Kerala Poratta and tea Meta AI Image
Health

രാവിലെ ചായയ്ക്കൊപ്പം പൊറോട്ട കഴിക്കാനാണോ പ്ലാന്‍?, അത്ര സേഫ് അല്ല

രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നതാണ് ആദ്യത്തെ അബദ്ധം.

സമകാലിക മലയാളം ഡെസ്ക്

മ്മള്‍ മലയാളികള്‍ക്ക് പൊറോട്ട വിട്ടൊരു കളിയില്ലല്ലോ! ആഴ്ചയില്‍ പൊറോട്ട കഴിക്കുന്നവരും അതല്ല, ദിവസവും പൊറോട്ട നിര്‍ബന്ധമുള്ളവരുമുണ്ട്. ചൂടു ചായയ്ക്കൊപ്പം പൊറോട്ട അല്‍പം കറിയും മുക്കി കഴിക്കുന്നതാണ് അതിന്‍റെ ഒരു കോമ്പിനേഷന്‍. എന്നാല്‍ ആ കോമ്പോ ആരോഗ്യത്തിന് അത്ര സേഫ് അല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്, പ്രത്യേകിച്ച് രാവിലെ.

രാവിലെ ചായയ്ക്കൊപ്പം പൊറോട്ട കഴിക്കാനാണ് പ്ലാന്‍ ഇട്ടിരിക്കുന്നതെങ്കില്‍ അത് മാറ്റിപ്പിടിക്കുന്നതാണ് നല്ലത്. കാരണം, രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നതാണ് ആദ്യത്തെ അബദ്ധം. രാത്രി നീണ്ട ഇടവേളയ്ക്ക് ശേഷം രാവിലെ ചായ കുടിച്ച് ദിവസം തുടങ്ങുന്നത് ആമാശയത്തില്‍ അസിഡിറ്റി വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യും.

ഇനി പൊറോട്ടയിലേക്ക് വരാം, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് ആണ് പൊറോട്ടയില്‍ അടങ്ങിയിരിക്കുന്നത്. ഇത് ഇത് ശരീരത്തിലെ കലോറി വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇത് കാലക്രമേണ ശരീരഭാരം വര്‍ധിക്കുന്നതിലേക്ക് നയിക്കും.

മാത്രമല്ല, പൊറോട്ടയിലെ എണ്ണമയമുള്ള ഘടന ദഹനത്തെ മന്ദഗതിയിലാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, കടുത്ത ദാഹവും ഉണ്ടാവും. ചായയിലടങ്ങിയ കഫിന്‍ ആമാശയത്തിലെ ആസിഡ് ഉല്‍പാദനം വര്‍ധിപ്പിക്കുകയും അത് മൂലം അസ്വസ്ഥതയുണ്ടാവുകയും ചെയ്യും.

Kerala Poratta and tea not a healthy chioce for breakfast says expert

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

'തുടരും'... അഡ്‌ലെയ്ഡ് ഓവലിലെ 'തല'! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

'കടകംപള്ളിയെ ചോദ്യം ചെയ്യണം; അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുന്നു'

സവാളയ്ക്ക് പല രുചി, അരിയുന്ന രീതിയാണ് പ്രധാനം

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കട്ടെ; അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു; സണ്ണി ജോസഫ്

SCROLL FOR NEXT