കുറയുമെങ്കിലും മൺകലത്തിൽ വേവിച്ചെടുക്കുന്ന കഞ്ഞിക്കാണ് രുചി കൂടുതൽ. ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകാനും, നടുവേദന മാറാനും, ദഹനപ്രക്രിയ മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.

ഉലുവയുടെ പോഷകങ്ങൾ നിറഞ്ഞ കഞ്ഞി എങ്ങനെ തയ്യാറാം

  • ഉലുവ – 2 ടീസ് സ്പൂൺ, കുതിർത്തത്

  • ഉണക്കലരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത്

  • ജീരകം – അര ചെറിയ സ്പൂൺ

  • തേങ്ങ ചുരണ്ടിയത് – ഒരു മുറി തേങ്ങയുടേത്

  • ചെറിയ ഉള്ളി: 10-15 എണ്ണം

  • നെയ്യ്: 2-3 ടീസ്പൂൺ

  • ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ഉലുവയും അരിയും നന്നായി കഴുകി കുതിർക്കാൻ വെക്കുക.

  • നാലു കപ്പ് വെള്ളത്തിൽ അരിയും ഉലുവയും നന്നായി വേവിക്കുക.‌

  • അരിയും ഉലുവയും വെന്തു വരുമ്പോൾ, ഇതിലേക്ക് തേങ്ങയും ജീരകവും കൈകൊണ്ട് ഞെരടി യോജിപ്പിച്ചത് ചേർത്തിളക്കാം.

  • പാകത്തിന് ഉപ്പും ചേർത്ത്, ചെറിയ ഉള്ളി നെയ്യിൽ വഴറ്റി കഞ്ഞിക്ക് മുകളിലിട്ട് ചൂടോടെ കഴിക്കാവുന്നതാണ്

കർക്കടകത്തിൽ 7 ദിവസമെങ്കിലും ഇതുപോലെ കഞ്ഞി ഉണ്ടാക്കി കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്.

Karkadakam Month special, Uluva kanji recipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ !

ബംഗാളില്‍ സിപിഎം സ്വാധീനം വര്‍ധിപ്പിക്കുന്നു; നേതാക്കള്‍ റീല്‍സ് നിര്‍മാണ തിരക്കില്‍; വിമര്‍ശനവുമായി ബിജെപി എംഎല്‍എ

കൂത്തമ്പലത്തില്‍ ചെരിപ്പ് ധരക്കുന്നതില്‍ വിലക്കില്ല; വിശദീകരണവുമായി കേരള കലാമണ്ഡലം

മുല്ലപ്പെരിയാറിൽ ആദ്യഘട്ട പരിശോധന പൂർത്തിയായി; റിപ്പോർട്ട് 15 ദിവസത്തിനകം (വിഡിയോ)