കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും നേട്ടങ്ങൾ കൈവരിച്ച സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങൾ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ ഡോ ബിനു കുന്നത്ത്‌ ഏറ്റുവാങ്ങിയപ്പോൾ റോജി എം ജോൺ എം എൽ എ , ഫാ സ്റ്റീഫൻ തേവർപറമ്പിൽ , ഫാ റോയ് കാഞ്ഞിരത്തുംമൂട്ടിൽ ,കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ ശ്രീകല എസ് തുടങ്ങിയവർ, Caritas Hospital special arrangement
Health

മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ഇരട്ട പുരസ്കാര നിറവില്‍ കോട്ടയം കാരിത്താസ് ആശുപത്രി

പുരസ്കാര നിറവില്‍ കോട്ടയം കാരിത്താസ് ആശുപത്രിക്ക് ഇരട്ടനേട്ടം.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും കോട്ടയം കാരിത്താസ് ആശുപത്രിക്ക് ഇരട്ടനേട്ടം കോട്ടയം കാരിത്താസ് ആശുപത്രിക്ക് ഇരട്ടനേട്ടം. ജല-വായു മലിനീകരണ നിയന്ത്രണത്തിൽ കഴിഞ്ഞ വർഷം കൈവരിച്ച നേട്ടങ്ങൾ, ഊർജ്ജ സംരക്ഷണത്തിനും ജലസംരക്ഷണത്തിനും നടപ്പിലാക്കിയ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണത്തിൽ കൈവരിച്ച നേട്ടങ്ങൾ, സാമൂഹ്യ പ്രതിബദ്ധതയോടെ നടപ്പിലാക്കിയ പൊതുജനോപകാരപ്രദമായ പദ്ധതികൾ തുടങ്ങിയവ പരിഗണിച്ചാണ് സ്വകാര്യ ആശുപത്രി വിഭാഗത്തിൽ കോട്ടയം കാരിത്താസ് ആശുപത്രിക്ക് പുരസ്‌കാരങ്ങൾ ലഭിച്ചത്.

100 മുതൽ -250 വരെ കിടക്കകൾ ഉളള സ്വകാര്യ ആശുപത്രികളിൽ കാരിത്താസ് മാത ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 500-1000 കിടക്കകൾ ഉളളവ സ്വകാര്യ ആശുപത്രികളിൽ - കാരിത്താസ് ആശുപത്രി രണ്ടാം സ്‌ഥാനം കരസ്ഥമാക്കി.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന 'AURA 2K25 - 50 Years of Environmental Stewardship' എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവിൽ വച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും കൈവരിച്ച നേട്ടങ്ങൾക്കുള്ള പുരസ്‌ക്കാരങ്ങൾ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ ഡോ. ബിനു കുന്നത്ത്‌ ഏറ്റുവാങ്ങി.

Kerala State Pollution Control Board Kottayam Caritas Hospital wins awards

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബില്ലുകൾക്ക് സമയപരിധി: രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീംകോടതി വിധി ഇന്ന്; കേരളത്തിന് നിർണായകം

സ്വര്‍ണവില കുറഞ്ഞു; 91,500ല്‍ താഴെ

ചെങ്കോട്ട സ്‌ഫോടനം: ഇമാം അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍; ക്ലോസ്ഡ് ടെലഗ്രാം ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

'ഗുണ്ടകളെ കൊണ്ടുവന്നത് 16-കാരന്‍', തിരുവനന്തപുരത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു

വിമതനായി മത്സരരം​ഗത്ത്; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് ശ്രീകണ്ഠനെ സിപിഎം പുറത്താക്കി

SCROLL FOR NEXT