Salt kitchen hacks Pexels
Health

ഒരു നുള്ള് ഉപ്പ് കൊണ്ട് എന്തൊക്കെ ചെയ്യാം!

അടുക്കളയിലെ സിങ്കിലും ചിമ്മിനിയിലും ഒട്ടിപ്പിടിച്ചിരിക്കുന്ന മെഴുക്കും ചെളിയും വൃത്തിയാക്കാനും ഉപ്പ് ഉപയോഗിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

രു നുള്ള് ഉപ്പ് കൊണ്ട് ഭക്ഷണത്തിന്റെ രുചി കൂട്ടാനും കെടുത്താനും സാധിക്കും. രുചിക്ക് പുറമെ അടുക്കളയിലെ ഈ പ്രധാനിയെ കൊണ്ട് വെറുയുമുണ്ട് ഉപകാരങ്ങൾ.

ഉപ്പ് ഒരു മികച്ച ക്ലീനിങ് ഏജന്റാണെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? അടുക്കളയിലെ സിങ്കിലും ചിമ്മിനിയിലും ഒട്ടിപ്പിടിച്ചിരിക്കുന്ന മെഴുക്കും ചെളിയും വൃത്തിയാക്കാനും ഉപ്പ് ഉപയോഗിക്കാം. ഉപ്പും വിനാ​ഗിരിയും നാരങ്ങാ നീരും ചേർത്തുണ്ടാക്കുന്ന മിശ്രിതം ഉപയോ​ഗിച്ച് ഇവ കഴുകുന്നത് എണ്ണമെഴുക്കുകൾ ഇല്ലാതാക്കാൻ സഹായിക്കും.

വസ്ത്രങ്ങളുടെ നിറം ലോക്ക് ചെയ്തു സംരക്ഷിക്കാനും ഉപ്പ്

വസ്ത്രം കഴുകുമ്പോൾ നിറം മങ്ങുന്നതായി തോന്നുന്നുവെങ്കിൽ വെള്ളത്തിൽ അൽപ്പം ഉപ്പ് ചേർത്ത ശേഷം വസ്ത്രം ഒരു മണിക്കൂർ അതിൽ മുക്കി വെയ്‌ക്കുന്നത് വസ്ത്രങ്ങളുടെ നിറം ലോക്ക് ചെയ്യാൻ സഹായിക്കും. ഓരോ തവണ കഴുകുമ്പോഴും ഡിറ്റർജൻ്റിനൊപ്പം കുറച്ച് ഉപ്പ് കൂടി ചേർക്കുന്നത് വസ്ത്രങ്ങളുടെ നിറം മങ്ങാതിരിക്കാൻ സഹായിക്കും.

കീടങ്ങളെയും തുരത്താൻ ഉപ്പ്

ഈച്ച പോലുള്ള പ്രാണികളുടെ ശല്യം കൂടി വരുമ്പോള്‍ അല്‍പ്പം ഉപ്പ് വെള്ളത്തിൽ കലക്കി തളിക്കുന്നത് ഈച്ച പോലുള്ള പ്രാണികള്‍ വരാതിരിക്കാൻ സഹായിക്കും

തേനീച്ച കുത്തിയതിന്‍റെ വേദന ശമിപ്പിക്കാൻ ഉപ്പ്

തേനീച്ച കുത്തിയതിനെ തുടര്‍ന്നുണ്ടാകുന്ന ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാന്‍ ഉപ്പ് പുരട്ടുന്നത് ഗുണകരമാണ്. ഉപ്പിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഹിസ്റ്റാമൈൻ ​ഗുണങ്ങൾ ചർമ്മത്തിലെ വീക്കം കുറയ്‌ക്കാൻ സഹായിക്കും.

Kitchen hacks with salt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മൈ ഫ്രന്റിനെ' കാണും; മോദി - ട്രംപ് കൂടിക്കാഴ്ച ജൂണ്‍ 17ന്

'അവതാരങ്ങള്‍ അടുത്തുവന്നോ? ചോദ്യം ചോദിക്കാന്‍ ഭയപ്പെടരുത്'; പിണറായി വിമര്‍ശനവും വിശദീകരണവുമായി ബിനോയ് വിശ്വം

'സംഘപരിവാറിന്റെ നൂറ് വര്‍ഷങ്ങള്‍'; പരിപാടിയില്‍ പങ്കെടുത്ത് കേരള, എംജി, മലയാളം സര്‍വകലാശാല വിസിമാര്‍; വിവാദം

ധരംശാലയില്‍ ഗില്ലാട്ടം; ക്യാപ്റ്റന്റെ കരുത്തില്‍ ടീം ഇന്ത്യ, അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റ് ജയം

ദേവസ്വം മന്ത്രിയായ ശേഷം ആദ്യസന്ദര്‍ശനം; കെ മുരളീധരന്‍ തിങ്കളാഴ്ച ഗുരുവായൂരില്‍

SCROLL FOR NEXT