

ചായ പ്രേമികൾ പലതരമുണ്ട്. ചിലർക്ക് ചായ ചൂടോടെ വേണം. മറ്റ് ചിലരാകട്ടെ, ചായ ആറി തണുത്ത ശേഷമായിരിക്കും കുടിക്കുക. ഈ ശീലം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പത്ത് അല്ലെങ്കിൽ 15 മിനിറ്റ് വരെയാണ് ഒരു ചായയുടെ കാലാവധി. അതിനപ്പുറം പോയാൽ അത് പഴകിയ ചായ ആകും.
ചായ തണുക്കുന്തോറും അതിൽ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കും. പഴയകിയ ചായ ആദ്യം ബാധിക്കുക ഗാസ്‌ട്രോ ഇന്റസ്റ്റീനിയൽ സിസ്റ്റത്തെയാണ്, പ്രത്യേകിച്ച് കരളിനെ. സാധാരണ താപനിലയിൽ ചായ അധിക നേരം വയ്ക്കുന്നത് ഓക്സിഡേഷൻ സംഭവിക്കാനും ബാക്ടീരിയ പെരുകാനും കാരണമാകും. 24 മണിക്കൂർ കഴിഞ്ഞ ചായ, പാമ്പിൻ്റെ വിഷത്തെക്കാൾ അപകടമാണെന്നാണ് ജാപ്പാനിലെ വിശ്വാസം.
പാൽ ചായ ആണെങ്കിൽ പാൽ പെട്ടെന്ന് തന്നെ കേടാവുന്ന വസ്തുവായതിനാൽ, പാൽ ചേർത്തുണ്ടാക്കുന്ന ചായ രണ്ടു മണിക്കൂറിനുള്ളിൽ കുടിച്ചില്ലെങ്കിൽ കളയണം. എയർടൈറ്റ് കണ്ടെയ്‌നറിൽ ഫ്രിഡ്ജിനുള്ളിൽ 40ഡിഗ്രി ഫാരൻഹീറ്റിലാണ് ഇവ സൂക്ഷിക്കുന്നതെങ്കിൽ മൂന്നുദിവസം വരെ ഇത് ഉപയോഗിക്കാം. പാൽ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ബാക്ടീരിയയെ ഇല്ലാതാക്കുന്നില്ല. ഇത് അസിഡിറ്റി, ഡീഹൈഡ്രേഷൻ, ഇരുമ്പ് ആഗീരണം കുറയ്ക്കൽ, വണ്ണം വയ്ക്കുക എന്നീ അവസ്ഥ ഉണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates