കാണുന്ന പോലെ അത്ര സിംപിൾ അല്ല കിവിയുടെ ആരോഗ്യ ഗുണങ്ങൾ. ഉറക്കമില്ലായ്മ മുതൽ കാൻസറിനെ വരെ തുരത്താൻ കഴിയുന്ന പഴമാണ് കിവി. വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, ആന്‍റി ഓക്‌സിഡന്‍റ് എന്നിവയുടെ സമ്പന്ന ഉറവിടമാണ് കിവി. ന്യൂസിലാൻഡിൽ നിന്ന് കടൽ കടന്നെത്തിയ കിവി പഴത്തെ ചൈനീസ് ഗൂസ്ബെറി എന്നും വിളിക്കാറുണ്ട്.
സ്മൂത്തിയിലും ജ്യൂസ് ആയും സാലഡിനോടൊപ്പവും ഡിസേർട്ടുകളോടൊപ്പവും കിവി ചേർക്കാം. കിവിയിൽ സെറോടോണിൻ, ഫോളേറ്റ് എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ക്രമരഹിതമായ ഉറക്കം തടയുന്നതിനായി ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ട് കിവി കഴിക്കുന്നത് നല്ലതാണെന്ന് ദി ജേർണൽ ഓഫ് സ്ലീപ്പ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
കൂടാതെ ധമനികളിൽ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിൽ അയണിന്‍റെ ആഗിരണം മെച്ചപ്പെടുത്താനും വളരെയധികം ഗുണം ചെയ്യും. കിവിയിൽ ഓറഞ്ചിനേക്കാൾ 100 ഗ്രാമിലധികം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയ കിവി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ എൻസൈമുകൾ ദഹന പ്രശ്നങ്ങൾ അകറ്റി മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates